തീപിടിച്ച വില, വൃത്തിഹീനമായ സ്ഥലങ്ങൾ; ഗോവയെ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് കുറിപ്പ്
ടാക്സികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നു. വൃത്തിഹീനമായ ബീച്ചുകള്‍, എല്ലാ സാധനങ്ങള്‍ക്കും ഉയര്‍ന്ന വില. ആഭ്യന്തര സഞ്ചാരികള്‍ ഗോവ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് യുവാവ്.
ഇന്ത്യയിലെ ആഭ്യന്തര വിനോദ സഞ്ചാരികൾ ഗോവയെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഗോവ സന്ദർശിച്ച ഒരു വ്യക്തി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. ഏതാനും ദിവസങ്ങൾ മുൻപ് ഗോവയിൽ സന്ദർശനം നടത്തിയ ആദിത്യ ത്രിവേദി എന്ന വ്യക്തിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ഒരു ആഹ്വാനം നടത്തിയത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വൃത്തികെട്ടത് എന്നാണ് ഇദ്ദേഹം ഗോവയെ വിശേഷിപ്പിച്ചത്. മുംബൈ - ഗോവ ഹൈവേയെ "ശുദ്ധ പീഡനം " എന്നാണ് ആദിത്യ ത്രിവേദി വിശേഷിപ്പിച്ചത്.
ഇന്ത്യക്കാർ ഗോവ ബഹിഷ്കരിക്കണമെന്നായിരുന്നു ത്രിവേദിയുടെ എക്സ് പോസ്റ്റ്. തെക്കുകിഴക്കൻ ഏഷ്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി അദ്ദേഹം ഗോവയെ താരതമ്യം ചെയ്തു. ഫൂക്കറ്റ്, ബാലി, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അക്ഷരാർത്ഥത്തിൽ വൃത്തികെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
റെസ്റ്റോറന്‍റ് ജീവനക്കാരന് ശമ്പളം നല്‍കിയത് നാണയത്തില്‍, മൊത്തം 30 കിലോ നാണയം
ഗോവയിലെ വിലകൂടിയ ഹോട്ടലുകളെയും ടാക്സികളുടെ അമിത വാടകയെയും ത്രിവേദി വിമർശിച്ചു. ഹോട്ടലുകളും ടാക്സികളും വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബുകളിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് ദുരാനുഭവമാണന്നും വൻതുക എൻട്രി ഫീസിടാക്കിയാണ് പ്രവേശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ക്ലബ്ബുകളിൽ ആകെ കേൾപ്പിക്കുന്നത് ഹിന്ദി പാട്ടുകൾ മാത്രമാണന്നും ത്രിവേദിയുടെ ആരോപണത്തിൽ പറയുന്നു.
എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഗോവ സന്ദർശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീച്ചുകൾ സന്ദർശകരാൽ തിങ്ങിനിറഞ്ഞതും വൃത്തിഹീനമായതും ആയിരുന്നുവെന്നും അദ്ദേഹം എഴുതി. കുറിപ്പ് വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേർ ഗോവയ്ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തതോടെ വിശദീകരണവുമായി ഗോവ ടൂറിസം ഡിപ്പാർട്ട്മെന്‍റ് തന്നെ രംഗത്ത് എത്തി. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ഗോവയെ താരതമ്യം ചെയ്യരുത് എന്നായിരുന്നു ടൂറിസം ഡിപ്പാർട്ട്മെൻറിന്‍റെ വിശദീകരണത്തിൽ പറഞ്ഞത്. മറ്റേതൊരു വിനോദ സഞ്ചാര കേന്ദ്രത്തെയും പോലെ, ഗോവയും കമ്പോള ശക്തികളാൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും അതാണ് ഗോവയെ ചെലവേറിയതാക്കി മാറ്റുന്നതെന്നും ടൂറിസം വകുപ്പിന്‍റെ വിശദീകരണത്തിൽ പറയുന്നു.
പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി