വാങ്ങിയത് 1995 ല്‍, ഇപ്പോഴും കേടുകൂടാതിരിക്കുന്ന മക്‌ഡൊണാൾഡ് ബർഗർ; എലികള്‍ക്ക് പോലും വേണ്ട

അമേരിക്ക, ബില്‍ ക്ലിന്‍റണ്‍ ഭരിക്കുന്ന കാലത്ത്, അതായത് 1995 ല്‍ - ഓസ്‌ട്രേലിയക്കാരായ കേസി ഡീൻ, എഡ്വേർഡ്‌സ് നിറ്റ്‌സും അഡ്‌ലെയ്ഡിലെ മക്‌ഡൊണാൾഡ്‌സിന്‍റെ കടയില്‍ നിന്നും വാങ്ങിയ ഒരു ചീസ് അടങ്ങിയ ക്വാർട്ടർ പൗണ്ടർ ഇനിയും നശിക്കാതെ നില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

Purchased in 1995 the still intact McDonald s Quarter Pounder Burger


ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കുന്ന ബര്‍ഗറുകള്‍ക്ക് പ്രസിദ്ധമാണ് മക്ഡൊണാൾഡിന്‍റെ ക്വാർട്ടർ പൗണ്ടർ ബർഗറുകള്‍. എങ്കിലും ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നില്‍ക്കും?  ഒരാഴ്ച, ഒരു മാസം, രണ്ട് മാസം....? നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. 30 വര്‍ഷം വരെ എന്നാണ് മക്ഡൊണാള്‍ഡിന്‍റ വെളിപ്പെടുത്തല്‍. അമേരിക്ക, ബില്‍ ക്ലിന്‍റണ്‍ ഭരിക്കുന്ന കാലത്ത്, അതായത് 1995 ല്‍ - ഓസ്‌ട്രേലിയക്കാരായ കേസി ഡീൻ, എഡ്വേർഡ്‌സ് നിറ്റ്‌സും അഡ്‌ലെയ്ഡിലെ മക്‌ഡൊണാൾഡ്‌സിന്‍റെ കടയില്‍ നിന്നും വാങ്ങിയ ഒരു ചീസ് അടങ്ങിയ ക്വാർട്ടർ പൗണ്ടർ ഇനിയും നശിക്കാതെ നില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഈ ബര്‍ഗർ ഇതുവരെ അഴുകുന്നതിന്‍റെ ലക്ഷണമെന്നും കാട്ടിത്തുടങ്ങിയിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

“കൗമാരക്കാരായതിനാൽ അന്ന് ഞങ്ങൾ ഒരുപാട് ഭക്ഷണം ഓർഡർ ചെയ്തു, അത് വളരെ കൂടുതലായിരുന്നു. അത് ഒരു ചിരി പരമ്പരയ്ക്ക് തന്നെ തുടക്കമിട്ടു, ഞങ്ങള്‍ അത് എന്നെന്നേക്കുമായി സൂക്ഷിക്കുകയാണെങ്കില്‍..."  ഡീന്‍ എഎഫ്പിയോട് പറഞ്ഞു. ഒടുവില്‍ ഇരുവരും ബര്‍ഗര്‍ എന്നന്നേക്കുമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. അതിനെ അവരിരുവരും "തങ്ങളുടെ ഇണ" (mate) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് 'മക്‍ഫോസില്‍' എന്ന് വിളിക്കപ്പെടുന്ന ബര്‍ഗര്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നു. ബര്‍ഗറില്‍ സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയോ ദുര്‍ഗന്ധത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. അതേസമയം അത് സാധാരണയില്‍ നിന്നും അല്പം ചുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പാകിസ്ഥാനിലെ ഗ്രാമവഴികളിലൂടെ ഇനി മുസ്കാൻ നടക്കും; ഒപ്പം നടക്കാന്‍ ആരാധകരും

പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ

വേനൽക്കാലത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയില്‍ കൂടുതലുള്ള ചൂടുള്ള അഡ്‌ലെയ്ഡിലെ കെട്ടിടത്തില്‍ ഒരു ദശാബ്ദത്തിലേറെ ഈ ബര്‍ഗര്‍ സൂക്ഷിച്ചിരുന്നു. ഏറെ കാലത്തോളം കാർഡ് ബോർഡ് പെട്ടിയിലും തടി പെട്ടിയിലുമായിട്ടായിരുന്നു ഈ ബര്‍ഗര്‍ സൂക്ഷിക്കപ്പെട്ടിരുന്നത്. പലപ്പോഴും എലികള്‍ ബര്‍ഗര്‍ സൂക്ഷിച്ചിരുന്ന് പെട്ടിയില്‍ കയറിയെങ്കിലും അവ ബർഗർ തിന്നാല്‍ ശ്രമിച്ചില്ലെന്ന് ഡീന്‍ കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ബർഗർ എന്നും തങ്ങളുടെ ഇണ എന്നും ഇരുവരും വിശേഷിപ്പിച്ച ബർഗറിനായ സാമൂഹിക മാധ്യമ പേജ് തുടങ്ങുകയും ബർഗറിന്‍റെ പേരില്‍ ഒരു പാട്ട് വരെ എഴുതി പാടുകയും ചെയ്തു. ഐസ്‌ലാൻഡിലെ ഒരു ഗ്ലാസ് കൂട്ടില്‍ പ്രദര്‍ഷിക്കപ്പെട്ടിരുന്ന പതിറ്റാണ്ട് പഴക്കമുള്ള ചീസ് ബർഗറിനെക്കാള്‍ പ്രായം തങ്ങളുടെ ബർഗറിനാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2015 ലാണ്‍ ഇതിന് മുമ്പ് ഈ ബർഗർ വാര്‍ത്തയില്‍ ഇടം നേടിയത്. അന്ന് നിരവധി ലക്ഷം രൂപ ലോകമെമ്പാടുനിന്നും ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും വില്‍ക്കാന്‍ തയ്യാറല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അയ്യേ.. പറ്റിച്ചേ...; വൈല്‍ഡ്ബീസ്റ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു കണ്ടാമൃഗത്തിന്‍റെ വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios