'റോബോ ഷെഫ്' പാചകം ചെയ്യുന്ന 70 ഓളം വിഭവങ്ങളുമായി ഒരു റസ്റ്റോറന്‍റ്

പാസ്ത, ഗ്നോച്ചി, ബ്ലാക്ക് റിസോട്ടോ തുടങ്ങി 70 വ്യത്യസ്ത വിഭവങ്ങളുടെ ചേരുവകള്‍ ഇട്ടുകൊടുത്ത് ഏത് ഭക്ഷണമാണ് വേണ്ടതെന്ന നിര്‍ദ്ദേശം നല്‍കിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്ഷണം പ്ലേറ്റില്‍ ആക്കിത്തരും. 

restaurant with around 70 dishes cooked by a robot chef bkg


റോബോട്ടിക്സ് എൻജിനീയറിങ് വളരെയധികം വളർച്ച പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യന്‍റെ അധ്വാനത്തെ ആയാസകരമാക്കുന്നതിന് സഹായിക്കുന്ന നിരവധി റോബോട്ടുകൾ ഇതിനോടകം കണ്ടുപിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയൊരു അതിഥി കൂടി വരുന്നു. ഒരു 'റോബോ ഷെഫാ'ണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ക്രൊയേഷ്യയിലെ ഒരു ഹോട്ടലിൽ ഈ റോബോ ഷെഫ് തന്‍റെ പണി ആരംഭിച്ചു കഴിഞ്ഞു എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പാസ്ത, ഗ്നോച്ചി, ബ്ലാക്ക് റിസോട്ടോ തുടങ്ങി 70 വ്യത്യസ്ത വിഭവങ്ങള്‍ ഈ റോബോ ഷെഫ് തയ്യാറാക്കി പ്ലേറ്റില്‍ ആക്കിത്തരും. 

സാഗ്രെബിലെ ബോട്ട്സ് ആൻഡ് പോട്സ് സയൻസ് ഫുഡ് ബിസ്‌ട്രോയാണ് റോബോ ഷെഫിന്‍റെ സഹായത്തോടെ ഉപഭോക്താക്കൾക്കായി ഭക്ഷണം പാചകം ചെയ്യുന്ന ക്രൊയേഷ്യൻ റസ്റ്റോറന്‍റ്.  ഇത്തരത്തിൽ റോബോ ഷെഫുകളെ ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏക റസ്റ്റോറൻറ് തങ്ങളുടെതാണ് എന്നാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ ചേരുവകകൾ മിഷനിൽ ഇട്ടു കൊടുക്കാൻ വേണ്ടി മാത്രമാണ് മാനുഷികമായ അധ്വാനം ഇവിടെ ആവശ്യമുള്ളത്. ഇങ്ങനെ ചേരുവകകൾ നിക്ഷേപിച്ച് കഴിഞ്ഞാൽ പിന്നീട് മനുഷ്യരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ റോബോട്ടിക് കുക്കറുകൾ ഭക്ഷണം തയ്യാറാക്കി പാത്രത്തിൽ വിളമ്പും.

കൂടുതല്‍ വായനയ്ക്ക്:   ഗൂഗിൾ, ഇംഗ്ലീഷ്, ഹൈക്കോട്ട്, കോഫി, ബ്രിട്ടീഷ്.....; വിചിത്രമായ പേരുകളുള്ള ഒരു കര്‍ണ്ണാടക ഗ്രാമം 

പാചക വിദഗ്ധർ ഉണ്ടാക്കിയ ഡിജിറ്റൽ പാചകക്കുറിപ്പുകൾക്ക് അനുസരിച്ച് ഉപകരണങ്ങൾ എണ്ണയും മസാലയും ഓരോ വിഭവത്തിന്‍റെയും ആവശ്യത്തിന് തനിയെ ചേർക്കും. ചിപ്സും മറ്റും ഫ്രൈ ചെയ്യുന്ന റോബോട്ടുകൾ ഉണ്ടെങ്കിലും ഇത്തരത്തിൽ ഡിജിറ്റൽ പാചകക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ സ്വയം ഭക്ഷണം തയ്യാറാക്കി പാത്രത്തിൽ വിളമ്പുന്ന റോബോട്ടുകൾ വേറെയില്ല എന്നാണ് റസ്റ്റോറന്‍റ് ഉടമകളിൽ ഒരാളായ ഹർവോജെ ബുജാസ് പറയുന്നത്. ഏഴുവർഷം വേണ്ടിവന്നു ഇത്തരത്തിൽ ഒരു റസ്റ്റോറൻറ് സാധ്യമാക്കി എടുക്കുന്നതിന് എന്ന് ബുജാസ് പറയുന്നു. റോബോ ഷെഫിന്‍റെ റെസിപ്പികളിൽ ഉപഭോക്താക്കളും പൂർണ്ണ തൃപ്തരാണ്. മികച്ച ഗുണനിലവാരം ഉള്ളതും രുചികരമായതുമാണ് റോബോ ഷെഫിന്‍റെ സഹായത്തോടെ ഹോട്ടലിൽ വിളമ്പുന്ന ഭക്ഷണം എന്നാണ് ഹോട്ടലിലെ സ്ഥിരം ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നത്.
 

കൂടുതല്‍ വായനയ്ക്ക്; കോടിക്കണക്കിന് സ്വത്തും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനൊരുങ്ങി വ്യാപാരി കുടുംബം 


 

Latest Videos
Follow Us:
Download App:
  • android
  • ios