സ്വര്‍ണ്ണവും വെള്ളിയും മാറി നില്‍ക്കും ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് മുന്നില്‍ !
വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ കമ്പനികൾ പലപ്പോഴും ഈ ലോഹത്തെയാണ് ആശ്രയിക്കുന്നത്. ഈ ലോഹത്തിന് ഉപയോഗം ഏറെയാണെങ്കിലും ലഭ്യത വളരെ കുറവായതിനാൽ ലോഹങ്ങൾക്കിടയിലെ ഒരു വിഐപി തന്നെയാണ് ഇവന്‍.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദാർത്ഥമാണ് ലോഹങ്ങൾ. ഭൂമിയുടെ പിണ്ഡത്തിന്‍റെ ഏകദേശം 25 ശതമാനവും വിവിധങ്ങളായ ലോഹങ്ങളാണ്. ചാലകത, ശക്തി, നിർമ്മാണം, സൗന്ദര്യശാസ്ത്രം എന്നിങ്ങനെ പല പലകാരണങ്ങളാണ് ലോഹങ്ങളുടെ ഉപയോഗത്തിന് പിന്നിലുള്ളത്. സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം (Palladium). വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ കമ്പനികൾ പലപ്പോഴും ഈ ലോഹത്തെയാണ് ആശ്രയിക്കുന്നത്. ഈ ലോഹത്തിന് ഉപയോഗം ഏറെയാണെങ്കിലും ലഭ്യത വളരെ കുറവായതിനാൽ ലോഹങ്ങൾക്കിടയിലെ ഒരു വിഐപി തന്നെയാണ് പലേഡിയം.
മനുഷ്യ പാദസ്പര്‍ശം ഏല്‍ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരുമള്ള കൊടുമുടി ഇതാണ് !
പലേഡിയം എല്ലാ രാജ്യത്തും ലഭ്യമല്ല. ദക്ഷിണാഫ്രിക്കയിൽ, പ്ലാറ്റിനത്തിന്‍റെ ഉപോൽപ്പന്നമായി പല്ലാഡിയം വേർതിരിച്ചെടുക്കുന്നു. റഷ്യയിൽ, ഇത് നിക്കലിന്‍റെ ഉപോൽപ്പന്നമായി വേർതിരിച്ചെടുക്കുന്നു. ഈ രണ്ടിടങ്ങളിലുമാണ് ഇവ വൻതോതിൽ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ ലോഹമായി വിദഗ്ധർ പലേഡിയത്തെ കണക്കാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പലേഡിയത്തിന്‍റെ വില ഇരട്ടി ആയെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഇന്ത്യയിൽ 10 ഗ്രാം സാധാരണ പലേഡിയത്തിന് നിലവിൽ 29,000 രൂപ വരെയാണ്. 2000 മുതൽ ഇതിന്‍റെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വാഹന നിർമാണ കമ്പനികൾക്ക് ഏറ്റവും അത്യാവശ്യമായ ഒരു ലോഹമായത് കൊണ്ട് വരും കാലങ്ങളിൽ ഇതിന്‍റെ ആവശ്യവും വിലയും വർദ്ധിക്കും. എന്നാല്‍, കാര്‍ബണ്‍ പുറന്തള്ളാത്ത ഇലക്ട്രിക്ക് വാഹനങ്ങളുടെ വരവ് ഒരു പക്ഷേ പലേഡിയത്തിന്‍റെ വില ഇടിച്ചേക്കാം.
ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ അപൂരിത ഹൈഡ്രോ കാർബണുകളുടെ ഹൈഡ്രജനേഷനായി ഉപയോഗിക്കുന്നത് പലേഡിയം ആണ്. ഡെന്‍റൽ ഫില്ലിംഗുകളിലും കിരീടങ്ങളിലും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ കാർ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലെ ത്രീ-വേ കാറ്റലറ്റിക് കൺവെർട്ടറുകൾ നിർമ്മിക്കുന്നതിലാണ് പലേഡിയത്തിന്‍റെ പ്രധാന ഉപയോഗം. റോഡിയവും (Rhodium) ഇതേ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും, അത് ഒരു അത്യഅപൂർവ ലോഹമാണ്. അതുകൊണ്ട് തന്നെ പലേഡിയത്തേക്കാൾ വില കൂടുതലാണ് റോഡിയത്തിന്. പകരം വയ്ക്കാനാളില്ലാത്തതും പലേഡിയത്തിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കാരണമാണ്.
100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ