പ്രണയ കുടീരത്തിന് മുന്നില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ഡയാന രാജകുമാരിയുടെ പഴയ ചിത്രം വൈറല്‍ !;

ചിത്രം അന്ന് നിരവധി ഗോസിപ്പുകള്‍ക്ക് കാരണമായി. ഡയാനയുടെയും ഭര്‍ത്താവ് ചാള്‍സിന്‍റെയും ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.  

old picture of Princess Diana sitting alone in the Taj Mahal has gone viral BKG

യാന രാജകുമാരിയുടെ ഒരു പഴയ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍, പ്രത്യേകിച്ചും അവരുടെ 26 -ാം ചരമദിനത്തോട് അനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്രണയത്തിന്‍റെ സ്മാരകമായ താജ്മഹലിന് മുന്നില്‍ ഒറ്റയ്ക്കിരിക്കുന്ന പ്രണയത്തിന്‍റെ രാജകുമാരിയുടെ ചിത്രം പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുത്തു. ഡയാന രാജകുമാരിയുടെ 1992-ലെ ഇന്ത്യാ സന്ദർശനവേളയിൽ പകർത്തിയതാണ് ഈ ചിത്രം. ‘എക്‌സ്’(ട്വിറ്റർ‍) ഉപയോക്താവായ മിമാൻസ ശേഖറാണ് ഇപ്പോൾ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പങ്കുവച്ചത്. രാജകുമാരിയുടെ ഇന്ത്യാ സന്ദർശന വേളയിലെ മറ്റ് ചില ചിത്രങ്ങളോടൊപ്പമാണ് താജ്മഹലിന് മുൻപിൽ ഒറ്റയ്ക്കിരിക്കുന്ന ചിത്രവും പങ്കുവെച്ചത്.

വൈറലായ ചിത്രത്തിൽ, അതിമനോഹരമായ താജ്മഹലിന് മുന്നിലെ ബെഞ്ചിൽ ഡയാന ഒറ്റയ്ക്കിരിക്കുന്നു. അന്ന് 30 വയസ്സുള്ള രാജകുമാരി, സ്മാരകത്തിന് മുന്നിലെ ബഞ്ചിൽ അതീവ സുന്ദരിയായി ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഏറെ ആകർഷകമായ കാഴ്ചയാണ്. വെള്ള കളർ ടോപ്പും ചുമപ്പ് ജാക്കറ്റും പർപ്പിൾ നിറത്തിലുള്ള പാവാടയും അതിന് ചേരുന്ന ഷൂസുമാണ് രാജകുമാരിയുടെ വേഷം.പ്രണയ കുടീരത്തിന് മുന്നില്‍ ഒറ്റയ്ക്കിരിക്കുന്ന രാജകുമാരിയുടെ ചിത്രം അന്ന് ഭർത്താവ് ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക്  തുടക്കമിട്ടു. പിന്നാലെ അതെ വര്‍ഷം തന്നെ അവർ വിവാഹമോചനത്തിനുള്ള നീക്കം പരസ്യമായി തുടങ്ങി.  അന്നത്തെ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്  രാജകീയ ദമ്പതികളെക്കുറിച്ച് ഇന്ത്യാ സന്ദർശന വേളയിൽ തന്നെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഫെബ്രുവരിയിൽ,വാലന്‍റൈൻസ് ഡേയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവർ തങ്ങളുടെ ഔദ്യോഗിക ഇന്ത്യാ പര്യടനം നടത്തിയത്. 

വാറ്റ്സുയി എന്ന കൂറ്റന്‍ കാളയുമായി കാറില്‍ യാത്ര; പിന്നാലെ പാഞ്ഞെത്തി പോലീസ് !

'ആരടാ ഇവൻ...'; കണ്ണാടിയിൽ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് കുതിര; വൈറലായി വീഡിയോ !

എന്നാൽ ഇരുവരും പരസ്പരവിരുദ്ധമായ ഷെഡ്യൂളുകളിൽ ഏർപ്പെട്ടിരുന്നത് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണ് തുടങ്ങി എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഇരുവരും  ഒരുമിച്ച് താജ്മഹൽ സന്ദർശിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താജമഹൽ സന്ദർശനത്തിനായി ഡയാന രാജകുമാരി എത്തിയത് ഒറ്റയ്ക്ക്. ഈ സമയം മറ്റ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിലായിരുന്നു ചാൾസ് രാജകുമാരൻ ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് 1992 ഡിസംബറിൽ ദമ്പതികൾ വേർപിരിയൽ പ്രഖ്യാപിച്ചു.  1996 ഓഗസ്റ്റിൽ, ദമ്പതികൾ ഔപചാരികമായി വിവാഹമോചനം നേടി. ഒരു വർഷത്തിനുശേഷം, 1997 ഓഗസ്റ്റ് 31 ന്, രാജകുമാരി പാരീസിലുണ്ടായ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios