ബയോഡാറ്റ 'വിശ്വസിക്കാന്‍ കൊള്ളാത്തത്'; എഐ കാരണം തനിക്ക് ജോലി നഷ്ടമായെന്ന പരാതിയുമായി പാക് യുവതി


ജോലിക്കായി സമർപ്പിച്ച ബയോഡേറ്റുകളും മറ്റു വിവരങ്ങളും 'വിശ്വസനീയമല്ലെന്നാ'യിരുന്നു എ ഐ ചാറ്റ് ബോട്ടിന്‍റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് തനിക്ക് ജോലി നഷ്ടപ്പെട്ടെന്ന് പാക് യുവതി. 

Pakistani woman complains she lost her job due to AI


മീപകാലങ്ങളിൽ എ ഐ സാങ്കേതികവിദ്യയുടെ സാധ്യതകളുമായി ബന്ധപ്പെട്ട വ്യാപകമായ ചർച്ചയാണ് നടന്നുവരുന്നത്. തൊഴിലിടങ്ങളിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഒക്കെ എ ഐ സാങ്കേതികവിദ്യ വലിയതോതിൽ ആഘോഷിക്കപ്പെടുന്നുണ്ട്. പാചക സഹായിയായി ഉപയോഗിക്കുന്നത് മുതൽ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുക വരെ ചെയ്യുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരുടെ സ്ഥാനത്തേക്ക് വരെ ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ അനന്തസാധ്യതകളെ ആളുകൾ പ്രതിഷ്ഠിച്ചു കഴിഞ്ഞു. എന്തിനും ഏതിനും എ ഐ പ്രതിവിധി നൽകുമെന്ന വിശ്വാസം സമീപകാലത്തായി വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സാങ്കേതികവിദ്യയിലെ ഈ പുരോഗതി നിലവിലുള്ള പല ജോലികൾക്കും ഭാവിയിൽ വെല്ലുവിളി ഉയർത്തുമോ എന്ന ആശങ്കയും ചെറുതല്ല. ഈ വിഷയം ഗൗരവതരമായി തന്നെ കാണേണ്ടതാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ജോലിക്കായി സമർപ്പിച്ച ബയോഡേറ്റുകളും മറ്റു വിവരങ്ങളും 'വിശ്വസനീയമല്ലെന്ന്' എ ഐ ചാറ്റ് ബോട്ട് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് തനിക്ക് അഭിമുഖത്തിൽ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് സ്വദേശിയായ ഒരു വനിത. സാങ്കേതികവിദ്യയുടെ ഇത്തരം കടന്നു കയറ്റങ്ങൾ മനുഷ്യന്‍റെ കഴിവുകൾക്കും അവസരങ്ങൾക്കും വിലങ്ങ് തടി ആകുമോ എന്ന സംശയവും തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് അവർ ഉയർത്തി. ദാമിഷ ഇർഫാൻ എന്ന വനിതയാണ് ലിങ്ക്ഡ്ഇനിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. എ ഐ ഡിറ്റക്ടറുകൾ കാരണം എനിക്ക് എന്‍റെ ജോലി നഷ്ടമായി എന്നായിരുന്നു ഇവരുടെ പോസ്റ്റ്. 

'വീണ്ടുമൊരു ബാഗ്പത് യുദ്ധം, ഇത്തവണ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി'; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി'; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ

എ ഐ ഡിറ്റക്ടറുകൾ തന്നെ 'വിശ്വസനീയമല്ലാത്തത്' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയതിനാൽ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ജോലിയുടെ അഭിമുഖത്തിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടു എന്നാണ് ഇവർ ആരോപിക്കുന്നത്. വികലമായ സാങ്കേതികവിദ്യയിൽ നമുക്ക് അവസരങ്ങൾ നഷ്ടമാകുകയാണോ എന്ന പ്രസക്തമായ ചോദ്യവും അവർ ഉയർത്തി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇത്തരം സാങ്കേതിക ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യത്തില്‍ വീണ്ടുവിചാരത്തിന്‍റെ സമയമാണിതെന്നും പുതുമ ആധികാരിക സ്രഷ്ടാക്കള്‍ക്ക് വിലങ്ങുതടിയാകരുതെന്നും അവര്‍ എഴുതി. ദാമിഷ ഇർഫാന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടി. നികവധി പേര്‍ ദാമിഷയുടെ കുറിപ്പിന് മറുപടിയുമായെത്തി. കുറിപ്പെഴുതിയ ഭൂരിഭാഗം പേരും മനുഷ്യന്‍റെ ജീവിതത്തിലേക്കുള്ള എഐയുടെ കടന്നുവരവിനെ ആശങ്കയോടെയാണ് കണ്ടത്. 

'എല്ലാം ചേരിയില്‍ നിന്ന്, തുണികളും ഡിസൈനർമാരും'; സോഷ്യൽ മീഡിയ കീഴടക്കി കുട്ടികളുടെ വിവാഹ വസ്ത്ര വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios