18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തി, ഇരകളുടെ മുതുകിൽ 'ചാപ്പ കുത്ത്'; ഒടുവില്‍ സീരിയൽ കില്ലർ അറസ്റ്റിൽ

സ്വവർഗ്ഗരതി മൂലമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് വീട്ടുകാര്‍ പുറത്താക്കിയ ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനാണെന്നും പോലീസ് പറഞ്ഞു. 

Punjab Police has arrested a serial killer who killed 11 people in a span of 18 months

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ പഞ്ചാബുകാരനായ സീരിയല്‍ കില്ലര്‍ അറസ്റ്റിൽ. ഹോഷിയാർപൂർ ജില്ലയിലെ ഗഡ്ശങ്കറിലെ ചൗര ഗ്രാമത്തിലെ സോധി എന്ന് എന്ന് വിളിക്കുന്ന 32 -കാരനായ രാം സരൂപിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താന്‍ കൊലപ്പെടുത്തിയ ഇരകളുടെ മുതുകില്‍ 'ധോകെബാസ്' (വഞ്ചകൻ) എന്ന വാക്ക് ചാപ്പ കുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 18 -ന് കിരാത്പൂര്‍ സാഹിബ് പ്രദേശത്തെ മണാലി റോഡില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 

സരൂപിന്‍റെ സ്വവർഗ്ഗരതി മൂലമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഇയാളെ വീട്ടുകാര്‍ പുറത്താക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനാണെന്നും പോലീസ് പറഞ്ഞു. 11 പേരില്‍ അഞ്ച് പേരുടെ കൊലപാതകത്തിന് ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇതില്‍ മൂന്ന് പേര്‍ റോപാറിലും രണ്ട് പേര്‍ ഫത്തേഗഡ് സാഹിബ്, ഹോഷിയാർപൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. മറ്റ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ
 

തുർക്കി തീരത്ത് നിന്നനിൽപ്പിൽ മുങ്ങി കൂറ്റൻ ചരക്ക് കപ്പൽ; ക്രൂ അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറൽ

ഇയാളുടെ ഇരകളെല്ലാവരും പുരുഷന്മാരെയാണ്. പലപ്പോഴും ഇയാള്‍ തന്‍റെ ഇരകള്‍ക്ക് ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തും. ലൈംഗികമായി ആക്രമിച്ചുമാണ് കൊലപ്പെടുത്തിയത്. ആവശ്യപ്പെട്ട പണം നല്‍കാത്തവരെയും ഇയാള്‍ തന്‍റെ ഇരകളാക്കിയെന്നും പോലീസ് പറയുന്നു. മൊദ്ര ടോൾ പ്ലാസയിൽ ജോലി ചെയ്തിരുന്ന കിരാത്പൂർ സാഹിബ് സ്വദേശിയായ മനീന്ദർ സിംഗ് (37), ട്രാക്ടർ റിപ്പയറിംഗ് തൊഴിലാളിയും ബേഗംപുര സ്വദേശിയുമായ മുകന്ദർ സിംഗ് ബില്ല (34), ഓഗസ്റ്റ് 18 ന് കൊലപ്പെടുത്തിയ സനാലി എന്നിവരെ തിരിച്ചറിഞ്ഞു.

കനത്ത മഞ്ഞ് വീഴ്ച; അടല്‍ തുരങ്കത്തില്‍ 18 മണിക്കൂര്‍ കുടുങ്ങിയത് 1,500 ഓളം വാഹനങ്ങള്‍

സനാലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണാലി റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചക്കുകയായിരുന്നു. ഒരു സ്വകാര്യ ഫാക്ടറിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന റോപാർ സ്വദേശിയായ മുൻ സൈനികനെയും ഇയാള്‍ കൊലപ്പെടുത്തി. താന്‍ കൊലപ്പെടുത്തുന്ന ഇരകളുടെ മുതുകില്‍ ഇയാള്‍, കൊലയ്ക്ക് ശേഷം 'ധോകെബാസ്' എന്ന് എഴുതിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ രണ്ട് രീതിയിലാണ് ആളുകളെ കൊലപ്പെടുത്തിയിരുന്നത്. ഒന്ന് തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും മറ്റൊന്ന് ഇഷ്ടിക പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചുമാണെന്ന് പോലീസ് എസ് പി നവനീത് സിംഗ് മഹൽ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രണ്ട് ഫോണിൽ നിന്ന് ബുക്ക് ചെയ്ത ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുമായി യൂബർ; ഇതൊക്കെ എന്താണെന്ന് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios