വീടിനുള്ളിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിന് അടിയിൽ ഒളിച്ചിരുന്നത് പെരുമ്പാമ്പ് !
ഫോട്ടോ ഫ്രെയിമിന് സ്ഥാന ചലനം സംഭവിച്ചതിനെ തുടർന്നാണ് വീട്ടുകാർ ഫോട്ടോ പരിശോധിച്ചത്. അപ്പോഴാണ് ഫോട്ടോ ഫ്രെയിമിന് അടിയിൽ പതിയിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.
ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായാണ് പാമ്പുകളെ മനുഷ്യര്‍ കണക്കാക്കുന്നത്. പാമ്പുകൾക്കിടയിലെ വിഷ പാമ്പുകളാണ് അപകടകാരികളെങ്കിലും പൊതുവിൽ പാമ്പുകൾ എന്ന് കേൾക്കുന്നത് തന്നെ പലർക്കും ഭയമാണ്. ഓരോ വർഷവും കൃത്യമായ വൈദ്യസഹായം കിട്ടാത്തതിന്‍റെ പേരിൽ നിരവധി ആളുകളാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. പലപ്പോഴും നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പോലും മറഞ്ഞിരിക്കാനുള്ള പാമ്പുകളുടെ കഴിവ് ആരെയും അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ ഓസ്ട്രേലിയയിലെ ഒരു വീട്ടിലെ താമസക്കാർക്ക് നേരിടേണ്ടി വന്നത് സമാനമായ ഒരനുസംഭവമാണ്. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ മാറ്റിയപ്പോഴാണ് അതിനടിയിൽ സുഖവാസം ആക്കിയിരുന്ന ഒരു പെരുമ്പാമ്പിനെ അവർ കണ്ടെത്തിയത്. പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ അടിയന്തര സഹായത്തിനായി പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു.
ലോകജാലകം; ബ്ലൈന്‍റ് സൈഡ് എന്ന ഹോളിവുഡ് സിനിമയും മൈക്കൽ ഓഹർ എന്ന ഫുട്ബോളറും
ഫോട്ടോ ഫ്രെയിമിന് സ്ഥാന ചലനം സംഭവിച്ചതിനെ തുടർന്നാണ് വീട്ടുകാർ ഫോട്ടോ പരിശോധിച്ചത്. അപ്പോഴാണ് ഫോട്ടോ ഫ്രെയിമിന് അടിയിൽ പതിയിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചേഴ്‌സ് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഫോട്ടോ ഫ്രെയിമിന് പിന്നിൽ പതിയിരിക്കുന്ന പാമ്പിനെ അതിവിദഗ്ധമായി കെണിയിൽ ആക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. കാർപെറ്റ് പൈത്തൺ എന്നറിയപ്പെടുന്ന വിഷരഹിത പെരുമ്പാമ്പാണ് ഫോട്ടോ ഫ്രെയിമിന് പിന്നിൽ മറഞ്ഞിരുന്നത്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ പ്രധാനമായും കാണ്ടുവരുന്നത്. ഇരയെ പിടികൂടുന്നതിന് സഹായിക്കുന്ന വിധത്തിലുള്ള മൂർച്ചയേറിയ പല്ലുകളാണ് ഈ പാമ്പുകളുടെ പ്രത്യേകത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക