മറുമരുന്നില്ല, ഓസ്ട്രേലിയയില്‍ ഭീഷണി ഉയർത്തി സ്റ്റീഫൻസ് ബാൻഡഡ് പാമ്പ് !

സ്റ്റീഫൻസ് ബാൻഡഡ് പാമ്പിന്‍റെ വിഷത്തിന് ഫലപ്രദമായ ഒരു മറുമരുന്ന് ഇല്ലാത്തതിനാൽ തന്നെ ഓസ്ട്രേലിയൻ ജനതയ്ക്ക് ഇന്നും ഒരു പേടിസ്വപ്നമാണ് ഈ പാമ്പുകള്‍. 

no antidote Stephen s banded snake raised a threatening in Australia bkg


ഭൂമിയിൽ അത്യന്തം അപകടകാരികളായ ചില ജീവികൾ ഉണ്ട്, ഇവ സൃഷ്ടിക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള പോംവഴികൾ കാലാകാലങ്ങളിലായി മനുഷ്യര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്നും മറുമരുന്നില്ലാതെ മനുഷ്യനെ ഭയപ്പെടുത്തുന്ന നിരവധി ജീവജാലങ്ങൾ ഈ ഭൂമുഖത്ത് ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഒരു വിഷ പാമ്പായ സ്റ്റീഫൻസ് ബാൻഡഡ് സ്നേക്ക് ( Stephen’s banded snake). ഈ പാമ്പിന്‍റെ വിഷത്തിന് ഇതുവരെയും ഒരു മറുമരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്വയം 'സമ്പന്നരെ'ന്ന് വിശ്വസിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം വെറും 8 ശതമാനം മാത്രമെന്ന് പഠനം !

മരങ്ങളില്‍ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പായി തിരിച്ചറിയപ്പെട്ട സ്റ്റീഫൻസ് ബാൻഡഡ് പാമ്പിന്‍റെ വിഷത്തിന് ഫലപ്രദമായ ഒരു മറുമരുന്ന് ഇല്ലാത്തതിനാൽ തന്നെ ഓസ്ട്രേലിയൻ ജനതയ്ക്ക് ഇന്നും ഒരു പേടിസ്വപ്നമാണ് ഈ പാമ്പുകള്‍. ഇതിന്‍റെ വിഷത്തിന്‍റെ ആഘാതം കഠിനമായതിനാൽ പാമ്പുകടിയേറ്റാൽ കനത്ത രക്തസ്രാവത്തിന് കാരണമാവുകയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് ക്രമേണ എത്തുമെന്നുമാണ് വിദഗ്ധർ പറയുന്നത്. പഴയ മുറിവുകൾ വീണ്ടും തുറക്കാനും തലച്ചോറിനുള്ളിൽ നിന്നും അതുപോലെ കണ്ണുകൾ, മൂക്ക്, വായ എന്നിവയിൽ നിന്നും രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 

മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവില്‍ പിടി വീണു !

ഈ പാമ്പിന്‍റെ വിഷത്തിന് അപകടകരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, പ്രത്യേക മറുമരുന്നുകളൊന്നും ഇതുവരെയും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം, ടൈഗർ പാമ്പ് ആന്‍റിവെനം എന്നറിയപ്പെടുന്ന മറ്റൊരു പാമ്പ് വിഷമാണ് മറുമരുന്നായി ഉപയോഗിക്കുന്നത്.  സ്റ്റീഫൻസ് ബാൻഡഡ് പാമ്പുകള്‍ക്ക് സാധാരണയായി 1.2 മീറ്റർ (120 സെന്‍റീമീറ്റർ) വരെ നീളം ഉണ്ടാവാറുണ്ട്. ഉഗ്രവിഷമുള്ള പാമ്പുകളും അപകടകാരികളുമാണ് ഇവയെങ്കിലും ഇവയുടെ കടിയേറ്റ സംഭവങ്ങളും മരണം സംഭവിച്ച കേസുകളും വളരെ അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളവെന്നാണ് വിദഗ്ധർ പറയുന്നത്. 

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios