5,900 അടി ഉയരത്തിൽ വച്ച് പൈലറ്റായ ഭർത്താവിന് ഹൃദയാഘാതം; പറത്താൻ അറിയില്ലെങ്കിലും 69 -കാരി വിമാനമിറക്കി പക്ഷേ,
പൈലറ്റായ ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിക്കുമ്പോള്‍ വിമാനം 5,900 അടി ഉയരത്തിലായിരുന്നു. അതേസമയം അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് വിമാനം പറത്തി ഒരു പരിചയവും ഉണ്ടായിരുന്നില്ല.
പൈലറ്റായ ഭർത്താവിന് ആകാശത്ത് വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം പറത്താന്‍ അറിയാത്ത ഭാര്യ വിമാനം സുരക്ഷിതമായി ഇറക്കി. യോവോൺ കിനാനെ-വെൽസ് എന്ന 69 കാരിയാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. അതും വിമാനം പറത്തി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും. ഭര്‍ത്താവിന് വേദന തുടങ്ങിയതിന് പിന്നാലെ യോവോണ്‍ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെയാണ് വിമാനം നിയന്ത്രിച്ചതെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബര്‍ നാലിന് ലാസ് വെഗാസിലെ ഹെന്‍ഡേഴ്സണ്‍ എക്സിക്യൂട്ടീവ് എയർപോർട്ടില്‍ നിന്ന് കാലിഫോർണിയയിലെ മോണ്ടെറിയിലേക്ക് പോകുവേയാണ് യോവോണിന്‍റെ 78-കാരനായ ഭർത്താവ് എലിയറ്റ് ആൽപ്പറിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാരുടെ സഹായത്തോടെ യോവോണ്‍ വിമാനം ബേക്കേഴ്സ്ഫീൽഡിലെ മെഡോസ് ഫീൽഡ് എയർഫീൽഡില്‍ ഇറക്കി. അതേസമയം വിമാനം, ലാൻഡിംഗ് നിർദ്ദേശങ്ങള്‍ക്കായി കാത്ത് നില്‍ക്കുമ്പോളാണ് എലിയറ്റ് ആൽപ്പറിന് ഹൃദയാഘാതം സംഭവിച്ച്. ഈ സമയം വിമാനം 5,900 അടി ഉയരത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാല് പ്രണയം ഉണ്ടായിരുന്ന, മൃഗസ്നേഹിയായിരുന്ന, യുദ്ധവിമാനം പറത്തിയ രത്തന്‍ ടാറ്റ
"ഞങ്ങൾ നിങ്ങളെ സജ്ജമാക്കാൻ പോകുന്നു, അതിനാൽ നിങ്ങൾ നേരെ ബേക്കേഴ്സ്ഫീൽഡ് എയർപോർട്ടിലേക്ക് പോകുക.' എന്നായിരുന്നു യോവോണിന് ലഭിച്ച സന്ദേശം. എയർ ട്രാഫിക് കൺട്രോളർമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിമാനം പറത്തിയ യോവോണ്‍ ഒടുവില്‍ ബേക്കേഴ്സ്ഫീല്ഡില്‍ എയര്‍പോട്ടില്‍ വിമാനം വിജയകരമായി ലാന്‍റ് ചെയ്തു. പക്ഷേ പരിചയക്കുറവ് കാരണം അവർ 11,000 അടി റൺവേ മുഴുവൻ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം ലാൻഡ് ചെയ്തയുടൻ മെഡിക്കൽ സ്റ്റാഫ് സ്ഥലത്തെത്തി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പിന്നീട് ഇതേ കുറിച്ച് പത്രക്കാരോട് സംസാരിക്കവെ യോവോണ്‍ വിറയലോടെ ഒറ്റ വാചകത്തില്‍ കാര്യം പറഞ്ഞു, 'യെസ്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു'. "എന്‍റെ അറിവിൽ ഇത് അത്ഭുതമാണ്. എന്‍റെ കരിയറിൽ ഞാൻ ഇങ്ങനൊന്ന് കണ്ടിട്ടില്ല," കെർൺ കൗണ്ടി എയർപോർട്ട് ഡയറക്ടർ റോൺ ബ്രൂസ്റ്റർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒന്ന് പൊട്ടിയാൽ തീരാവുന്നതേയുള്ളൂ; പെട്ടി തുറന്നപ്പോള്‍ കണ്ടത് 10 ബോംബുകള്‍, ഭയന്ന് സോഷ്യൽ മീഡിയ