'അന്ന് ബാറില്‍ അഞ്ച് ബിയറിന് വില 300'; 2007 -ലെ പഴയ രണ്ട് ബാര്‍ ബില്ലില്‍ ചൂട് പിടിച്ച് സോഷ്യല്‍ മീഡിയ

'2007-ൽ നടന്ന പാർട്ടി പോക്കറ്റ് സൗഹൃദമായിരുന്നു.' എന്ന അടിക്കുറിപ്പോടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.  

Old bar bill of 2007 goes viral on social media discussing inflation


മൂഹ മാധ്യമങ്ങളെ ഇടയ്ക്ക് ഗൃഹാതുരത്വം പിടികൂടും. ചിലപ്പോള്‍ പഴയൊരു വിവാഹ ക്ഷണക്കത്ത്. മറ്റ് ചിലപ്പോള്‍  പഴയ ഡയറി കുറിപ്പുകള്‍, അല്ലെങ്കില്‍ ഒരു സിനിമാ ടിക്കറ്റ്, പരീക്ഷാ പേപ്പറുകള്‍.. ഇത്തരം ചിലത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നതോടെ ആളുകള്‍ 'ആ പഴയ കാലത്തെ' കുറിച്ചുള്ള ചര്‍ച്ചകളിലാകും പിന്നെ. സമാനമായി 2007 ലെ ഒരു റെസ്റ്റോറന്‍റ് ബിൽ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആളുകളെ അത് പഴയ ചില ചിന്തകളിലേക്ക് നയിച്ചു. ഒപ്പം പുതിയ കാലത്ത് സാധനങ്ങളുടെ വില ഉയരുന്നതും പണപ്പെരുപ്പവും സജീവ ചര്‍ച്ചയായി മാറി. 

'2007-ൽ നടന്ന പാർട്ടി പോക്കറ്റ് സൗഹൃദമായിരുന്നു.' എന്ന അടിക്കുറിപ്പോടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.  ഒപ്പം, 'ദില്ലിയിലെ 2007 ബാർ സന്ദർശനങ്ങളിൽ നിന്നുള്ള 2 ബില്ലുകൾ കണ്ടെത്തി. ആഹാരത്തിന്‍റെയും മദ്യത്തിന്‍റെയും വില കുതിച്ചുയർന്നിരിക്കുന്നു.' എന്നും എഴുതി. അതില്‍ ഒരു ബില്ലിൽ, ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി സപ്പർ ഫാക്ടറി' എന്ന റെസ്റ്റോറന്‍റിൽ നിന്ന് വാങ്ങിയ പത്ത് ഇനങ്ങളുടെ വിലവിവരമായിരുന്നു ഉണ്ടായിരുന്നത്. ലാഹോറി മുർഗ് തന്തൂരിയുടെ വില 180 രൂപ. നാല് പ്രീമിയം വിസ്കി, അഞ്ച് ബിയർ കുപ്പികൾ എന്നിയ്ക്ക് യഥാക്രമം 100 രൂപയും 300 രൂപയുമാണ് വില. അങ്ങനെ പത്ത് ഇനങ്ങള്‍ക്ക് മൊത്തം തുക 2,522 രൂപയായി. രണ്ടാമത്തെ ബില്ല്, വീ 2 ടുഗദർ ഫോര്‍യെവർ എന്ന റസ്റ്റോറന്‍റില്‍ നിന്നുള്ളതായിരുന്നു. അഞ്ച് കെഎഫ് ബിയറിന് 325 രൂപയായിരുന്നു അന്ന് മുടക്കിയത്. കാസിൽ ബിയറിന് ഒരെണ്ണത്തിന് 65 രൂപയും. 

മയക്കുമരുന്ന് നൽകി കാഴ്ചവച്ചത് 80 പേര്‍ക്ക്, ഭർത്താവിനെതിരെ പരസ്യവിചാരണ ആവശ്യപ്പെട്ട് ഭാര്യ

Throwing party in 2007 was pocket friendly.
byu/Status-Document-2150 indelhi

രണ്ട് മാസം, 1,200 കിലോമീറ്റർ ദൂരം; പാർക്കിൽ നിന്നും നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്താൻ ഒരു പൂച്ച സഞ്ചരിച്ചത്

ചിത്രങ്ങളും കുറിപ്പും വൈറലായതോടെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. "കൃത്യമായി പറഞ്ഞാൽ, 2007 ൽ, ഈ തുക ഏകദേശം 3 ഗ്രാം സ്വർണ്ണത്തിന് തുല്യമായിരുന്നു, ഇന്നത്തെ നിരക്കിൽ ഇത് ഏകദേശം 20,000 ആണ്, അതിനാൽ ഇത് ഒരിക്കലും വിലകുറഞ്ഞതല്ല," ഒരു കാഴ്ചക്കാരന്‍ എഴുതി. "തീർച്ചയായും, പക്ഷേ മിക്ക ആളുകളുടെയും ശമ്പളം പണപ്പെരുപ്പം കണക്കാക്കിയിട്ടില്ല. പക്ഷേ അത് പോക്കറ്റ് ഫ്രണ്ട്ലി ആയിരുന്നില്ല, ഞാൻ സമ്മതിക്കുന്നു." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.  "2007 എനിക്ക് 7-8 വർഷം മുമ്പ് പോലെയാണ് തോന്നുന്നത്, 17 വർഷമല്ല!" മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. നിരവധി പേര്‍ 17 വര്‍ഷത്തിനിടെ സാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പും അതേസമയം ശമ്പള വര്‍ദ്ധനവിലെ കിതപ്പിനെ കുറിച്ചും പരിതപിച്ചു. 

ചൂതാട്ടം കടക്കെണിയിലാക്കി, ഒടുവില്‍ കടം വീട്ടാന്‍ അമ്മാവന്‍റെ ശവകൂടീരം തോണ്ടി, പിന്നാലെ അറസ്റ്റില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios