വെറും 19.97 രൂപ വിലയുള്ള സ്റ്റാമ്പ് ലേലത്തില്‍ പോയത് കോടിക്കണക്കിന് രൂപയ്ക്ക് !
ഈ സ്റ്റാമ്പിന് മറ്റ് ചില പ്രത്യേകതകളുമുണ്ട്. പുറത്തിറങ്ങി നൂറ് വര്‍ഷത്തോളം ബാങ്ക് ലോക്കറിലായിരുന്നു സ്റ്റാമ്പാകള്‍.
1918 ല്‍ യുഎസ്എയില്‍ പ്രചാരത്തിനെത്തിയ ഒരു സ്റ്റാമ്പ് കഴിഞ്ഞ ദിവസം ലേലത്തില്‍ വിറ്റ് പോയത് ഏറ്റവും വലിയ തുകയ്ക്ക്. അപൂർവതയുള്ള ഈ യുഎസ് തപാൽ സ്റ്റാമ്പ് ന്യൂയോർക്ക് ലേലത്തിൽ 2 മില്യൺ ഡോളറിനാണ് (16,65,22,000 രൂപയ്ക്ക്) വിറ്റ് പോയത്. ഒരു സ്റ്റാമ്പിന് ലേലത്തിലൂടെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമിതാണ്. പ്രശസ്തമായ ചുവപ്പ്, വെള്ള, നീല "ഇൻവേർട്ടഡ് ജെന്നി" സ്റ്റാമ്പാണ് ലേലത്തില്‍ പോയത്. യുഎസ് തപാല്‍ വകുപ്പ് ഇത്തരത്തിലുള്ള വെറും 100 എണ്ണമാണ് ഇറക്കിയത്. സ്റ്റാമ്പില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിമാനം തലകീഴായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റാമ്പ് കളക്ടര്‍ ചാള്‍സ് ഹാക്കാണ് ഉയര്‍ന്ന വിലയ്ക്ക് ഈ സ്റ്റാമ്പ് ലേലത്തില്‍ നേടിയത്.
ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞത് ബൈക്കുകാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു പോകുന്ന കാറിന്‍റെ വീഡിയോ !
ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോബർട്ട് എ സീഗൽ ഓക്ഷൻ ഗാലറിയാണ് ലേലം സംഘടിപ്പിച്ചത്. "തപാലിന്‍റെ വിശുദ്ധ ഗ്രെയ്ൽ" (holy grail of postage) എന്ന് വിളിക്കുന്ന, ചെറുപ്പം മുതലേ താന്‍ വാങ്ങാനായി കൊതിച്ചിരുന്ന സ്റ്റാമ്പാണ് ഇപ്പോള്‍ സ്വന്തമാക്കിയതെന്ന് 76 കാരനായ ചാള്‍സ് ഹാക്ക് പറഞ്ഞു. സാധാരണ എയർമെയിൽ സേവനത്തിന് തുടക്കം കുറിച്ചതിന്‍റെ ഭാഗമായി പുറത്തിറക്കിയതായിരുന്നു 'ഇൻവെർട്ടഡ് ജെന്നി സ്റ്റാമ്പ്'. സ്റ്റാമ്പിന്‍റെ മധ്യഭാഗത്ത് കർട്ടിസ് ജെഎൻ-4 വിമാനം തലകീഴായി അച്ചടിച്ച നിലയിലാണ്. ഇത്തരത്തില്‍ തലതിരിഞ്ഞ സ്റ്റാമ്പുകളിൽ 100 എണ്ണം മാത്രമാണ് അന്ന് പൊതുജനങ്ങൾക്കായി വിറ്റഴിക്കപ്പെട്ടത്. അന്ന് മുതല്‍ ഈ സ്റ്റാമ്പുകള്‍ സ്റ്റാമ്പ് ശേഖരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
മുമ്പ് നടന്ന പല ലേലങ്ങളിലും ഈ സ്റ്റാമ്പിനോടൊപ്പം പുറത്തിറങ്ങിയ സ്റ്റാമ്പുകള്‍ ലേലത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പോയിരുന്നു. ചാള്‍സ് ഹാക്കിന്‍റെ കൈവശം സമാനമായ മറ്റ് രണ്ട് സ്റ്റാമ്പുകള്‍ കൂടിയുണ്ട്. ആദ്യത്തേത് 2000-കളുടെ തുടക്കത്തിൽ ഏകദേശം 3,00,000 ഡോളറിന് (24,966,900 രൂപ) വാങ്ങി. 2007-ൽ, $1 മില്യൺ ഡോളര്‍ (8,32,22,000 രൂപ) കൊടുത്ത് രണ്ടാമത്തെ സ്റ്റാമ്പ് സ്വന്തമാക്കി. ഇപ്പോള്‍ രണ്ട് മില്യണ്‍ ഡോളറിന് അദ്ദേഹം മൂന്നാമത്തെ സ്റ്റാമ്പും സ്വന്തമാക്കി. പുറത്തിറക്കിയ സമയത്ത് അച്ചടിച്ച 57 മത്തെ സ്റ്റാമ്പായിരുന്നു ഇപ്പോള്‍ അദ്ദേഹം സ്വന്തമാക്കിയത്. ഏറ്റവും ഒടുവില്‍ ലേലത്തിനെത്തിയ നമ്പര്‍ 49 ആയിരുന്നു. 1918 ല്‍ പൊതുജനങ്ങള്‍ക്ക് വില്പന നടത്തിയതിന് ശേഷം ഈ സ്റ്റാമ്പ് ഒരു നൂറ്റണ്ടോളും പുറം ലോകം കണ്ടില്ല. 2018-ൽ അവ ലേലത്തിനെത്തുന്നത് വരെ അതിന്‍റെ ഉടമകളും അദ്ദേഹത്തിന്‍റെ പിന്മുറക്കാരും സ്റ്റാമ്പ് ബാങ്ക് നിലവറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്റ്റാമ്പിലെ പ്രിന്‍റില്‍ എക്സ്പോഷർ പരിമിതമായതിനാൽ, സ്റ്റാമ്പിന്‍റെ നിറങ്ങൾ സമ്പന്നവും കടലാസ് തിളക്കമുള്ളതുമാണെന്ന് സീഗൽ ലേല ഗാലറികൾ സ്റ്റാമ്പിനെ കുറിച്ച് അവകാശപ്പെട്ടു. സ്റ്റാമ്പുകള്‍ അമേരിക്കന്‍ ചരിത്രത്തിന്‍റെ ഭാഗമാണെന്ന് വിശേഷിപ്പിച്ച ചാള്‍സ് ഹാക്ക്, സ്റ്റാമ്പിനെ സംരക്ഷിക്കുന്ന ഒരു നൂറ്റാണ്ട് നീണ്ട പാരമ്പര്യം തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.