'ലിയോ' വളര്‍ത്തിയ ഹൈന; ഹൈനകളെ വളര്‍ത്തുന്ന ആഫ്രിക്കന്‍ പാരമ്പര്യം അറിയാം

ഏതാണ്ടെല്ലാ കുടുംബത്തിലും ഹൈനകള്‍ അടക്കമുള്ള മൃഗങ്ങള്‍ ഉണ്ടാകും. കുടുംബത്തോടൊപ്പമാകും അവയും വളരുന്നത്. ഇതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഇത്തരം മൃഗങ്ങളുമായി ഒത്ത് ചേര്‍ന്നാണ് ഈ ഗ്രാമീണര്‍ വളരുന്നതും. 
 

People who train hyenas bkg


ന്ത്യന്‍ സിനിമയില്‍ ഒരു പക്ഷേ ആദ്യമായി ഒരു 'ഹൈന'യെ അവതരിപ്പിച്ചത് ലിയോ എന്ന വിജയുടെ തമിഴ് സിനിമയിലാണ്. സാമൂഹിക ജീവിയായ ഹൈന കൂട്ടം തെറ്റി ഒറ്റപ്പെട്ടാല്‍ കൂടുതല്‍ അക്രമകാരികളാകുമെന്ന് പാര്‍ത്ഥിപന്‍ എന്ന വിജയുടെ കഥാപാത്രം സിനിമയുടെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. ഹൈനയെ വളര്‍ത്തുകയെന്നാല്‍ ഏറെ ശ്രമകരമായ ദൗത്യമാണ്. വളരെ പെട്ടെന്നൊന്നും മനുഷ്യനുമായി ഇണങ്ങുന്ന മൃഗമല്ല ഹൈന എന്നത് തന്നെ കാരണം. എന്നാല്‍, നൈജീരിയയിലെ ലാഗോസില്‍ ഹൈനകളെ വളര്‍ത്തുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. തെരുവ് പ്രകടനങ്ങള്‍ക്കായാണ് ഇവര്‍ ഹൈനകളെ വളര്‍ത്തിയിരുന്നത്. ഹൈനകള്‍ മാത്രമല്ല, വിഷ പാമ്പുകളെയും ബാബൂണുകളെയും ഇവര്‍ വളര്‍ത്തുന്നു. ഹൈനകളെ വളര്‍ത്തുന്ന ഇവരെ ഹൈന മെന്‍ (Hyena Men) എന്നാണ് വിളിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ചെലവേറിയ 'ലംബോർഗിനി ചിക്കന്‍റെ' വില അറിയാമോ?

People who train hyenas bkg

കഫേയിലെ തറയില്‍ കണങ്കാലോളം വെള്ളം, വെള്ളത്തില്‍ നിറയെ മീനുകള്‍; വൈറലായ ദൃശ്യങ്ങള്‍ കാണാം !

വടക്കൻ നൈജീരിയയിലെ ഗ്രാമീണ കൃഷിയിടങ്ങളിൽ നിന്നുള്ള പുരുഷൻമാരാണ് ഹൈന പുരുഷന്മാർ എന്ന് അറിയപ്പെടുന്നത്. കാട്ടിൽ നിന്ന് ഹൈനകൾ, ബാബൂൺസ്, പാമ്പ് എന്നിവയെ പിടിക്കുകയും തെരുവ് സർക്കസ് പ്രകടനങ്ങൾക്കായി അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. മറിച്ച് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു നൈജീരിന്‍ പാരമ്പര്യമാണ്. ഏതാണ്ടെല്ലാ കുടുംബത്തിലും ഹൈനകള്‍ അടക്കമുള്ള മൃഗങ്ങള്‍ ഉണ്ടാകും. കുടുംബത്തോടൊപ്പമാകും അവയും വളരുന്നത്. ഇതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഇത്തരം മൃഗങ്ങളുമായി ഒത്ത് ചേര്‍ന്നാണ് ഈ ഗ്രാമീണര്‍ വളരുന്നതും. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം

People who train hyenas bkg

ഏറ്റവും വലിയ നിധി വേട്ട; കടലില്‍ നിന്നും കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലെ പതിനായിരക്കണക്കിന് നാണയങ്ങൾ !

വന്യമൃഗങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഈ ഗ്രാമീണര്‍ക്ക് പുരാതന മാന്ത്രികവിദ്യ അറിയാമെന്നാണ് വിശ്വാസം. ഇവര്‍ക്ക് അമാനുഷിക ശക്തികളുണ്ടെന്നും ചിലർ കഴുതപ്പുലികളുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മൃഗങ്ങളെ മെരുക്കുന്നതിനുള്ള സാങ്കേതിക ‌ജ്ഞാനം ഇവര്‍ക്ക് പാരമ്പര്യമായി പകര്‍ന്ന് കിട്ടിയതാണ്. ഈ പാരമ്പര്യം ഇന്ന് പുതിയ തലമുറയിലേക്കും കൈമാറുന്നു. ചെറുപ്പം മുതലെ വന്യമൃഗങ്ങളോടൊപ്പമാണ് ഇവര്‍ വളരുന്നത്. കുട്ടികള്‍ക്ക് വന്യമൃഗങ്ങളോടുള്ള ഭയം ഇല്ലാതാക്കുന്നതിനായിട്ടാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്ന് കരുതുന്നു. പരിശീലനം സിദ്ധിച്ച ഹൈനകളെയും മറ്റ് മൃഗങ്ങളെയും കൊണ്ട് പുരുഷന്മാര്‍ നഗരങ്ങളിലേക്ക് പോവുകയും അവിടെ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇവരുടെ പ്രധാന വരുമാനം. ഹ്യൂഗോയുടെ പ്രശസ്തമായ ഫോട്ടോ സീരീസായ 'ദി ഹൈന & അദർ മെൻ' (The Hyena & Other Men) ലൂടെ ഈ സംസ്കാരത്തെ കുറിച്ച് പുറം ലോകമറിയുന്നത്. എന്നാല്‍, ഹൈന മെന്നിനെ കുറിച്ച് പുറം ലോകം അറിഞ്ഞതിന് പിന്നാലെ മൃഗസ്നേഹികള്‍ ഈ രീതികള്‍ ഉപേക്ഷിക്കണമെന്നും നിരോധിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നു. 

പൂര്‍ണ്ണവൃത്താകൃതിയുള്ള മഴവില്ല് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയോയില്‍ വൈറലായി ഒരു ചിത്രം !
 

Latest Videos
Follow Us:
Download App:
  • android
  • ios