മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കൂണാണ് ഷിറ്റേക്ക് മഷ്റൂം. ഇന്ന് ലോകം മുഴുവനും ഈ കൂണ്‍ കൃഷി ചെയ്യുകയും ഭക്ഷ്യവസ്തുവായി പരിഗണിക്കുകയും ചെയ്യുന്നു.
ഭക്ഷണം നന്നായി പാചകം ചെയ്ത് കഴിക്കണം. ഇല്ലെങ്കില്‍, അതില്‍ അടങ്ങിയ ചില വിഷ പദാര്‍ത്ഥങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിയാല്‍ അത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂണുകളും ചില കടല്‍ ജീവികളുമാണ്. കൃത്യമായി പാചകം ചെയ്ത് വേവിച്ച് കഴിക്കുകയാണെങ്കില്‍ അവ നമ്മുടെ ശരീരത്തിന് പെട്ടെന്ന് ദഹിപ്പിക്കാനും കഴിയുന്നു. ഒപ്പം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കൃത്യമായി വെന്തു കഴിയുമ്പോള്‍ അതില്‍ എന്തെങ്കിലും തരത്തിലുള്ള ദൂഷ്യവശങ്ങളുണ്ടെങ്കില്‍ അവ മാറുകയും ചെയ്യും. എന്നാല്‍, ചില ശാരീരിക പ്രത്യേകതകളും കഴിക്കുന്ന മരുന്നുകളും എല്ലാ ഭക്ഷ്യവസ്തുക്കളെയും സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു. ഇത്തരത്തില്‍ വേവിക്കാത്ത ഷിറ്റേക്ക് മഷ്റൂം (Shiitake Mushrooms) കഴിച്ച ആള്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂപ്പര്‍ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സൊമാറ്റോ ഡെലിവറി ചെയ്യുന്ന സുന്ദരി; വൈറലായി വീഡിയോ
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കൂണാണ് ഷിറ്റേക്ക് മഷ്റൂം. ഇന്ന് ലോകം മുഴുവനും ഈ കൂണ്‍ കൃഷി ചെയ്യുകയും ഭക്ഷ്യവസ്തുവായി പരിഗണിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ മഷ്റൂമായും പരമ്പരാഗത മരുന്നുകള്‍ക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഈ കൂണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ കൂണ്‍ ചിലര്‍ക്ക് ദോഷകരമായി തീരുന്നു. ഷിറ്റേക്ക് മഷ്റൂം കഴിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് 72 കാരന്‍റെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസഹ്യമായ വേദനയെ തുടര്‍ന്ന് 72 കാരന് കിടക്കാന്‍ പോലും കഴിയാതാവുകയും തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ പുറത്ത് വടി കൊണ്ട് അടിച്ചത് പോലുള്ള നീണ്ട ചുവന്ന പാടുകള്‍ തിണര്‍ത്ത് വന്നതായി കണ്ടെത്തി. ഈ ഭാഗങ്ങളില്‍ അസഹ്യമായ വേദനയും അനുഭവപ്പെട്ടിരുന്നെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന്, ഭക്ഷണക്രമത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസം മുമ്പ് താന്‍ ഷിറ്റേക്ക് മഷ്റൂം കഴിച്ചതായി അദ്ദേഹം ഡോക്ടര്‍മാരെ അറിയിച്ചത്. 1977 ല്‍ ആദ്യമായി ജപ്പാല്‍ നിന്ന് ഷിറ്റേക്ക് മഷ്റൂം തൊലിപ്പുറത്ത് തടിപ്പുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, പിന്നീട് യൂറോപ്പ്, തെക്ക് വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഷിറ്റേക്ക് മഷ്റൂം,
കീമോതെറാപ്പി മരുന്നായ ബ്ലോമൈസിൻ കഴിക്കുന്ന രോഗികളിൽ ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് പുറം പേശികളുടെ ബലക്കുറവിനും കോശജ്വലന അവസ്ഥയായ ഡെർമറ്റോമയോസിറ്റിസ്, മുതിർന്നവരില്‍ കാണപ്പെടുന്ന സ്റ്റിൽസ് രോഗം, ഒരു തരം ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ട തിണർപ്പ് പോലെയാണ് അവ കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക