ധ്രുവ, പർവത ഹിമാനികൾ ഉരുകും, ആമസോൺ മഴക്കാടുകൾക്ക് ഇനിയും 'പിടിച്ച് നിൽക്കാൻ' കഴിയില്ലെന്നും ഗവേഷകർ !

പ്രകൃതി പ്രതിഭാസങ്ങൾ ദുരന്തങ്ങൾക്ക് വഴിമാറുന്നതിനെ കുറിച്ചുള്ള ഗവേഷണത്തിലാണ് പുതിയ കണ്ടെത്തുകള്‍.  ആമസോൺ ഡൈ-ബാക്ക് ഉൾപ്പെടുന്ന 26 ദുരന്ത സാധ്യതകളാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 

Researchers say that the Amazon rainforest is on the verge of destruction bkg


ഫോസിൽ ഇന്ധനങ്ങൾ അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ കോടിക്കണക്കിന് ആളുകളെ ഇല്ലായ്മ ചെയ്യാൻ ശേഷിയുള്ള ദുരന്തങ്ങൾ ഭൂമിയിൽ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. 200 ലധികം ഗവേഷകർ അടങ്ങിയ സംഘമാണ് തങ്ങളുടെ പഠനങ്ങളുടെ വെളിച്ചത്തിൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തടയാൻ സാധിക്കാത്ത വിധമുള്ള വിനാശകരമായ പ്രത്യാഘാതങ്ങൾ പ്രകൃതിദത്ത സംവിധാനങ്ങളിൽ നിന്നും ഉണ്ടായേക്കാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ഇത്തരം പ്രത്യാഘാതങ്ങളിൽ ഒന്നായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് ധ്രുവ, പർവത ഹിമാനികൾ ഉരുകുന്നതാണ്. അന്തരീക്ഷവും സമുദ്രങ്ങളും വളരെ ചൂടായതിനാൽ ഈ പ്രകൃതിദത്ത പ്രതിഭാസത്തെ തടയാനാകില്ലെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുടെ നാശത്തിന് കാരണമാകുന്ന ആഗോളതാപനത്തിന്‍റെ പ്രധാന കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് ഫോസിൽ ഇന്ധനത്തിന്‍റെ ഉപയോഗം, വനനശീകരണം, കാർഷികേതര ഭൂമിയെ കൃഷി ഭൂമിയാക്കി മാറ്റുന്നതിലൂടെയുണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം എന്നിവയാണ്. ദുബായിൽ നടക്കുന്ന Cop28 UN കാലാവസ്ഥാ ചർച്ചകളുടെ ഭാഗമായി നടത്തിയ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 

'കർമ്മഫലം' നന്നാവാന്‍ നദിയില്‍ ഭക്ഷ്യവസ്തുക്കളൊഴുക്കിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !

എക്സെറ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പ്രകൃതി പ്രതിഭാസങ്ങൾ ദുരന്തങ്ങൾക്ക് വഴിമാറുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയത്. ആമസോൺ ഡൈ-ബാക്ക് ഉൾപ്പെടുന്ന 26 ദുരന്ത സാധ്യതകളാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ആമസോൺ മഴക്കാടുകൾക്ക് ഇനി നിലനിൽക്കാൻ കഴിയില്ലെന്നാണ്  ഗവേഷകർ അവകാശപ്പെടുന്നത്. ഈ ദുരന്തങ്ങളിൽ ഏതെങ്കിലും ഒക്കെ സംഭവിച്ചാൽ അവ ബാധിക്കുന്നത് ഭൂമിയിലെ കോടിക്കണക്കിന് ജീവജാലങ്ങളെ ആയിരിക്കും. മാത്രമല്ല ഭൂമിയിലെ ചൂട് വരുംവർഷങ്ങളിൽ അനിയന്ത്രിതമായി വർദ്ധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

'സൈക്കോ ഷമ്മി'; ഭാര്യ തന്നെയല്ലാതെ ആരെയും കാണരുത്, വീടിന് പുറത്ത് പോകരുത്, ജോലി വേണ്ട; ഒടുവില്‍ ഇടപെട്ട് കോടതി

കാലാവസ്ഥാ ദുരന്തം ഒഴിവാക്കുന്നതിന് മറികടക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുനരുപയോഗ ഊർജം, വൈദ്യുത വാഹനങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണരീതികൾ എന്നിവയിലേക്ക് ഒക്കെയുള്ള മാറ്റം നമുക്ക് ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ പരിഹാര മാർഗങ്ങളായാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ Cop28 UN കാലാവസ്ഥാ ചർച്ചകളുടെ ഭാഗമായി പങ്കുവയ്ക്കപ്പെടുമെന്നാണ് കരുതുന്നത്.

ഇരപിടിക്കാന്‍ വല നെയ്യില്ല, പകരം കുഴികുത്തി ഒളിച്ചിരിക്കും; ലോകത്തിലെ ഏറ്റവും വിഷമുള്ള മണൽ ചിലന്തികളെ അറിയാമോ?


 

Latest Videos
Follow Us:
Download App:
  • android
  • ios