2024 -ൽ കാണാനിരിക്കുന്ന ദുരന്തങ്ങളും മാറ്റങ്ങളുമെന്ത്? യുദ്ധവും വരൾച്ചയും വരുമോ? നോസ്ട്രഡാമസിന്റെ 4 പ്രവചനങ്ങൾ

2024 -ൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കൂടുതൽ മോശമാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഇപ്പോൾ തന്നെ വരണ്ടിരിക്കുന്ന ഭൂമി കൂടുതൽ വരളും എന്ന് അദ്ദേഹം പ്രവചിക്കുന്നു.

Nostradamus prediction for 2024 rlp

നാം പുതിയ ഒരു വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇനിയങ്ങോട്ട് 2024 ആണ്. പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെയായി പുതുവർഷത്തെ വരവേറ്റു കഴിഞ്ഞു ലോകം. അതേസമയം തന്നെ പുതുവർഷത്തെ ചൊല്ലി പലരും നടത്തിയ പ്രവചനങ്ങളെ കുറിച്ചും ചർച്ചകൾ പൊടിപൊടിക്കുകയാണ്. അതിൽ തന്നെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ പലപ്പോഴും ലോകം ചർച്ചാവിഷയമാക്കിയിട്ടുണ്ട്. 2024 -നെ കുറിച്ച് എന്തൊക്കെ പ്രവചനങ്ങളാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്? 

നാവികയുദ്ധം

പ്രവചനങ്ങളിൽ ഒന്ന് ഒരു നേവൽ വാർ, അതായത് നാവികയുദ്ധം തന്നെ നടക്കും എന്നാണ്. അതിന് തുടക്കം കുറിക്കുന്നത് 'ചുവന്ന എതിരാളി' ആവും എന്നാണ് ആ പ്രവചനത്തിൽ നോസ്ട്രഡാമസ് പറയുന്നത്. ചൈനയേയായിരിക്കാം ഇവിടെ പരാമർശിക്കുന്നത് എന്നാണ് കരുതുന്നത്. തായ്‍വാൻ ദ്വീപുമായുള്ള ചൈനയുടെ പിരിമുറുക്കങ്ങളെ കുറിച്ചായിരിക്കാം ആ പരാമർശം എന്നും കരുതുന്നു.

പ്രകൃതി ദുരന്തം

2024 -ൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കൂടുതൽ മോശമാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഇപ്പോൾ തന്നെ വരണ്ടിരിക്കുന്ന ഭൂമി കൂടുതൽ വരളും എന്ന് അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ, വെള്ളപ്പൊക്കത്തിനും ലോകം സാക്ഷ്യം വഹിക്കും എന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു.

പുതിയ പോപ്പ്

നോസ്ട്രഡാമസിന്റെ മറ്റൊരു പ്രവചനം പോപ്പിനെ കുറിച്ചുള്ളതാണ്. വയസ്സായ ഒരു പോപ്പിന്റെ മരണത്തോടെ പുതിയ ഒരു പോപ്പ് തെരഞ്ഞെടുക്കപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രായം, ആരോ​ഗ്യസ്ഥിതി ഇവയെ കുറിച്ചൊക്കെയാണ് ഇതുമായി ബന്ധപ്പെടുത്തി ചർച്ചകൾ നടക്കുന്നത്. 

പുതിയൊരു രാജാവ്

'ദ്വീപുകളുടെ രാജാവ്' പുറത്താക്കപ്പെടും എന്നും നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളിൽ പറയുന്നു. ചാൾസ് മൂന്നാമൻ രാജാവിനെയാവാം അദ്ദേഹം പരാമർശിച്ചത് എന്നാണ് ചിലർ വിശ്വസിക്കുന്നത്. ഉടൻ ഒരു വിനാശകരമായ യുദ്ധം നടക്കുകയും ഒരു പുതിയ രാജാവ് അഭിഷേകം ചെയ്യപ്പെടുകയും ചെയ്യും എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. അത് ദീർഘകാലത്തേക്ക് ഭൂമിയെ ശാന്തമാക്കും എന്നും പറയുന്നു. 

'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രോഫെസിസ് ഫോർ ദ ഫ്യൂച്ചർ' എന്ന പുസ്‌തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരൻ മരിയോ റീഡിംഗിന്റെ അഭിപ്രായത്തിൽ ചാൾസ് മൂന്നാമൻ രാജാവ് പടിയിറങ്ങാമെന്നു പറയുന്നുണ്ട്. ഒപ്പം അതിനുള്ള സാധ്യതകളെ കുറിച്ചും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. വില്യം രാജകുമാരന് പകരം ഹാരി രാജകുമാരനായിരിക്കും ചാൾസിന് പിന്നാലെ രാജാവാകുക എന്നും റീഡിം​ഗ് പറയുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios