മുത്തച്ഛന്‍റെ കാലത്ത് വാങ്ങിയ 1000 വോള്‍വോ കാറുകള്‍ക്ക് കൊച്ചുമകന്‍റെ കാലത്തും പണം നല്‍കിയില്ലെന്ന് സ്വീഡന്‍!

 1974 ല്‍ കിം ഇല്‍ സംഗിന്‍റെ ഭരണകാലത്താണ് സ്വീഡിഷ് കമ്പനികൾക്ക് 73 മില്യൺ ഡോളർ വിലമതിക്കുന്ന 1,000 വോൾവോ 144  സെഡാന്‍ മോഡലുകൾക്ക് ഉത്തര കൊറിയ ഓര്‍‍ഡര്‍ നല്‍കിയത്. 

North Korea has yet to pay for 1000 Volvo 144 sedans it bought from Sweden in 1974 bkg

ചൈനയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഉത്തര കൊറിയയുമായി മറ്റ് ലോക രാജ്യങ്ങള്‍ക്ക് പറയത്തക്ക ബന്ധമൊന്നുമില്ല. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളുമായി ഇടപഴകുന്നതില്‍ നിന്നും വിലക്കുന്നു. കിം ജോംഗ് യുംഗിന്‍റെ ഏകാധിപത്യ ഭരണത്തിന്‍ കീഴിലാണ് ഇന്ന് ഉത്തര കൊറിയയെങ്കിലും ഇത് ഉത്തരകൊറിയയുടെ പഴയൊരു കഥയാണ്. 1970 കളില്‍ നടന്നത്. അന്ന് കിം ജോഗിന്‍റെ മുത്തച്ഛന്‍ കിം ഇല്‍ സംഗിന്‍റെ കാലത്ത് നടന്നതായിരുന്നു. ഉത്തര കൊറിയയ്ക്കെതിരെ പരാതിയുമായി യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ രംഗത്തെത്തിയപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ സംഭവം അറിഞ്ഞത്. കഴിഞ്ഞ 49 വര്‍ഷമായി ഉത്തര കൊറിയ തിരിച്ച് അടയ്ക്കാത്തെ ഒരു കടത്തെ കുറിച്ചായിരുന്നു പരാതി. സംഭവം ഇങ്ങനെ...

കിം ഇല്‍ സംഗ് ഭരണത്തിലേറെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 1974 ല്‍ സ്വീഡിഷ് കമ്പനികൾക്ക് 73 മില്യൺ ഡോളർ വിലമതിക്കുന്ന 1,000 വോൾവോ 144  സെഡാന്‍ മോഡലുകൾക്കും അതിന്‍റെ മറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾക്കും ഉത്തര കൊറിയ ഓർഡർ നൽകി. കാറുകള്‍ മുഴുവനും കൈമാറിയെങ്കിലും ഇത്രയും കാലമായിട്ടും ഉത്തര കൊറിയ ഒരു ചില്ലിക്കാശ് പോലും സ്വീഡീഷ് കാര്‍ കമ്പനിക്ക് നല്‍കിയില്ല. കഴിഞ്ഞ 49 വര്‍ഷമായി പണം തിരിച്ചടയ്ക്കാത്തത് കാരണം അത് പലിശയും കൂട്ടു പലിശയും കയറി ഏതാണ്ട് 330 ദശലക്ഷം ഡോളറായി (27,50,96,25,000 രൂപ) ഉയര്‍ന്നു. 

കോഴിയെ പിടിക്കാന്‍ കയറി, പക്ഷേ, കുരുക്കില്‍ തൂങ്ങിക്കിടന്ന് പുള്ളിപ്പുലി; രക്ഷാ പ്രവര്‍ത്തന വീഡിയോ വൈറല്‍ !

'60 കുപ്പി മദ്യമെവിടേ'യെന്ന് കോടതി; 'അത് രണ്ട് എലികള്‍ കുടിച്ച് തീര്‍ത്തെ'ന്ന് പോലീസ് !

വിദേശ മൂലധന സമാഹരണത്തിനും സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനുമായി ഉത്തര കൊറിയ പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളിൽ നിന്ന്  അന്ന് സാങ്കേതിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ ഇടപാടും നടന്നതെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ നടക്കാനിരിക്കുന്ന ഉൽപ്പാദനത്തില്‍ നിന്നോ അതുമല്ലെങ്കില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന മറ്റ് ഉൽപന്നങ്ങളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്ന് കടക്കാർക്ക് പണം നൽകാമെന്നായിരുന്നു ഉത്തര കൊറിയ പറഞ്ഞിരുന്നത്. എന്നാല്‍, കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ ഉത്തര കൊറിയ കളം മാറി. പണം തിരിച്ച് കൊടുക്കാന്‍ ഉത്തര കൊറിയ തയ്യാറായില്ല. 

എന്നാല്‍, ഇത് സംബന്ധിച്ച ചില കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രാജ്യങ്ങള്‍ തമ്മില്‍ നടന്ന കച്ചവടത്തിലെ തിരിച്ചടയ്ക്കാത്ത പണത്തിന്‍റെ കഥ ഏറെ പേരില്‍ കൗതുകമുളവാക്കി. കാറുകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്വിറ്ററില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വീഡിഷ് എംബസി 2016-ൽ പോസ്‌റ്റ് ചെയ്ത ഒരു ട്വിറ്റര്‍ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 'ഇപ്പോഴും, ശക്തിയോടെ തുടരുന്നു... 1974 -ലെ വോൾവോയുടെ ഒരു വാഹനത്തിന് ഇപ്പോഴും ഡിപിആർകെ പണം നൽകിയിട്ടില്ല. ചോങ്‌ജിനിൽ ഏകദേശം അരലക്ഷം കിലോമീറ്റർ ടാക്സിയായി ഓടുന്നു.' 49 വര്‍ഷം പഴക്കമുള്ള ഈ കാറുകള്‍ ഉത്തരകൊറിയ ഇപ്പോഴും പ്രത്യേക അവസരങ്ങളില്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് പത്രപ്രവർത്തകനായ അർബൻ ലെഹ്നർ 1989-ൽ  ഉത്തര കൊറിയയിലേക്ക് നടത്തിയ രണ്ടാഴ്ചത്തെ യാത്രയ്ക്കിടെ അതിവേഗം ഓടുന്ന വോൾവോ 144 സെഡാനിൽ സഞ്ചരിച്ചെന്ന് അനുസ്മരിക്കുന്നു. സന്ദർശകരായ പത്രപ്രവർത്തകർ സാധാരണയായി ഈ കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും എന്നാല്‍ റോഡുകള്‍ മിക്കപ്പോഴും ആളുകളും വാഹനങ്ങളും ഒഴിഞ്ഞ് ശൂന്യമായിരുന്നെന്നും അദ്ദേഹം എഴുതി. 

'ചുവപ്പെന്നാല്‍ ചെഞ്ചുവപ്പ്'; മണല്‍ത്തരികള്‍ പോലും കാണാനാവാത്തവിധം ചുവപ്പ് നിറമുള്ള ബീച്ച് !

Latest Videos
Follow Us:
Download App:
  • android
  • ios