ആറക്ക ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് യൂട്യൂബറായി, ഇന്ന് വരുമാനം ഏട്ട് കോടി

ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിംഗിലെ ആറക്ക ശമ്പളമുള്ള കരിയർ അവസാനിപ്പിക്കുമ്പോള്‍ പക്ഷേ, നിശ്ചയ്ക്ക് അത്തരം ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. 

Quitting six figure bank job to become YouTuber earns Rs 8 crore today


സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍, അത്തരമൊരു ജീവിതം തെരഞ്ഞെടുത്ത് അതിനായി ജീവിക്കാന്‍ പക്ഷേ, അധികമാരും ശ്രമിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലുള്ള വരുമാനം പെട്ടെന്ന് നിലച്ചാല്‍ ഭാവിയില്‍ എന്ത് ചെയ്യുമെന്ന ആശങ്കയാണ് പലരും ആഗ്രഹങ്ങളെ ബലി നല്‍കി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതും. എന്നാല്‍, സ്വന്തം വഴി തെരഞ്ഞെടുത്തവരുടെ ജീവിത കഥകള്‍ നമ്മുക്കെല്ലാവര്‍ക്കും താല്പര്യമുള്ള ഒന്നാണ്. അത് നമ്മുക്കിനിയും ഭാവിയുണ്ടെന്ന തോന്നൽ ഉണ്ടാക്കും എന്നത് തന്നെ. 

ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിംഗിലെ ആറക്ക ശമ്പളമുള്ള കരിയർ അവസാനിപ്പിക്കുമ്പോള്‍ പക്ഷേ, നിശ്ചയ്ക്ക് അത്തരം ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. പേഴ്‌സണൽ ഫിനാൻസില്‍ നിന്നും മുഴുവന്‍ സമയ യൂട്യൂബ് വീഡിയോ നിർമ്മാണത്തിലേക്ക്.  10 വർഷത്തിലേറെയായി ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കറായി ജോലി ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷം തന്‍റെ 29 -ാം പിറന്നാള്‍ ആഘോഷിക്കവേയായിരുന്നു നിശ്ചയുടെ പുതിയ തീരുമാനം.  ഒമ്പത് വര്‍ഷത്തോളം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും, തന്‍റെ ജോലി ബൗദ്ധികമായി തന്നെ ഉത്തേജിപ്പിച്ചില്ല. ഒരിക്കല്‍ പോലും അത് തനിക്ക് വെല്ലുവിളി ഉയര്‍ത്തിയില്ലെന്നും നിശ്ച, സിഎൻബിസിയോട് സംസാരിക്കവേ പറഞ്ഞു. 

'വരൂ താമസിക്കൂ, 27 ലക്ഷം നേടൂ'; ടസ്കാൻ പർവത നിരകൾക്ക് സമീപം താമസിക്കാൻ പണം വാഗ്ദാനം ചെയ്ത് സർക്കാർ

തുടര്‍ന്ന് ധനകാര്യത്തിലുള്ള തന്‍റെ അറിവിനെ തന്നെ വീഡിയോകളാക്കാന്‍ നിശ്ച തീരുമാനിച്ചു. അവര്‍ സങ്കീർണ്ണമായ ധനകാര്യ പ്രശ്നങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന വീഡിയോകള്‍ നിര്‍മ്മിച്ചു. വ്യക്തിഗത ധനകാര്യത്തിലും ഇന്‍വെസ്റ്റ്മെന്‍റിലും ആളുകള്‍ക്ക് ഉപേദേശങ്ങള്‍ നല്‍കി. നിശ്ചയുടെ വീഡിയോകള്‍ ആളുകള്‍ക്ക് അവരുടെ നികുതിയും മറ്റ് ധനകാര്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ ഉപകാരപ്പെടുന്നവയായിരുന്നു. ഇത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ അവരുടെ വീഡിയോ ചാനല്‍ ഹിറ്റായി. ഇന്ന് ഒരു ദശലക്ഷത്തിലധികം യൂട്യൂബ് വരിക്കാരുണ്ട് ഷായുടെ ചാനലിന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏട്ട് കോടി രൂപയാണ് നിശ്ച ഷായുടെ വരുമാനം. 

'ഹേ പ്രഭു യേ ക്യാ ഹുവാ...'; മാളിലെ എസ്‌കലേറ്ററിലേക്ക് ചാടിക്കയറിയ യുവതിയുടെ പരാക്രമം കണ്ട് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios