ജീവനക്കാർക്ക് പകരം എഐ; തൊഴിലാളികളെ അവർപോലുമറിയാതെ ഒഴിവാക്കുന്നതിങ്ങനെ, 'സയലൻ്റ് ഫയറിംഗ്' രീതി

ജോലിസ്ഥാപനങ്ങൾ തങ്ങളുടെ നയങ്ങൾ കൂടുതൽ കഠിനമാക്കി ജീവനക്കാരെ സമ്മർദ്ദത്തിലാക്കി അവരെക്കൊണ്ട് തന്നെ സ്വയം പിരിഞ്ഞു പോകാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുന്ന രീതിയാണ് 'സയലൻറ് ഫയറിങ്' എന്ന പേരിൽ അറിയപ്പെടുന്നത്.

replace employee with AI silent firing in companies

ജീവനക്കാരെ  നിർബന്ധപൂർവ്വം തൊഴിലുടമകൾ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ ജീവനക്കാരെ ഒഴിവാക്കാൻ തൊഴിലുടമകൾ മറ്റൊരു തന്ത്രം ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 'സയലൻറ് ഫയറിങ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ രീതി ഇപ്പോൾ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ പതിവായിരിക്കുകയാണ് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

ജോലിസ്ഥാപനങ്ങൾ തങ്ങളുടെ നയങ്ങൾ കൂടുതൽ കഠിനമാക്കി ജീവനക്കാരെ സമ്മർദ്ദത്തിലാക്കി അവരെക്കൊണ്ട് തന്നെ സ്വയം പിരിഞ്ഞു പോകാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുന്ന രീതിയാണ് 'സയലൻറ് ഫയറിങ്' എന്ന പേരിൽ അറിയപ്പെടുന്നത്. നിശബ്ദമായ ഈ പിരിച്ചുവിടൽ തന്ത്രം വ്യാപകമായ രീതിയിൽ തൊഴിലുടമകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് പറയപ്പെടുന്നത്. പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് പകരം ആ സ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെയാണ് പുനസ്ഥാപിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.  

ആമസോണിൽ ഈ പ്രവണത കാണപ്പെടുന്നതായാണ് Prospero.Ai -യുടെ സിഇഒയും ഫാസ്റ്റ് കമ്പനി കോൺട്രിബ്യൂട്ടറുമായ ജോർജ്ജ് കൈലാസ് അവകാശപ്പെടുന്നത്. മിക്ക ജീവനക്കാരും ആമസോണിന്റെ റിട്ടേൺ ടു ഓഫീസ് നയത്തിന് എതിരാണെങ്കിലും ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ വരാൻ ആമസോൺ ജീവനക്കാരെ നിർബന്ധിക്കുകയാണെന്നും തൽഫലമായി, 73% തൊഴിലാളികളും ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഒരു സർവേ കണ്ടെത്തിയതായും ജോർജ് കൈലാസ് കൂട്ടിച്ചേർത്തു. 

വർക്ക് ഫ്രം ഹോം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആമസോണിന്റെ ഇപ്പോഴത്തെ നയം സയലൻറ് ഫയറിങ്ങിന്റെ ഭാഗമാണെന്നാണ്  ഇദ്ദേഹം വ്യക്തമാക്കുന്നത്. ഈ കടുംപിടുത്തത്തിലൂടെ പരമാവധി ജീവനക്കാരെ നിശബ്ദമായി പിരിച്ചുവിടുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കൈലാസ് കൂട്ടിച്ചേർത്തു. 

പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് പകരം മറ്റു ജീവനക്കാരെ നിയമിക്കാതെ എ ഐ സാങ്കേതികവിദ്യയുടെ സഹായമാണ് ഈ സ്ഥാപനങ്ങൾ തേടുന്നതെന്നും പറയപ്പെടുന്നു.

ഇങ്ങനെയും ജോലിക്ക് അപേക്ഷിക്കാം; ഐഡിയ ക്ലിക്കായി, സ്വി​ഗിയിലേക്കുള്ള യുവാവിന്റെ അപേക്ഷ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios