ഫോണ്‍ എടുത്തില്ല, കാമുകന് എട്ടിന്‍റെ പണി കൊടുക്കാന്‍ കാമുകി പോലീസിനെ വിളിച്ചു; ഒടുവില്‍ കാമുകി അറസ്റ്റില്‍ !
കാമുകന്‍ ഫോണ്‍ എടുക്കാതായതോടെ യുവതി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് കാമുകനെതിരെ ഒരു പരാതി പറഞ്ഞു. പരാതി കിട്ടിയ പിന്നാലെ പോലീസ് കാമുകനെ തേടി ഇറങ്ങി.
കാമുകന്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ച് പറഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലാണ് സംഭവം. കാമുകന്‍ തന്‍റെ ഫോണ്‍ വിളികള്‍ അവഗണിക്കുകയാണെന്ന് തോന്നിയ യുവെ എന്ന കാമുകിയാണ് പോലീസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ച് തന്‍റെ കാമുകനുള്‍പ്പെടെയുള്ളവര്‍ ലൈംഗിക വ്യാപാരത്തില്‍ ഇടപെട്ടിരിക്കുകയാണെന്ന സന്ദേശം കൈമാറിയത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഷിന്‍ഹു റിപ്പോര്‍ട്ട് ചെയ്തു.
'ഓം... വാസുദേവായ...'; സംസ്കൃതത്തില്‍ വാഹന പൂജ നടത്തുന്ന ആഫ്രിക്കന്‍ പുരോഹിതന്‍റെ വീഡിയോ വൈറല്‍ !
കാൽ മസാജ് പാർലറിൽ ലൈംഗിക വ്യാപാരം നടക്കുകയാണെന്നും തന്‍റെ കാമുകനും അവിടുത്തെ ഇടപാടുകാരില്‍ ഒരാളാണെന്നുമായിരുന്നു യുവതി പോലീസിനെ വിളിച്ച് പറഞ്ഞത്. വിവരം കിട്ടിയ ഉടനെ പോലീസ് കാല്‍ മസാജ് പാര്‍ലര്‍ വളഞ്ഞു. പക്ഷേ അവിടെ അന്ന് അവധിയായിരുന്നതിനാല്‍ അടിച്ചിട്ടിരിക്കുകയായിരുന്നു. പിന്നാലെ പോലീസ് യുവതിയുടെ കാമുകനായ സോങുമായി ബന്ധപ്പെട്ടു. തൊട്ടടുത്ത റസ്റ്റോറന്‍റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തുടര്‍ന്ന് പോലീസ് ഇയാളെ കണ്ടെത്തി.
തങ്ങള്‍ക്ക് കിട്ടിയ സന്ദേശം വ്യാജമാണെന്ന് ബോധ്യമായ പോലീസ് യുവെയുമായി വീണ്ടും ബന്ധപ്പെട്ടു. താന്‍ വിളിക്കുമ്പോള്‍ സോങ് ഫോണ്‍ എടുക്കാറില്ല. സോങ് തന്നില്‍ നിന്നും അകലുകയാണെന്ന് കരുതിയതിനാലാണ് അത്തരമൊരു വ്യാജ സന്ദേശം പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്ന് യുവെ ഒടുവില്‍ സമ്മതിച്ചു. തന്നെ ഒഴിവാക്കി സാങ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി. എന്നാല്‍ സോങിന്‍റെ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാല്‍ മസാജ് സെന്‍ററിന്‍റെ പരിസരത്ത് ഉണ്ടെന്ന് വ്യക്തമായി. അതിനാലാണ് അത്തരമൊരു വ്യാജ സന്ദേശം വിളിച്ച് പറഞ്ഞതെന്നും യുവെ പോലീസിനോട് സമ്മതിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം അറിയിച്ചു എന്ന കേസില്‍ പിന്നാലെ പോലീസ് യുവെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവെ ഈ സമയം വീട്ടിലിരുന്ന് ഒറ്റയ്ക്ക് മദ്യപിക്കുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.
സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കുന്ന എഐ ആപ്പുകള്‍ക്ക് ജനപ്രീതി കൂടുന്നതായി റിപ്പോര്‍ട്ട് !