ലേലത്തിന് വയ്ക്കും, വില അല്പം കൂടും; കോട്ടാരം വിടാന്‍ എലിസബത്ത് രാജ്ഞിയുടെ ഐക്കണിക് റേഞ്ച് റോവർ !
എലിസബത്ത് രാജ്ഞിയുടെ സേവന സമയത്ത് ഉപയോഗത്തില്‍ ഉണ്ടായിരുന്ന അതേ നമ്പർ പ്ലേറ്റാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
2016 ലും 2017 ലും ബ്രിട്ടനിലെ രാജകുടുംബം ഉപയോഗിച്ച ലോയർബ്ലൂ റേഞ്ച് റോവർ ഇപ്പോൾ പുതിയ ഉടമയെ തേടുന്നു. എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് ഇത്. വാഹനം ലേലത്തിലൂടെ വിൽപ്പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലേല നടത്തിപ്പുകാരായ ബ്രാംലി തങ്ങളുടെ വിൽപ്പന പട്ടികയിൽ ഈ ആഡംബര റേഞ്ച് റോവർ ഉൾപ്പെടുത്തി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആഡംബര വാഹനത്തിന്‍റെ വില £ 379,850 (4 കോടി രൂപ) ആണ്.
ലേലം ചെയ്യുന്ന വിവരങ്ങൾ അറിയിച്ച് കൊണ്ട് ബ്രാംലി വാഹനത്തിന്‍റെ വിവിധ ചിത്രങ്ങളും കൂടുതൽ വിശദാംശങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയും മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയും മിഷേൽ ഒബാമയും ഫിലിപ്പ് രാജകുമാരനും ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിന്‍റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. വാഹനം ഓടിച്ചിരുന്നത് ഫിലിപ്പ് രാജകുമാരനാണ്. 2016 -ൽ പകർത്തിയതാണ് ഈ ചിത്രം. ശ്രദ്ധേയമായ മറ്റൊരു കാര്യം, റേഞ്ച് റോവറിന് ഇപ്പോഴും എലിസബത്ത് രാജ്ഞിയുടെ സേവന സമയത്ത് ഉപയോഗത്തില്‍ ഉണ്ടായിരുന്ന അതേ നമ്പർ പ്ലേറ്റ് ഉണ്ടെന്നതാണ്.
സ്നാന ഘട്ടിലെ മുതലയെ പിടികൂടി ക്ഷേത്രത്തിലെത്തിച്ചു; പിന്നാലെ ആരാധനയും തുടങ്ങി !
ബ്രാംലിയിലെ ഉദ്യോഗസ്ഥനായ ജാക്ക് മോർഗൻ-ജോൺസ് പറയുന്നത്, ഇത് ഒരു അപൂർവ സംഭവമാണന്നാണ്. രാജകീയ ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന റേഞ്ച് റോവറിൽ, രഹസ്യ ലൈറ്റിംഗ്, പോലീസ് എമർജൻസി ലൈറ്റിംഗ്, എലിസബത്ത് രാജ്ഞിയുടെ ആഗ്രഹ പ്രകാരം എളുപ്പത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും സാധ്യമാക്കുന്നതിന് നടത്തിയ ചില പരിഷ്കാരങ്ങൾ അടക്കമുള്ള സവിശേഷതകളും ഈ റേഞ്ചര്‍ റോവറിനുണ്ട്. ഷൂട്ടിംഗ് സ്റ്റാർ ഹെഡ്‌ലൈനർ, ആര്‍ആര്‍ മോണോഗ്രാമുകൾ, ഹെഡ്‌റെസ്റ്റുകൾ, മസാജ് സീറ്റുകൾ, പ്രൈവസി ഗ്ലാസ്, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവ പോലുള്ള ഓപ്‌ഷണൽ എക്‌സ്‌ട്രാകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, വാങ്ങുന്നയാൾക്ക് 2024 മാർച്ച് വരെ ഒരു സർവീസും ആവശ്യമില്ലെന്ന പ്രത്യേകയുമുണ്ട്.