ഒരു ഭൂഖണ്ഡവുമായും ബന്ധമില്ലാതിരുന്ന ദ്വീപ്, ഇന്ന് സസ്തനികളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രം
2000 -ൽ ആരംഭിച്ച ഒരു പഠനം പൂര്‍ത്തിയായത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം. ദ്വീപിൽ വവ്വാലുകൾ ഉൾപ്പെടെ 56 ഇനം സസ്തനികളുണ്ടെന്നും അവയിൽ 52 എണ്ണം പ്രാദേശികമാണെന്നും ഈ പഠനത്തില്‍ കണ്ടെത്തി.
ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ ദ്വീപാണ് ലുസോൺ (Luzon). എന്നാൽ ഈ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭൂമിയിലെ അതുല്യമായ സസ്തനികളുടെ ഏറ്റവും വലിയ കേന്ദ്രം കൂടിയാണിത്. ഇവയിൽ ഭൂരിഭാഗം സസ്തനികളെയും ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.
ഫിലിപ്പീൻസിന്‍റെ തലസ്ഥാനമായ മനില സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്, പുരാതന കാലത്ത് ഒരു ഭൂഖണ്ഡവുമായും ബന്ധപ്പെട്ടിരുന്നില്ല. ഏഷ്യൻ വൻകരയിൽ നിന്ന് ഈ ദ്വീപിലേക്കെത്തിയ ജീവി വർഗങ്ങളെ അതിന്‍റെ പർവതനിരകളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ പരിണമിക്കാനും വൈവിധ്യവത്കരിക്കാനും വളരാനും ലുസോൺ അനുവദിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്വീപുകളില്‍ ഒന്നാണ് ലുസോൺ. ഏകദേശം 27 ദശലക്ഷം വർഷങ്ങളായി അതിന്‍റെ ഭാഗങ്ങൾ തുടർച്ചയായി വരണ്ട ഭൂപ്രദേശങ്ങളായിരുന്നെന്ന് ഭൂമിശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ദ്വീപിന്‍റെ വൈവിധ്യം രേഖപ്പെടുത്തുന്ന ആദ്യത്തെ ഗവേഷകരിൽ ഒരാളാണ് ഡോ. ലോറൻസ് ഹീനി. 2000 -ൽ ആരംഭിച്ച അദ്ദേഹത്തിന്‍റെ ടീമിന്‍റെ പഠനം അവസാനിച്ചത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം. ദ്വീപിൽ വവ്വാലുകൾ ഉൾപ്പെടെ 56 ഇനം സസ്തനികളുണ്ടെന്നും അവയിൽ 52 എണ്ണം പ്രാദേശികമാണെന്നും ഈ പഠനത്തില്‍ കണ്ടെത്തി. ലുസോണിലെ പറക്കാത്ത സസ്തനികളിൽ 93 ശതമാനവും മറ്റെവിടെയും കാണപ്പെടാത്തവയാണ്. അതുകൊണ്ടുതന്നെ ലൂസോണിനെ ഒരു 'ജൈവ നിധി' എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
ജനക്കൂട്ടത്തിലെ ഷൂട്ടര്‍, അപ്രതീക്ഷിത വെടിവെപ്പ്, ലോകത്തെ ഞെട്ടിച്ച ആ വധശ്രമത്തിന് പിന്നിലെന്ത്?
ലുസോണിൽ കണ്ടെത്തിയ 56 സസ്തനികളിൽ 28 എണ്ണവും എലികളാണെന്ന് ഹീനിക്കൊപ്പം പ്രവർത്തിക്കുന്ന ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മരിയാനോ റോയ് ദുയ പറയുന്നു. അവയിൽ രണ്ടെണ്ണം - ബനാഹാവ് ഷ്രൂ മൗസും , ബനാഹാവ് ട്രീ മൗസും - മനിലയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള ബനാഹാവ് പർവതത്തിൽ മാത്രം കാണപ്പെടുന്ന എലികളാണ്. ബനാഹാവ് ഷ്രൂ -എലിക്ക് നീളമുള്ളതും മെലിഞ്ഞതുമായ മൂക്ക്, ഒരു ചെറിയ വാൽ എങ്ങനെയാണ് രൂപം. 150 ഗ്രാം മാത്രമാണ് ഇവയുടെ ഭാരം, ബനാഹാവ് ട്രീ മൗസ്, 15.5 ഗ്രാം മാത്രം ഭാരമുള്ള ക്ലൗഡ് എലി കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. മരക്കൊമ്പുകളിലും വള്ളികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുന്നത്. ഗവേഷകരുടെ റിപ്പോർട്ടുകൾ പ്രകാരം ന്യൂസോണിലെ 20 ശതമാനം ജീവികളും ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ടയാടൽ, നിയമവിരുദ്ധമായ വന്യജീവി വ്യാപാരം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്നവയാണ്.
പാലിൽ വെള്ളം ചേർത്തതിനെ ചൊല്ലി തർക്കം; വിവാഹമോചനത്തിന് ഒരുങ്ങി രാജസ്ഥാന്‍ ദമ്പതികൾ