ഭൂമിക്കടിയില്‍ തിളച്ചുമറിയുന്ന മാഗ്മ തടാകം; അലാസ്കയില്‍ മറ്റൊരു അത്ഭുതമെന്ന് ഗവേഷകർ


കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ അലാസ്കയിൽ മറ്റൊരാൾ എത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. 1741 -ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങായിരുന്നു അത്. 

Researchers have discovered a magma lake underground in Alaska bkg


മേരിക്കയിലെ അലാസ്കയിൽ, ദെനാലി മേഖലയിൽ ഭൂമിക്ക് താഴെ തിളച്ചുമറിയുന്ന ഒരു മാഗ്മ തടാകം കണ്ടെത്തിയെന്ന് ​ഗവേഷകർ. ഭൂമിക്കടിയിൽ 11 കിലോമീറ്റർ (ഏഴ് മൈല്‍) താഴ്ചയിലാണ് മാഗ്മാ നിക്ഷേപം കണ്ടെത്തിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ ദെനാലിക്ക് ചുറ്റുമുള്ള മേഖലയിൽ നടത്തിയ പഠനത്തിലാണ് ​ഗവേഷകർക്ക് ഇക്കാര്യം സ്ഥിരീകരിച്ചത്. ദെനാലി (Denali) അഗ്നിപർവതമാണോയെന്ന സംശയം കാലങ്ങളായി നിലനിലക്കുന്നതാണെങ്കിലും ഇപ്പോഴും കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ സ്ഥിരീകരണമായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

മറ്റ് മേഖലകളെ അപേക്ഷിച്ച് ഭൂചലന സാധ്യത കൂടുതലുള്ള ഒരു പ്രദേശമാണ് അലാസ്ക. കാനഡയുമായി അതിർത്തി പങ്കിടുന്ന ഈ അമേരിക്കൻ സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി ഭൂചലനങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൗമപ്ലേറ്റുകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം ഇവിടെ കൂടുതലാണെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. തുടർച്ചായായ ഭൂചലനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഭൂമിക്കടിയിലെ മാഗ്മാ തടാകങ്ങളെക്കുറിച്ച് അറിവ് ലഭിച്ചത്.

കനേഡിയന്‍ വിദ്യാര്‍ത്ഥി ആഴ്ചയില്‍ രണ്ട് ദിവസം കോളേജില്‍ പോകുന്നത് ഫ്ലൈറ്റില്‍; കാരണമുണ്ട് !

കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ അലാസ്കയിൽ മറ്റൊരാൾ എത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. 1741 -ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങായിരുന്നു അത്. അദ്ദേഹമാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പിന്നീട് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു. എന്നാൽ, 19–ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിലുള്ള താൽപര്യം നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അതോടെ അലാസ്‌കയെ അമേരിക്കയ്ക്ക് വില്‍ക്കുകയായിരുന്നു. 

ഒരു കൈയില്‍ സ്റ്റിയറിംഗ്, മറുകൈ കൊണ്ട് ബീഫ് ഉണ്ടാക്കുന്ന യുവാവ്; ഒരു വൈറല്‍ വീഡിയോ കാണാം !

അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച്. സീവാർഡ് ആണ് അന്ന് 72 ലക്ഷം യുഎസ് ഡോളറിന് അലാസ്‌കയെ അമേരിക്കയുടെ ഭാഗമാക്കിയത്. അന്ന് പലരും ആ തീരുമാനത്തെ വിമരിശിക്കുകയും പരിഹസിക്കുകയും ചെയ്തെങ്കിലും ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് അലാസ്‌ക. 1880 -ൽ ഇവിടെ വൻ സ്വർണശേഖരം കണ്ടെത്തി. വലിയ തോതിലുള്ള വേറെയും ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ ഈ മേഖലയിൽ നിന്ന് കണ്ടെടുത്തതോടെ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലെ നിർണായക സാന്നിധ്യമായി അലാസ്ക മാറുകയായിരുന്നു.

കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !
 

Latest Videos
Follow Us:
Download App:
  • android
  • ios