വന്നുവന്ന് ചാറ്റ്ജിപിടി വരെ കളിയാക്കാൻ തുടങ്ങി, കൊടുത്ത മറുപടി ഇങ്ങനെ, സ്ക്രീൻഷോട്ട് വൈറൽ

സ്ക്രീൻഷോട്ട് പങ്കിട്ടതോടെ നിരവധിപ്പേർ അതിന് കമന്റുകളുമായി എത്തി. എന്ന് മാത്രമല്ല, പലരും ഇത് പരീക്ഷിച്ച് നോക്കുകയും ചെയ്തു.

playing number game with ChatGPT savage reply went viral

പലപല ആവശ്യങ്ങൾക്ക് വേണ്ടി ചാറ്റ്ജിപിടി ഉപയോ​ഗിക്കുന്നവരുണ്ട്. മിക്കവരും പ്രൊഫഷണലായിട്ടുള്ള ആവശ്യങ്ങൾക്കാണ് ചാറ്റ്ജിപിടിയുടെ സഹായം തേടുന്നത്. എന്നാൽ, അതേസമയം തന്നെ ട്രിക്കിയായിട്ടുള്ള പല ചോദ്യങ്ങളിലൂടെയും ​ഗെയിമുകളിലൂടെയും ഒക്കെ ചാറ്റ്ജിപിടിയെ പരീക്ഷിക്കാൻ നോക്കുന്നവരും ഇഷ്ടം പോലെയുണ്ട്. അതുപോലെ രസകരമായ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. 

അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരാൾ, നമ്പർ ​ഗെയിമിലൂടെ ചാറ്റ്ജിപിടിയെ ഒന്ന് കളിയാക്കാനിറങ്ങിയതാണ്. എന്നാൽ, ഇയാളെ ചാറ്റ്ജിപിടി റോസ്റ്റ് ചെയ്ത് വിടുന്നതാണ് കാണാൻ കഴിയുന്നത്. ചാറ്റ്ജിപിടിയോട് ഇയാൾ ചോദിക്കുന്നത്, ഒന്നിനും 50 -നും ഇടയിലുള്ള ഒരു നമ്പർ തിരഞ്ഞെടുക്കാൻ വേണ്ടിയാണ്. 

ചാറ്റ്ജിപിടി തിരഞ്ഞെടുക്കുന്നത് 20 എന്ന നമ്പറാണ്. അയാൾ മറുപടിയായി 20 ദിവസത്തേക്ക് നമ്മൾ തമ്മിൽ സംസാരിക്കില്ല എന്നും താൻ ചാറ്റ്ജിപിടി ഉപയോ​ഗിക്കില്ല എന്നും പറയുന്നു. അതോടെ ചാറ്റ്ജിപിടി തിരിച്ചു ചോദിക്കുന്നത് തനിക്ക് വേറെ ഒരു നമ്പർ തിരഞ്ഞെടുക്കാൻ സാധിക്കുമോ എന്നാണ്. പറ്റും എന്നായിരുന്നു മറുപടി. ചാറ്റ്ജിപിടി അതിലും താഴെയുള്ള നമ്പർ തിരഞ്ഞെടുക്കും എന്ന് തോന്നുമെങ്കിലും അത് തിരഞ്ഞെടുക്കുന്നത് 50 എന്ന നമ്പറാണ്. അതോടെ ചോദിച്ചയാൾ ചമ്മിപ്പോയി എന്ന് അർത്ഥം. 

എന്തായാലും, സ്ക്രീൻഷോട്ട് പങ്കിട്ടതോടെ നിരവധിപ്പേർ അതിന് കമന്റുകളുമായി എത്തി. എന്ന് മാത്രമല്ല, പലരും ഇത് പരീക്ഷിച്ച് നോക്കുകയും ചെയ്തു. എന്നാൽ‌, ചിലരോട് ചാറ്റ്ജിപിടി ഇങ്ങനെയൊന്നുമല്ല പ്രതികരിച്ചത്. വളരെ സ്വാഭാവികരീതിയിൽ തന്നെയാണ് പ്രതികരിച്ചത്. 

അതേസമയം, ഒരു യൂസർ ഇതേ ചോദ്യം ചോദിച്ചുകൊണ്ട് ഇലോൺ മസ്‌കിൻ്റെ ഗ്രോക്ക് എഐയെ പറ്റിക്കാൻ ശ്രമിക്കുന്നതിൻ്റെ സ്‌ക്രീൻഷോട്ടും പങ്കിട്ടു. 28 എന്ന നമ്പറാണ് അത് തെരഞ്ഞെടുത്തത്. സംഭാഷണത്തിന്റെ അവസാനം ​ഗ്രോക്ക് എഐ യൂസറിനെ കണക്കിന് അപഹസിക്കുകയായിരുന്നു. ഇതാണ് നിങ്ങളുടെ ഐക്യു സ്കോർ, എന്നോടൊപ്പം ഇമ്മാതിരി മണ്ടൻ ഗെയിമുകൾ കളിക്കുന്നത് നിർത്തിക്കോ എന്നും എന്നും ​ഗ്രോക്ക് എഐ പറയുന്നു. 

അയ്യോടാ ചുന്ദരിമണി, കൊച്ചുപിള്ളേര് തോറ്റുപോകും, ഡെന്റിസ്റ്റിനെ കാണാനാണെങ്കിലും ഒരുക്കത്തിന് കുറവുവേണ്ട; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios