പൂര്‍ണ്ണവൃത്താകൃതിയുള്ള മഴവില്ല് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയോയില്‍ വൈറലായി ഒരു ചിത്രം !

 മഴവില്‍ വൃത്തത്തിന് ഉള്ളിലുള്ള കാഴ്ച ഏറെ തെളിഞ്ഞതാണെങ്കില്‍ അതിന് പുറത്തുള്ള കാഴ്ച അല്പം മങ്ങിയാണ് ചിത്രത്തിലുള്ളത്.

perfect Full-circle Rainbow image has gone viral on social media bkg


ജീവിതകാലത്തിനിടയ്ക്ക് ഒരു പൂര്‍ണ്ണ വൃത്താകൃതിയുള്ള മഴവില്ല് കാണാന്‍ പറ്റുമെന്ന് ആരും ഒരിക്കലും കരുതിക്കാണില്ല. ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള മഴവില്ലുകളെല്ലാം തന്നെ ഒരു ചെറിയ കഷ്ണമോ അല്ലെങ്കില്‍ അര്‍ദ്ധവൃത്താകാരമുള്ളതോ ആണ്. എന്നാല്‍ കഴിഞ്ഞ ദിവസം NPAS South West & Wales Region ന്‍റെ ട്വിറ്റര്‍ പേജില്‍ ഒരു പൂര്‍ണ്ണവൃത്താകാരമുള്ള മഴവില്ല് പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ഈ ചിത്രം വൈറലായി. 'സൗത്ത് വേയിസ് പോലീസിനെ സഹായിക്കുന്നതിനിടെ ഡിജെ പകര്‍ത്തിയ ചിത്രം. ' എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. ആകാശത്ത് നിന്ന് ഒരു ഹെലികോപ്റ്ററില്‍ പകര്‍ത്തിയാതാണ് ചിത്രം. ചിത്രത്തില്‍ പൂര്‍ണ്ണവൃത്താകൃതിയില്‍ മഴവില്ല് കാണാം. മഴവില്‍ വൃത്തത്തിന് ഉള്ളിലുള്ള കാഴ്ച ഏറെ തെളിഞ്ഞതാണെങ്കില്‍ അതിന് പുറത്തുള്ള കാഴ്ച അല്പം മങ്ങിയാണ് ചിത്രത്തിലുള്ളത്. ട്വിറ്റ് ഇതിനകം 12,500 ഓളം പേര്‍ കണ്ടു കഴിഞ്ഞു. 

ട്വിറ്റിന് പിന്നലെ എസ്ഡ്യുഎന്‍എസ് കണ്ടന്‍റ് സോഴ്സില്‍ നിന്നും ഒരു ജേണലിസ്റ്റ് ആരാണ് ചിത്രമെടുത്തതെന്ന് ചോദിച്ചു. പിന്നാലെ, 'അതെ. വെയിൽസിലെ സെന്‍റ്. അഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോലീസ് ഹെലികോപ്റ്ററിലെ ജീവനക്കാർ എടുത്തതാണ്. സൗത്ത് വെയിൽസിലെ ഗ്ലാമോർഗൻ താഴ്‌വരയിൽ നിന്നും പകര്‍ത്തിയ ചിത്രം.' എന്ന്   NPAS South West & Wales Region അറിയിച്ചു. ഇംഗ്ലണ്ടിലെ മനോഹരമായ കൃഷി സ്ഥലമാണ് വിശാലമായ ഗ്ലാമോർഗൻ താഴ്വാര. അത്യപൂര്‍വ്വമായ ദൃശ്യാനുഭവമാണ് ഈ പൂര്‍ണ്ണവൃത്താകാരമുള്ള മഴവില്‍ക്കാഴ്ച. 

സഹോദരന്‍ മരിച്ചതെങ്ങനെയെന്ന് അറിയണം, സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളെയും കണ്ടെത്താന്‍ സഹോദരിമാർ !

'ഹാന്‍ഡില്‍ ഫ്രീ ഒല'; കൈകൾ ഉപയോഗിക്കാതെ ഒല ഇലക്ട്രിക് സ്ക്കൂട്ടർ ഓടിച്ച് പോകുന്ന വീഡിയോ; പ്രതികരിച്ച് ഒല സിഇഒ

പൂർണ്ണ വൃത്താകൃതിയിലുള്ള മഴവില്ല് ഒരു വിമാനത്തിൽ നിന്നോ ഉയരമുള്ള കെട്ടിടത്തിൽ നിന്നോ ഇത്തരത്തില്‍ പൂര്‍ണ്ണ മഴവില്ലുകള്‍ കാണാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താഴെയുള്ള ഭാഗം സാധാരണയായി ചക്രവാളത്തിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണിത് അവയെ നമ്മുക്ക് അര്‍ദ്ധവൃത്താകൃതിയല്‍ മാത്രം ദൃശ്യമാകുന്നത്. പ്രകാശം അന്തരീക്ഷത്തിലെ ജലത്തുള്ളികളിലൂടെ കടന്ന് പോകുമ്പോള്‍ അപവർത്തനത്തിന്‍റെയും പ്രതിഫലനത്തിന്‍റെയും ഇരട്ട പ്രതിഭാസം കാരണം വൃത്താകൃതിയില്‍ നിറങ്ങള്‍ കാണാന്‍ കഴിയുന്നു. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഏഴ് നിറങ്ങൾ (VIBGYOR) ആണ് കാണാന്‍ കഴിയുക. തരംഗദൈർഘ്യത്തിനനുസരിച്ച് ഈ നിറങ്ങൾ മഴവില്ലില്‍ ദൃശ്യമാകുന്നത്. ദൈർഘ്യമേറിയ തരംഗദൈർഘ്യമുള്ള നിറം ആദ്യവും ഏറ്റവും കുറവ് തരംഗദൈർഘ്യമുള്ള നിറം അവസാനവുമായി ക്രമീകരിക്കപ്പെടുന്നു. 

കാറില്‍ പോറി; മാപ്പെഴുതി വച്ച്, പണം തവണകളായി തന്ന് തീ‌‌ർക്കാമെന്ന് കുരുന്ന്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios