ചിരിച്ചൊരു വഴിക്കാകും; കാഷ്യറോട് പ്രേമം കൂടാൻ നിൽക്കണ്ട, ഫ്രീ ഉപദേശം വേണ്ട, കഫേയിലെ മെനുവില്‍ രസികൻ നിയമങ്ങൾ

ചിലത് സാധാരണയായി കഫേകളിലും ഹോട്ടലുകളിലും നമ്മൾ കാണുന്ന ചില നിയമങ്ങളാണ്, പുക വലിക്കരുത്, കടം ഇല്ല തുടങ്ങിയവയാണ് അത്. എന്നാൽ, രസകരമായ ചില നിയമങ്ങളും ഇവിടെയുണ്ട്.

no sleeping no flirting with cashier no free advice no nonsense rules in pune cafe

ഇന്ത്യയുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാ​ഗം തന്നെയാണ് ഇറാനി കഫേകൾ. കൊളോണിയൽ കാലഘട്ടത്തിൽ പേർഷ്യൻ കുടിയേറ്റക്കാർ ആരംഭിച്ച ഇത്തരം കഫേ പിന്നീട് മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രധാനികളായി തീർന്നു. രുചികരവും വ്യത്യസ്തവുമായ ഭക്ഷണം കൊണ്ടും ആംബിയൻസ് കൊണ്ടുമെല്ലാം ഇവ ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ വളരെ രസകരമായ ചില നിയമങ്ങൾ കൊണ്ടാണ് ഒരു കഫേ സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിക്കുന്നത്. 

പൂനെയിൽ നിന്നുള്ള ഈ ഇറാനി കഫേയിലെത്തിയ ഒരാളാണ് ഇവിടെ നിന്നുള്ള മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതിൽ കാണുന്നത് വിഭവങ്ങളുടെ പേരും വിലയും മാത്രമല്ല, മറിച്ച് പാലിക്കേണ്ടുന്ന ചില നിയമങ്ങളും കൂടിയാണ്. കാഷ്യറോട് അധികം ചിരികളിയും സംസാരവുമൊന്നും വേണ്ട എന്നതടക്കം വളരെ വെറൈറ്റിയായ ചില നിയമങ്ങളാണ് ഇവിടെ പാലിക്കേണ്ടത്. 

'നോ എന്നാൽ ഒരൂ പൂർണമായ വാക്കാണ്, അതിന് കൂടുതൽ വിശദീകരണങ്ങളൊന്നും വേണ്ട' എന്നും മെനുവിൽ എഴുതിയിട്ടുണ്ട്. ചിലത് സാധാരണയായി കഫേകളിലും ഹോട്ടലുകളിലും നമ്മൾ കാണുന്ന ചില നിയമങ്ങളാണ്, പുക വലിക്കരുത്, കടം ഇല്ല തുടങ്ങിയവയാണ് അത്. 

എന്നാൽ, രസകരമായ ചില നിയമങ്ങളും ഇവിടെയുണ്ട്. ​ഗാംബ്ലിം​ഗിനെ കുറിച്ച് ചർച്ച ചെയ്യരുത്, ഉറങ്ങരുത്, കാഷ്യറോട് പ്രേമചാപല്യത്തോടെ ഇടപെടാൻ നിൽക്കരുത്, സൗജന്യമായിട്ടുള്ള ഉപദേശം അരുത്, മൂക്കിൽ വിരലിടരുത്, പല്ല് തേക്കരുത്, മൊബൈൽ ​ഗെയിം കളിക്കരുത് തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു. 

എന്തായാലും, മെനുവിലെ നിയമങ്ങൾ കണ്ട് ആളുകൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കഫേ ഉടമയുടെ ഹ്യൂമർ സെൻസ് അപാരം തന്നെ എന്നായിരുന്നു മിക്കവരുടേയും കമന്റ്. നിരവധിപ്പേരാണ് സമാനമായ കമന്റുകൾ നൽകിയത്. 

വിശ്വസിക്കാനാവുമോ? യുവതിയെ അമ്പരപ്പിച്ച് ഒരു ​ഗ്രാമം, മറ്റൊരിടത്തും ഇങ്ങനെയുള്ള പേര് നിങ്ങൾ കണ്ടുകാണില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios