മുൻകാമുകനെയും കാമുകിയെയും ഒന്നിപ്പിക്കും, ഫീസ് 31,500, 'ദുരാചാര'ത്തിനെതിരെ വൻ വിമർശനം
എന്നാൽ, ഇയാൾ നടത്തുമെന്ന് പറയുന്ന ഈ ആചാരത്തിനെതിരെ വലിയ വിമർശനമാണ് ഓൺലൈനിൽ ഉയരുന്നത്. ഇത് തെറ്റാണ് എന്നും വെറും വിഡ്ഢിത്തമാണ് എന്നും അനേകങ്ങളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രണയിച്ചവരിൽ നിന്നും പിരിയേണ്ടി വരുന്നത് തീർച്ചയായും വേദനാജനകമായ കാര്യം തന്നെയാണ്. ചിലപ്പോൾ, ഒരാൾക്ക് മാത്രമായിരിക്കും വേദന അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഒരിക്കൽ പിരിഞ്ഞുപോയവരെ പിന്നീട് ജീവിതത്തിലേക്ക് തിരികെ വിളിക്കാതിരിക്കുന്നതാണ് നല്ലത് അല്ലേ? എന്നാൽ, സിംഗപ്പൂരിൽ, ഓൺലൈനിൽ 'സ്പിരിച്വൽ സ്റ്റോർ' എന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനം ആളുകളെ അവരുടെ മുൻകാമുകന്മാരുമായോ കാമുകിമാരുമായോ ഒക്കെ ഒന്നിപ്പിക്കാൻ വേണ്ടി ഒരു ആചാരം തന്നെ നടത്തുന്നുണ്ടത്രെ. സിംഗപ്പൂർ ആസ്ഥാനമായുള്ള ഓൺലൈൻ മാർക്കറ്റ്പ്ലേസായ Carousell-ലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
'എലമെൻ്റ് മുസ്തിക' എന്ന സ്പിരിച്ച്വൽ സ്റ്റോറാണ് ആളുകളെ മുൻ പങ്കാളികളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിന് വേണ്ടി ഈ 'പ്രണയാചാരം' നടത്തിക്കൊടുക്കുന്നത്. ഇനി ഇതിന്റെ ചെലവ് എത്രയാണ് എന്നോ? 31,552.63 രൂപ. 'ബ്ലഡ്‍വോം ലവ് റിച്ച്വൽ' (bloodworm love ritual) എന്ന് പേരിട്ട ഈ ചടങ്ങ് തായ്‌ലൻഡിലെ ചിയാങ് മായിൽ നിന്നുള്ള ജെയിംസ് എന്നൊരാളാണത്രെ നടത്തുന്നത്. ഈ ദുരാചാരത്തിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ പലരും ഉയർത്തുന്നത്.
ജെയിംസാണെങ്കിൽ തനിക്ക് ഇക്കാര്യത്തിൽ 20 വർഷത്തെ അനുഭവപരിചയമുണ്ട് എന്നാണ് പറയുന്നത്. പരമ്പരാഗതമായും പുരാതന ഗ്രന്ഥങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട രഹസ്യമായ അറിവ് തനിക്ക് ഇക്കാര്യത്തിലുണ്ട് എന്നും ഈ ആചാരം നടത്താൻ കഴിവുള്ള തായ്‌ലൻഡിലെ ഏക പരിശീലകനാണ് താൻ എന്നുമാണ് ഇയാൾ പറയുന്നത്. ആ ആചാരം കഴിയുന്നതോടെ പിരിഞ്ഞുപോയവർക്കിടയിൽ വീണ്ടും പ്രണയം തളിർക്കും എന്നും ഇയാൾ അവകാശപ്പെടുന്നു. അതിനായി അവരുടെ ഫോട്ടോഗ്രാഫുകളും മറ്റ് വിവരങ്ങളും ഇയാൾ വാങ്ങും.
എന്നാൽ, ഇയാൾ നടത്തുമെന്ന് പറയുന്ന ഈ ആചാരത്തിനെതിരെ വലിയ വിമർശനമാണ് ഓൺലൈനിൽ ഉയരുന്നത്. ഇത് തെറ്റാണ് എന്നും വെറും വിഡ്ഢിത്തമാണ് എന്നും അനേകങ്ങളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. വേറെ ചിലരാവട്ടെ, നിങ്ങളുടെ ജീവിതത്തിൽ നിന്നും പിരിഞ്ഞുപോയ ഒരാളെ ഇങ്ങനെ നിങ്ങളിലേക്ക് തിരികെ കൊണ്ടുവന്നിട്ട് എന്ത് കാര്യമാണ് ഉള്ളത് എന്നായിരുന്നു ചോദിച്ചത്.
അതേസമയം, തന്നെ ഇങ്ങനെയുള്ള പ്രണയത്തിന് വേണ്ടിയുള്ള ആചാരമെന്നും മറ്റും പറഞ്ഞുകൊണ്ടുള്ള തട്ടിപ്പ് കൂടിക്കൂടി വരുന്നതായിട്ടാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വന്നുവന്ന് ചാറ്റ്ജിപിടി വരെ കളിയാക്കാൻ തുടങ്ങി, കൊടുത്ത മറുപടി ഇങ്ങനെ, സ്ക്രീൻഷോട്ട് വൈറൽ