'കലിപ്പ് തീരണില്ലല്ലോ അമ്മച്ചി... '; പബ്ലിക് പഞ്ചിംഗ് ബാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ്

ഈ ബാഗുകളില്‍ ചുരുട്ടിപ്പിടിച്ച ഒരു മുഷ്ടിയുടെ ചിത്രവും ഒപ്പം പബ്ലിക് പഞ്ചിംഗ് ബാഗ് എന്നും എഴുതിയിരുന്നു. ഏറ്റവും താഴെയായി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കണം എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. 

Public punching bags trending on social media

കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ജപ്പാനില്‍ നിന്നും ഒരു ആശയം ലോകമെങ്ങും വൈറലായത്. എന്തെങ്കിലും തരത്തിലുള്ള കലിപ്പ്, ദേഷ്യം അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളുടെ മനസിലുണ്ടെങ്കില്‍ ആ സ്ട്രസ് റിലീസ് ചെയ്യുന്നതിനായി കണ്ണില്‍ കാണുന്നതെന്തും തല്ലി പൊളിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍. ഈ ആശയത്തെ പിന്തുടര്‍ന്ന് ബെംഗളൂരുവും ചെന്നൈയിലും റേജ് റൂമുകള്‍ (rage room) തുറന്നു. ഇത്തരം റേജ് റൂമുകളുടെ ആദ്യ പതിപ്പ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബിസിനസ്ബുള്ള്സ് ഡോട്ട് ഇന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ന്യൂയോര്‍ക്ക് സിറ്റിയിലെ പഞ്ചിംഗ് ബാഗുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരുടെ ശ്രദ്ധ നേടി. 

അതേസമയം ഈ പഞ്ചിംഗ് ബാഗുകള്‍ 2019 ല്‍ ന്യൂയോര്‍ക്ക് സിറ്റി ഡിസൈന്‍ വീക്കിനിടെയില്‍ പ്രത്യക്ഷപ്പെട്ടവയാണ്. ജോർജിയ ആസ്ഥാനമായുള്ള ഡിസൈൻ സ്റ്റുഡിയോ സ്റ്റുഡിയോ dtttww (don’t take this the wrong way), അവരുടെ പുതിയ ആശയം ന്യൂയോര്‍ക്ക് സിറ്റിയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ദേഷ്യമോ, സങ്കടമോ മറ്റ് എന്ത് അസ്വസ്ഥതകളുമാകട്ടെ നിങ്ങളുടെ പ്രശ്നങ്ങള്‍ ഇടിച്ച് തീര്‍ക്കാന്‍ ഒരു പൊതു സ്ഥലം.  ഇങ്ങനെ ന്യൂയോര്‍ക്ക് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ മഞ്ഞ നിറത്തോട് കൂടിയ പഞ്ചിംഗ് ബാഗുകള്‍ പൊതു നിരത്തുകളിലെ വിളക്ക് കാലുകളിലും മറ്റും പ്രത്യക്ഷപ്പെട്ടു. ഈ ബാഗുകളില്‍ ചുരുട്ടിപ്പിടിച്ച ഒരു മുഷ്ടിയുടെ ചിത്രവും ഒപ്പം പബ്ലിക് പഞ്ചിംഗ് ബാഗ് എന്നും എഴുതിയിരുന്നു. ഏറ്റവും താഴെയായി നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കണം എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. 

'ആളാകാന്‍ നോക്കാതെ എണീച്ച് പോടേയ്...'; റോഡിലെ വെള്ളക്കെട്ടിൽ സർഫിംഗ് നടത്തി യുവാവിനോട് സോഷ്യൽ മീഡിയ

കുട്ടേട്ടാ...; ഫയര്‍ ഫോഴ്സ് കടല്‍ത്തീരത്ത് ഏഴ് മണിക്കൂര്‍ തെരഞ്ഞത് ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, വീഡിയോ വൈറല്‍

ഓരോ മനുഷ്യനും ഓരോ ദിവസവും നിരവധി നിരാശകളിലൂടെയാണ് കടന്ന് പോകുന്നത്. കാരണം നമ്മള്‍ മനുഷ്യരാണ്. ഒരു പൊതുസ്ഥലത്ത് വ്യക്തിപരവും കൂട്ടായതുമായി പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ ഒരു മാര്‍ഗ്ഗമാണിതെന്നും ഡിസൈനല്‍ സ്റ്റുഡിയോ വ്യക്തമാക്കുന്നു. ആരോഗ്യകരമായ സ്ട്രെസ് മാനേജ്മെന്‍റ് ആശയം പെട്ടെന്ന് തന്നെ നഗരത്തിലെ ആളുകള്‍ ഏറ്റെടുത്തു. കുട്ടികളും മുതിർന്നവരും ആയ പലരും തങ്ങളുടെ 'കലിപ്പ്' തീര്‍ക്കാന്‍ പഞ്ചിംഗ് ബാഗുകള്‍ക്കടുത്തേക്ക് ഓടിയെത്തി. പക്ഷേ, സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പബ്ലിക്ക് പഞ്ചിംഗ് ബാഗുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ആളുകളില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചു.

'ഇല്ല, നന്ദി. എനിക്ക് സ്വന്തമായൊരു പഞ്ചിംഗ് ബാഗ് ഉണ്ട്. അത് എന്‍റെ സുഹൃത്തുക്കളാണ്.' ഒരു കാഴ്ചക്കാരനെഴുതി. 'ഇത് തെരുവില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതില്‍ നിന്ന് ആളുകളെ തടയുമെന്ന് ഞാന്‍ കരുതുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപവും വയ്ക്കണം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ നിര്‍ദ്ദേശം. 'എന്തുകൊണ്ടാണ് ആളുകൾ ആദ്യമേതന്നെ ഇത്രയേറെ നിരാശരാകുന്നത്?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. എന്നാല്‍, പൊതുജനത്തിന്‍റെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ പൊതുസ്ഥലത്ത് പഞ്ചിംഗ് ബാഗുകള്‍ വയ്ക്കുന്നത് ഒരു രാജ്യത്തിന്‍റെ അധഃപതനത്തെ കാണിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 

'ഇരുമെയ് ആണെങ്കിലും കാമുകനൊന്ന്'; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ഇരട്ടകള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios