മൂന്ന് വർഷത്തിനിടെ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചു. ആദ്യഭാര്യമാരുടെ പരാതിയില് യുവാവ് അറസ്റ്റില്. ഗാർഹിക പീഡനം, സ്ത്രീധനം എന്നിവ ആരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വ്യാപകമായ വിമർശനങ്ങളെ തുടർന്നാണ് പിന്വലിച്ചത്. തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പിന്നീട് വിശദീകരണം.
ചൈനയിലെ ഒരു ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാർ കാൻസർ ബാധിതനായ സഹപ്രവർത്തകനെ സഹായിക്കാൻ ഒരു ദിവസത്തെ വരുമാനം മുഴുവൻ സംഭാവന ചെയ്തു. സ്വന്തം പേയ്മെന്റ് ക്യുആർ കോഡുകൾക്ക് പകരം കാന്സര് ബാധിതനായ ഷാങ് ജിയാൻവുവിൻ്റെ ക്യുആർ കോഡ് വയ്ക്കുകയായിരുന്നു ഇവര്.
ചൈനയിലെ ഷോപ്പിംഗ് മാളുകൾ പുകവലി തടയാൻ പുതിയ മാർഗ്ഗം. ടോയ്ലറ്റ് ക്യുബിക്കിളുകളിൽ ആരെങ്കിലും പുകവലിച്ചാൽ, അതിന്റെ വാതിലുകളിലെ ഗ്ലാസ് വഴി പുറത്തുകാണും. ഈ സംവിധാനം വലിയ ചര്ച്ചയായി മാറിയിരിക്കയാണ്.
ഇന്ത്യയിൽ പ്രചരിക്കുന്ന വ്യാജറാബിസ് വാക്സിൻ ബാച്ചുകളെക്കുറിച്ച് ഓസ്ട്രേലിയൻ ആരോഗ്യ അധികൃതർ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. 2023 നവംബറിന് ശേഷം അഭയ്റാബ് വാക്സിൻ സ്വീകരിച്ചവർക്ക് മതിയായ സംരക്ഷണം ലഭിക്കില്ലെന്നും വൈദ്യസഹായം തേടണമെന്നും നിർദ്ദേശമുണ്ട്
കാനഡയിലെ എഡ്മണ്ടണിൽ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 44-കാരനായ ഇന്ത്യൻ വംശജൻ എട്ട് മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ കാത്തിരുന്ന ശേഷം മരണത്തിന് കീഴടങ്ങി. കടുത്ത വേദന ഉണ്ടായിട്ടും ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു.
വര്ഷങ്ങളായി അച്ഛന് മാറ്റാത്ത ആ ശീലം. ഒരാള്ക്ക് വേണ്ടിയും അത് മാറ്റാന് തയ്യാറായിരുന്നില്ല. ഒടുവില് കൊച്ചുമകള് വന്നപ്പോള് ഇതാണ് അവസ്ഥ. ഹൃദയസ്പര്ശിയായ അനുഭവം പങ്കുവച്ച് യുവാവ്.
ഡെലിവറിക്കായി എത്തുന്ന തൊഴിലാളികൾക്ക് വേനൽക്കാലത്ത് കുടിക്കാൻ വീടിന് മുന്നില് കുടിവെള്ളം. വൈറലായി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2022 മുതൽ താൻ ഇത് ചെയ്യുന്നുണ്ടെന്നും ചെറിയ പ്രവൃത്തിയാണെങ്കിലും അത് പലർക്കും വലിയ ആശ്വാസമാണെന്നും യുവാവ്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച വിയറ്റ്നാം യുവതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിലായി. 43 ലക്ഷത്തിലധികം രൂപയുടെ ഇൻഷുറൻസ് പോളിസി തുക കൈപ്പറ്റിയ ഇവർ, മരണ രജിസ്ട്രേഷൻ റദ്ദാക്കാൻ ശ്രമിച്ചതോടെയാണ് പിടിയിലായത്.
കനത്ത ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികൾക്കായി വിനീത് എന്ന യുവാവ് തന്റെ വീടിന് മുന്നിൽ കുടിവെള്ളം കരുതിവെക്കുന്നു. 2022-ൽ തുടങ്ങിയ ഈ ചെറിയ സഹായം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും നിരവധി പേർക്ക് പ്രചോദനമാവുകയും ചെയ്തു.
See Web Special Magazine Features