ജീവിതകാലത്ത് കാണാന്‍ ഒരു ശതമാനം മാത്രം സാധ്യത, എന്നിട്ടും ട്വിറ്ററില്‍ നിറഞ്ഞ് 'പിങ്ക് പുല്‍ച്ചാടി' !
ഓന്ത് പോലുള്ള ചെറുജീവികള്‍ തങ്ങള്‍ നില്‍ക്കുന്ന പ്രദേശത്തിനനുസൃതമായി നിറം മാറി, ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നത് പോലെയോ, അതിന് സമാനമായോ മറ്റേതെങ്കിലും തരത്തിലോ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനും അതുവഴി ജീവന്‍ നിലനിര്‍ത്താനുമുള്ള കഴിവുകള്‍ മിക്ക ജീവികള്‍ക്കും പ്രകൃത്യാ തന്നെ ലഭിച്ചിട്ടുണ്ട്.
പരിണാമ കാലത്ത് ഓരോ ജീവിവര്‍ഗ്ഗത്തിനും അതിന്‍റെ ആവസവ്യവസ്ഥയിലെ പരമ്പരാഗത ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനും അതുവഴി വംശത്തിന്‍റെ നിലനില്‍പ്പ് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക കഴിവുകള്‍ ജീവശാസ്ത്രപരമായി തന്നെ ലഭിച്ചിട്ടുണ്ട്. ഓന്ത് പോലുള്ള ചെറുജീവികള്‍ തങ്ങള്‍ നില്‍ക്കുന്ന പ്രദേശത്തിനനുസൃതമായി നിറം മാറി, ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നത് പോലെയോ, അതിന് സമാനമായോ മറ്റേതെങ്കിലും തരത്തിലോ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനും അതുവഴി ജീവന്‍ നിലനിര്‍ത്താനുമുള്ള കഴിവുകള്‍ മിക്ക ജീവികള്‍ക്കും പ്രകൃത്യാ തന്നെ ലഭിച്ചിട്ടുണ്ട്. ഈ പ്രത്യേകതകളാണ് ജീവിവര്‍ഗ്ഗങ്ങളെ അവയുടെ വംശനാശത്തില്‍ നിന്നും സംരക്ഷിച്ചിരുന്നതും. മനുഷ്യ ഇടപെടല്‍ മാത്രമാണ് ഇതിനൊരു അപവാദം.
എന്നാല്‍, ജീവിത കാലത്തിനിടെയില്‍ കാണപ്പെടാന്‍ ഒരു ശതമാനം മാത്രം സാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന പിങ്ക് പുല്‍ച്ചാടികളാല്‍ ഇപ്പോള്‍ ട്വിറ്റര്‍ നിറഞ്ഞിരിക്കുകയാണ്. യുകെയില്‍ നിന്നാണ് പിങ്ക് പുല്‍ച്ചാടികളെ കണ്ടെത്തിയത്. അവയുടെ നിറത്തിന്‍റെ പ്രത്യേകത കാരണം അവയ്ക്ക് ശത്രുക്കളില്‍ നിന്നും മറഞ്ഞിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ശത്രുക്കളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. ശത്രുക്കളില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള പ്രകൃത്യലുള്ള കഴിവില്ലായ്മയാണ് അവരെ കണ്ടെത്താന്‍ സാധ്യത കുറവാണെന്ന നീരിക്ഷണത്തിലേക്ക് വിദഗ്ദരെ നയിച്ചത്. ഇപ്പോള്‍ കണ്ടെത്തിയത് രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ പിങ്ക് പുല്‍ച്ചാടിയാണെന്ന് വിദഗ്ദര്‍ പറയുന്നു.
രാജ്യത്തെ ബ്യൂട്ടി സലൂണുകൾ പൂട്ടാൻ താലിബാന്‍റെ ഫത്വ
സാധാരണയായി കാണപ്പെടുന്ന പച്ചയോ തവിട്ട് നിറമുള്ളതോ രണ്ട് നിറങ്ങളോടും കൂടിയതോ ആയ പുല്‍ച്ചാടികള്‍ സാധാരണമാണ്. എന്നാല്‍ പിങ്ക് പുല്‍ച്ചാടികള്‍ അത്ര സാധാരണമല്ല. ജനിതകപരമായുണ്ടാകുന്ന പരിവര്‍ത്തനമാണ് പുല്‍ച്ചാടികള്‍ക്ക് പിങ്ക് നിറം നല്‍കുന്നത്. അത്യപൂര്‍വ്വമായി മാത്രമേ പിങ്ക് പുല്‍ച്ചാടികളെ കണ്ടെത്താന്‍ കഴിയൂവെന്നും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. അവയുടെ തിളക്കമുള്ള നിറം വേട്ടക്കാരില്‍ നിന്നും സ്വയം മറക്കാന്‍ കഴിയാതെ വരുന്നതിനാലാണ് അവയ്ക്ക് അധികകാലം നിലനില്‍പ്പിലാതെ പോകുന്നതിന് കാരണമെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ്ലൈഫിന്‍റെ പോൾ ഹെതറിംഗ്ടൺ പറയുന്നു. ഇത് അവരെ വീണ്ടും കാണുന്നത് കൂടുതൽ അപൂർവമാക്കുന്നു, അവയുടെ തിളക്കമുള്ള നിറങ്ങൾ അർത്ഥമാക്കുന്നത് അവർക്ക് വേട്ടക്കാരിൽ നിന്ന് മറയ്ക്കാൻ കഴിയില്ലെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ് ലൈഫിന്‍റെ ( Buglife) പ്രവര്‍ത്തകനായ പോൾ ഹെതറിംഗ്ടൺ പറയുന്നു. എന്നാല്‍, വേനല്‍ക്കാലത്ത് പുല്ലിന്‍റെ നിറം മാറുമ്പോള്‍ പിങ്ക് പുല്‍ച്ചാടികള്‍ക്ക് ശത്രുക്കളില്‍ നിന്നും മറഞ്ഞിരിക്കാന്‍ കഴിയുന്നു. പറയുന്നത് പോലെ അത്ര അപൂര്‍വ്വമായ ജീവിയല്ല പിങ്ക് പുല്‍ച്ചാടിയെന്നാണ് പോൾ ഹെതറിംഗ്ടണിന്‍റെ അഭിപ്രായം.