രണ്ട് പേര്‍ തമ്മില്‍ 'സ്വപ്നങ്ങളിലൂടെ ആശയവിനിമയം' നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് ഗവേഷകര്‍

'ഒരാള്‍ കണ്ട സ്വപ്നം മറ്റേയാള്‍ക്ക് ഉറക്കത്തില്‍ പറഞ്ഞ് കൊടുക്കുന്നു. ഉണര്‍ന്ന ശേഷം രണ്ടാമത്തെയാള്‍ ആ സ്വപ്നം വിവിരിച്ചെന്നും' ഇതിനായി പ്രത്യേകം സാങ്കേതിക വിദ്യ ഉപയോഗിച്ചെന്നും കമ്പനി അവകാശപ്പെട്ടു. 

Researchers claim that two people communicated with each other through dreams


കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. രണ്ട് വ്യക്തികള്‍ അവരുടെ സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തിയെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെട്ടത്. പ്രത്യേകം പരിശീലനം ചെയ്ത രണ്ട് വ്യക്തികൾ വ്യക്തമായ സ്വപ്നങ്ങൾ കാണുകയും അവ ലളിതമായ ഒരു സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടത്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയെന്ന് അവകാശവാദവുമായി ഗവേഷകര്‍ രംഗത്തെത്തിയത്.  

അതേസമയം റെംസ്പേസിന്‍റെ പുതിയ ഗവേഷണത്തെ ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് റെംസ്പേസിലെ ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു. മാനസികാരോഗ്യ ചികിത്സയ്ക്കും നൈപുണ്യ പരിശീലനത്തിനും തങ്ങളുടെ സാങ്കേതികവിദ്യ മുതല്‍ക്കൂട്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.  ഉറക്കത്തില്‍ താന്‍ സ്വപ്നത്തിലാണെന്ന് ഒരു വ്യക്തി തിരിച്ചറിയുമ്പോൾ അവിടെ ഒരു പ്രത്യേക തരം സ്വപ്നാവസ്ഥ സംഭവിക്കുന്നു. യാതൊരു നിയന്ത്രണബോധവുമില്ലാതെ തന്‍റെ 'സ്വപ്ന ലോകവുമായി' ക്രമരഹിതമായി ഇടപഴകുന്നതിന് പകരം അവരുടെ സ്വപ്നങ്ങളിൽ സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ ഈ ബോധം അവരെ സഹായിക്കുന്നുവെന്നാണ് റെംസ്പേസ് അവകാശപ്പെടുന്നത്. 

സ്വപ്നങ്ങൾ സാധാരണയായി സംഭവിക്കുമ്പോൾ റാപ്പിഡ് ഐ മൂവ്മെന്‍റ് സ്ലീപ്പിൽ (Rapid eye movement sleep - REM Sleep) ഈ പ്രതിഭാസം സംഭവിക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്ക തരംഗങ്ങളും മറ്റ് ബയോളജിക്കൽ ഡാറ്റയും ട്രാക്ക് ചെയ്യുന്ന ഒരു ഉപകരണം റെംസ്പേസ് വികസിപ്പിച്ചെടുത്തിരുന്നു. പങ്കെടുക്കുന്നവർ വ്യക്തമായ സ്വപ്നങ്ങളിൽ പ്രവേശിക്കുമ്പോള്‍ അതിനെ കണ്ടെത്തുന്ന ഒരു 'സെർവറും' ഈ ഉപകരണത്തില്‍ ഉൾപ്പെടുന്നു. എന്നാല്‍ ഈ ഉപകരണം ഏതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

സംശയാസ്പദമായി കണ്ട കാറിനുള്ളില്‍ 'മയക്കുമരുന്ന് നിറച്ച ബാഗല്ല' എന്നെഴുതിയ ബാഗ്; പരിശോധിച്ച പോലീസ് ഞെട്ടി

പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ വ്യക്തമായ ഒരു സ്വപ്നത്തിൽ പ്രവേശിച്ചുവെന്ന് സെർവർ കണ്ടെത്തിക്കഴിഞ്ഞാൽ, അത് ഒരു പ്രത്യേക ഭാഷയിൽ നിന്ന് ഒരു വാക്ക് സംസാരിക്കുകയും ഇയർബഡ്സ് വഴി അയാളിലേക്ക് കൈമാറുകയും ചെയ്യുന്നു. തുടർന്ന് പങ്കാളി തന്‍റെ സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്നു.  ഈ പ്രതികരണം ഉപകണം പകര്‍ത്തുകയും സെർവറിൽ ശേഖരിക്കുകയും ചെയ്തു. എട്ട് മിനിറ്റിന് ശേഷം, രണ്ടാമത്തെ പങ്കാളി വ്യക്തമായ ഒരു സ്വപ്നത്തിലേക്ക് പ്രവേശിച്ചു. സെർവർ ആദ്യത്തെ പങ്കാളിയിൽ നിന്ന് സംഭരിച്ച സന്ദേശം അദ്ദേഹത്തിന് അയച്ചു, ഉണർന്നപ്പോൾ അദ്ദേഹം അത് ആവർത്തിച്ചെന്നും കമ്പനി അവകാശപ്പെട്ടു. ഇൻസെപ്ഷൻ എന്ന സിനിമയിലെ സ്വപ്ന രംഗത്തില്‍ നിന്നും ഈ പരീക്ഷണം വ്യത്യസ്തമായിരുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉറക്കവും വ്യക്തമായ സ്വപ്നവും വർദ്ധിപ്പിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുകയാണെന്നും  റെംസ്പേസ് അവകാശപ്പെടുന്നു. സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറിൽ മൈക്രോചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച മൈക്കൽ റാഡുംഗയാണ് റെംസ്പേസിന്‍റെ സ്ഥാപകനും സിഇഒയും. അദ്ദേഹവും ഈ പരീക്ഷണം നടത്തി. പരീക്ഷണത്തെ കുറിച്ച് കമ്പനി തയ്യാറാക്കിയ ഗ്രാഫ്ക് വീഡിയോ യൂട്യൂബില്‍ വൈറലാണ്. 

'ജാഡ കയ്യിൽ വച്ചാൽ മതി, ഭയ്യാ വിളി വേണ്ട'; വൈറലായി ടാക്സി ഡ്രൈവറുടെ നിർദ്ദേശങ്ങൾ
 

 

Latest Videos
Follow Us:
Download App:
  • android
  • ios