എന്റമ്മോ, എങ്ങോട്ട് നോക്കിയാലും ആൾക്കാരാണല്ലോ? വൈറലായ ആ കൂറ്റൻ കെട്ടിടം, താമസക്കാർ 30,000
തീർന്നില്ല, വ്യത്യസ്തമായ പലവിധ സൗകര്യങ്ങളും ഇതിനകത്തുണ്ട്. സ്വിമ്മിംഗ്പൂൾ, റെസ്റ്റോറന്റ്, മാനിക്യൂർ സലൂണുകൾ എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇതിനെല്ലാം പുറമെ പ്രത്യേകം ഫുഡ് സ്റ്റോറുകൾ, ഇന്റർനെറ്റ് കഫേകൾ ഒക്കെ ഇവിടെയുണ്ട്.
'ഡിസ്റ്റോപ്പിയൻ അപ്പാർട്ട്മെൻ്റ്' അതാണ് അടുത്തിടെ ടിക്ടോക്കിൽ വൈറലായിരിക്കുന്ന ചൈനയിലെ ആ കെട്ടിടത്തിനെ ആളുകൾ വിളിക്കുന്ന പേര്. 30,000 പേർക്ക് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ് കെട്ടിടം.
മനോഹരമായ ഇന്റീരിയറും ഉപയോഗിച്ചിരിക്കുന്ന വാസ്തുവിദ്യയും ഒക്കെ കാരണമാണ് കെട്ടിടം ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. റീജൻ്റ് ഇൻ്റർനാഷണൽ എന്നാണ് ഈ അപാർട്‍മെന്റിന്റെ പേര്. ക്വിയാങ്‌ജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സിംഗപ്പൂർ സാൻഡ്സ് ഹോട്ടൽ എന്ന 7-സ്റ്റാർ ഹോട്ടലിൻ്റെ പ്രധാന ഡിസൈനറായ അലിസിയ ലൂ ഡിസൈൻ ചെയ്ത ഈ കെട്ടിടം തുറന്നത് 2013 -ലാണത്രെ.
675 അടി ഉയരമുള്ള ഈ കെട്ടിടത്തിൽ നിലവിൽ 20,000 പേർ താമസിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഒരു ഭാഗത്ത് നിന്നും നോക്കിയാൽ ഇതിന് 36 നിലകളും മറ്റൊരു ഭാഗത്ത് 39 നിലകളുമാണുള്ളത്. എസ് ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരേ മേൽക്കൂരയ്ക്ക് താഴെ തന്നെ ഇത്രയധികം പേർ ഒരുമിച്ച് താമസിക്കുന്ന ലോകത്തിലെ ജനസാന്ദ്രത കൂടിയ കെട്ടിടങ്ങളിൽ ഒന്നാണിത്.
തീർന്നില്ല, വ്യത്യസ്തമായ പലവിധ സൗകര്യങ്ങളും ഇതിനകത്തുണ്ട്. സ്വിമ്മിംഗ്പൂൾ, റെസ്റ്റോറന്റ്, മാനിക്യൂർ സലൂണുകൾ എന്നിവയൊക്കെ ഇതിൽ പെടുന്നു. ഇതിനെല്ലാം പുറമെ പ്രത്യേകം ഫുഡ് സ്റ്റോറുകൾ, ഇന്റർനെറ്റ് കഫേകൾ ഒക്കെ ഇവിടെയുണ്ട്.
ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ താമസിക്കുന്നവർക്കുണ്ട്. അതിൽ ഏറ്റവും വലിയ ബുദ്ധിമുട്ട് ഇത്രയധികം താമസക്കാരുള്ളത് കൊണ്ട് അനുഭവപ്പെടുന്ന ഇടുക്കമാണ്. പലർക്കും പ്രൈവറ്റ് സ്പേസ് വളരെ കുറച്ച് മാത്രമാണുള്ളത്. വാതിൽ തുറന്ന് പുറത്തിറങ്ങിയാൽ തന്നെ നിരവധി ആളുകളെ അഭിമുഖീകരിക്കേണ്ടുന്ന അവസ്ഥയാണ്.
എന്തായാലും, ടിക്ടോക്കിലും പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും വൈറലായിത്തീർന്നിരിക്കുകയാണ് ഈ കെട്ടിടം.