മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ഒരു കൈവിരലും കാൽവിരലും മാത്രം ചലിപ്പിക്കാൻ കഴിയുന്ന ചൈനീസ് യുവാവായ ലീ സിയ, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. ഈ പരിമിതികളെല്ലാം മറികടന്ന്, സാങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ദേഹം ഒരു ‘സ്മാർട്ട് ഫാം’ നിർമ്മിച്ചു.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രണയവും ഡേറ്റിംഗും തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വെച്ചുപുലർത്തുന്ന കടുംപിടുത്തങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു ട്രെൻഡ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് 6-7' ഡേറ്റിംഗ് ട്രെൻഡ്.
സിംഗപ്പൂരിൽ ഒരു പണമിടപാട് സ്ഥാപനത്തിൽ നിന്ന് 1.7 കോടി രൂപ കടമെടുത്തയാൾക്ക് നാല് വർഷം കൊണ്ട് 146 കോടി രൂപ തിരിച്ചടക്കേണ്ടി വന്നു. ഉയർന്ന പലിശയും പിഴയും കാരണം കടം പെരുകി. ഇതോടെ സ്വന്തം വീട് വിറ്റെങ്കിലും കടം തീർന്നില്ല. സംഭവം ഒടുവിൽ കോടതിയിലെത്തി.
ശൈത്യകാലം കടുത്തതോടെ യൂറേഷ്യൻ, ഹിമാലയൻ ഗ്രിഫൺ കഴുകന്മാർ ഉൾപ്പെടെയുള്ള ദേശാടന പക്ഷികൾ മധ്യപ്രദേശിലെ പന്ന വനമേഖലയിൽ എത്തിച്ചേർന്നു. മധ്യേഷ്യ, ഹിമാലയം എന്നിവിടങ്ങളിൽ നിന്നെത്തിയ ഈ പക്ഷികൾ അടുത്ത മൂന്ന് മാസം ഇവിടെ തുടരും.
‘ഡേറ്റ് ദെം ടിൽ യു ഹേറ്റ് ദെം’ (വെറുക്കും വരെ പ്രണയത്തിൽ തുടരുക) എന്ന ഡേറ്റിംഗ് രീതി ടിക് ടോക്ക് വഴി വീണ്ടും ശ്രദ്ധ നേടുന്നു. എന്താണിത്?
മോസ്കോയിൽ മദ്യലഹരിയിലായിരുന്ന യുവതി അയൽക്കാരുടെ വീടിനു നേരെ വെടിയുതിർത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവം.
ബന്ധുക്കളുമായി താരതമ്യം, ജോലി പോയതോടെ തന്നോടുള്ള മനോഭാവം മാറി. അച്ഛനും അമ്മയ്ക്കും താനൊരു നാണക്കേടാണ് എന്ന് തോന്നിത്തുടങ്ങി. ക്രിസ്മസ് ഒത്തുചേരലുകള്‍ പോലും റദ്ദാക്കി. അനുഭവം പങ്കുവച്ച് യുവാവ്.
ചൈനയിലെ സ്പായിൽ മസാജിനായി വസ്ത്രം മാറ്റി കാത്തിരുന്ന സ്ത്രീയുടെ അടുത്തേക്ക് വന്നത് പുരുഷ തെറാപിസ്റ്റ്. ഇതിനെ എതിർത്തപ്പോള്‍ സ്പാ മാനേജർ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
കർണാടകയിലെ ഹലഗാ ഗ്രാമത്തില്‍ രാത്രി 7 മണിക്ക് ഒരു സൈറണ്‍ മുഴങ്ങും. മൊബൈലും ടിവിയും ഓഫാക്കാനുള്ളതാണ് സൈറണ്‍. 9 മണിക്ക് അടുത്ത സൈറണ്‍ മുഴങ്ങുന്നതുവരെ ഡിജിറ്റൽ ഡീടോക്സ് ആണ്. കുട്ടികളിലെ മൊബൈല്‍ അഡിക്ഷന് കുറക്കലാണ് പ്രധാന ലക്ഷ്യം.
നാലാമത്തെ വയസില്‍ തട്ടിക്കൊണ്ടുപോയി ഒടുവില്‍ 21 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തെത്തിയ യുവാവ്. വളര്‍ത്തിയ വീടിനെയും നാടിനെയും ഉപേക്ഷിച്ചു, ഇത് തന്റെ പുനര്‍ജന്മമെന്നും യുവാവ്.
See Web Special Magazine Features