ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

വീട്ടിൽ കുട്ടികളെ നോക്കുന്ന അതേ സുരക്ഷിതത്വത്തോട് കൂടി തന്നെ കുട്ടികളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് വില്ലേജിനുള്ളിൽ ഇത്തരത്തിൽ ഒരു നഴ്സറി തുടങ്ങിയത്. 

Paris Olympics For the first time in Olympic historya nursery for children has been set up


വർഷത്തെ പാരീസ് ഒളിമ്പിക്‌സ് വില്ലേജ് ചരിത്രപരമായ ഒരു ചുവടുവെപ്പിന് തുടക്കം കുറിച്ചിരുന്നു. ഒരു പക്ഷേ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും അധികം കളിയാരവങ്ങൾ മുഴങ്ങുക കേട്ടതും ഇവിടെ നിന്നായിരിക്കും. കായിക താരങ്ങളുടെ കുട്ടികളെ അവരുടെ പരിശീലനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഒരു ശിശു സംരക്ഷണ നഴ്സറിയായിരുന്നു ഈ വർഷത്തെ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത്. 1900 മുതൽ വനിതാ അത്‌ലറ്റുകൾ മെഗാ കായിക ഇനത്തിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക് ഗെയിംസിൽ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഒളിമ്പിക് സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തെയും കൂടെ കൂട്ടാൻ സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു കായിക മേളയിൽ മാറ്റുരയ്ക്കാൻ വന്ന താരങ്ങളിലേറെയും.

പതിനൊന്ന് തവണ ഒളിമ്പിക് മെഡൽ ജേതാവും പാരീസ് ഗെയിംസിനായുള്ള ഐഒസി അത്ലറ്റ്‌സ് കമ്മീഷന്‍റെ ഭാഗവുമായിരുന്ന അലിസൺ ഫെലിക്‌സിന്‍റെ ആശയമാണ് വില്ലേജ് നഴ്‌സറിയെന്ന ആശയം. ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായ അലിസൺ ഫെലിക്‌സ് ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണവും വെങ്കലവും നേടിയിരുന്നു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് ഈ 38 -കാരി.  2018 -ൽ  മകൾ കാമ്‌റിൻ ജനിക്കുന്നതിന് മുന്നോടിയായി വളരെയധികം  ഗർഭധാരണ സങ്കീർണതകൾ അവർ അനുഭവിച്ചിരുന്നു. ഇത് കുഞ്ഞ് മാസം തികയാതെ ജനിക്കുന്നതിലേക്ക് നയിച്ചു.  തുടർന്നുവന്ന, 2021 ലെ ടോക്കിയോ ഗെയിംസ് സമയത്ത് കുഞ്ഞിനെ പരിപാലിക്കുകയും ഇവന്‍റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഒരു വെല്ലുവിളി നിറഞ്ഞ അനുഭവമായിട്ടാണ് അലിസൺ പങ്കുവയ്ക്കുന്നത്.

സൂര്യരശ്മി ഭൂമിയില്‍ പതിയാതെ 18 മാസം; മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന് കാരണം

അതെന്നാ ചെലവാടേയ്? പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പള പാക്കേജ് മൂന്നംഗ കുടുംബത്തിന് തികയുന്നില്ലെന്ന് പരാതി

ചെറിയ കുട്ടികളെ കൂടി നോക്കാൻ കുടുംബാംഗങ്ങളിൽ നിന്നും ആരെയെങ്കിലും കൂടി കൊണ്ടുവരിക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇനി വരുന്ന ഒളിമ്പിക്സുകളിലെങ്കിലും താരങ്ങൾ താൻ അനുഭവിച്ച മാനസിക സമ്മർദ്ദം അനുഭവിക്കരുതെന്ന് തനിക്ക് തോന്നി, അതിനാലാണ് ഇത്തരമൊരു ആശയം നടപ്പിക്കിയതെന്നാണ് അലിസൺ പറയുന്നത്. വീട്ടിൽ കുട്ടികളെ നോക്കുന്ന അതേ സുരക്ഷിതത്വത്തോട് കൂടി തന്നെ കുട്ടികളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് വില്ലേജിനുള്ളിൽ ഇത്തരത്തിൽ ഒരു നഴ്സറി തുടങ്ങിയതെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു. 

2014 ഒളിമ്പിക് വിന്‍റർ ഗെയിംസിൽ തന്‍റെ കൊച്ചു കുഞ്ഞുമായി പങ്കെടുത്ത അനുഭവം പങ്കുവെച്ച ഐഒസി അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർ എമ്മ ടെർഹോയും ഈ ആശയത്തെ പൂർണ്ണമായും പിന്തുണച്ചു. ഗർഭധാരണവും മാതൃത്വവും ജീവിതത്തിലെ ഒരു സ്വാഭാവിക പാതയാണന്നും അത് വനിതാ കായിക താരങ്ങൾക്ക് കരിയർ അവസാനിപ്പിക്കാനുള്ള സമയമാല്ലെന്നും അവർ കൂട്ടിച്ചേർത്തു. പാരീസ് വില്ലേജിലെ നഴ്‌സറിയിൽ കായികതാരങ്ങൾക്ക് അവരുടെ കുട്ടികളോടൊപ്പം ഒഴിവുസമയം ചെലവഴിക്കാൻ കഴിയുന്ന കളിസ്ഥലവും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്.  നാപ്കിൻ, വൈപ്പുകൾ തുടങ്ങി എല്ലാത്തരം ശിശു സംരക്ഷണ ഉൽപ്പന്നങ്ങളും അവിടെ ലഭ്യമാണ്. വില്ലേജ് പ്ലാസയിലെ നോൺ റെസിഡൻഷ്യൽ ഏരിയയിലാണ് നഴ്സറി നിർമ്മിച്ചത്. പ്രാദേശിക സമയം രാവിലെ 9 മുതൽ രാത്രി 9 വരെ ആയിരുന്നു 
ഈ നേഴ്സറിയുടെ പ്രവർത്തി സമയം.

'ഞാനൊരു മെക്കാനിക്ക്. ജോലിയുടെ സ്വഭാവം കാരണം ആണുങ്ങൾക്ക് എന്നോട് താത്പര്യമില്ല'; 37 കാരിയുടെ പരാതി
 

Latest Videos
Follow Us:
Download App:
  • android
  • ios