'ഒരു കോടിക്ക് ഇപ്പോ എന്തോ കിട്ടും?'; തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി ഒരു സോഷ്യല്‍ മീഡിയ ചോദ്യം
അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങൾ എഴുതിയതിയതിന് പിന്നാലെ വൈറലായ കുറിപ്പ് രണ്ട് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ്.
ഇന്ത്യയില്‍ അഞ്ച് കോടിക്കൊന്നും ഒരു വിലയില്ലാതായി എന്ന സാമൂഹിക മാധ്യമ ചര്‍ച്ചയ്ക്ക് പിന്നാലെ മറ്റൊരു ചോദ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പണപ്പെരുപ്പവും നാള്‍ക്കു നാള്‍ കുതിച്ചുയരുന്ന ജീവിത ചെലവുകളും വീട്, വെള്ളം, കറന്‍റ് വാടക, ഫോണ്‍, ഇന്‍റര്‍നെറ്റ് ... ആവശ്യങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നിരന്നു നില്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുന്ന ചില ചോദ്യങ്ങള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ കാലത്ത്.
അക്ഷത് ശ്രീവാസ്തവ എന്ന എക്സ് ഉപയോക്താവാണ് ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയത്. 'ഒരു കോടിക്ക് നിങ്ങള്‍ക്ക് എന്താണ് കിട്ടുക?' അദ്ദേഹം ചോദിച്ചു. 'മുംബൈ, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയില്ല.' അദ്ദേഹം ഒരോന്നായി അക്കമിട്ട് നിരത്തി. ' നിങ്ങൾക്ക് പ്രാന്തപ്രദേശങ്ങളില്‍ എവിടെയെങ്കിലും നോക്കാം. ഒപ്പം മണിക്കൂറുകളോളം യാത്രയും വേണ്ടിവരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിദേശ എംബിഎ കോഴ്സുകളിലേക്ക് പഠിക്കാനായി മക്കളെ അയയ്ക്കാൻ കഴിയില്ല. ചില രാജ്യങ്ങളിലൊഴിച്ച്. അല്ലെങ്കില്‍ ഒരു പൊതുസര്‍വകലാശാലയാണെങ്കില്‍.' അദ്ദേഹം രണ്ടാമത്തെ കാരണം നിരത്തി. 'നിങ്ങൾക്ക് ചിലപ്പോള്‍ നിങ്ങളുടെ കുട്ടികളെ ഇൻ്റർനാഷണൽ സ്‌കൂളുകളിൽ അയയ്‌ക്കാനാകില്ല. തമാശയല്ല, ദില്ലിയിലെ ബ്രിട്ടീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് കുട്ടിക്കുള്ള സംഭാവന 95 ലക്ഷമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം, അധിക പണവും അച്ചടിയും കടവും നിങ്ങളുടെ വാങ്ങൽ ശക്തിയെ നശിപ്പിച്ച പുതിയ ലോകത്തിലേക്ക് സ്വാഗതം.' അദ്ദേഹം തന്‍റെ വായനക്കാരെ സ്വാഗതം ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ കുറിപ്പ് പത്ത് ലക്ഷം പേരാണ് കണ്ടത്.
നിരവധി പേര്‍ തങ്ങള്‍ കടന്ന് പോകുന്ന പണപ്പെരുപ്പത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ച് എഴുതാന്‍ കമന്‍റ് ബോക്സിലെത്തി. വളരെ പെട്ടെന്ന തന്നെ കുറിപ്പിന് കീഴില്‍ സജീവ ചര്‍ച്ച തുടങ്ങി. നിരവധി പേര്‍ തങ്ങളുടെ വിയോജിപ്പുകളെഴുതി. ' ഒരു കോടി രൂപയ്ക്ക് നിങ്ങൾക്ക് രണ്ടാം തരം നഗരങ്ങളിൽ നല്ല ജീവിതം ജീവിക്കാന്‍ കഴിയും. എല്ലാവരും തങ്ങളുടെ കുട്ടികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ചിന്താഗതി പ്രധാനമാണ്!' ഒരു കാഴ്ചക്കാരി എഴുതി. 'അതെല്ലാം മറന്നേക്കൂ, ഒരു കോടി രൂപയ്ക്ക് ഒരു ഡാവിഞ്ചി പെയിന്‍റ്ംഗ് അല്ലെങ്കില്‍ മെയ്ബാക്ക്, അതുമല്ലെങ്കില്‍ ആൽപ്സ് സ്കീ റിസോർട്ടിൽ ഒരു മാസത്തെ താമസം. അത് പോലും ലഭിക്കില്ല. പണത്തിൻ്റെ ശോഷണം അത്രയും വലുതാണ്.'മറ്റൊരു കാഴ്ചക്കാരന്‍ കൂടുതല്‍ അസ്വസ്ഥനായി. എന്നാല്‍ മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്, ' 100 കോടിയുണ്ടെങ്കിലും ദുബായിലും സിംഗപ്പൂരും നിങ്ങള്‍ ദരിദ്രനാണെന്ന് തോന്നും. മറ്റുള്ളവര്‍ ചെയ്യുന്നത് തന്നെ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുക.'
മോമോസ് കടയില്‍ കൈക്കാരനെ വേണം, ശമ്പളം 25,000; ഞെട്ടിയത് സോഷ്യല്‍ മീഡിയ