കടലിനടിയിൽ നൂറിലധികം അഗ്നിപർവത കുന്നുകൾ, പുതിയ ജീവിവർ​​​​ഗങ്ങൾ; അത്ഭുതകാഴ്ചയായി ചിലിയന്‍ തീരം

ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി കടലിനടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് അഗ്നിപർവതങ്ങളായിരുന്ന ഇവ പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. 

new studys says More than 100 volcanic hills and new species beneath the sea near the Chilean coast


തെക്ക് കിഴക്കൻ പസഫിക്കിലെ ഈസ്റ്റർ ദ്വീപിൽ ​ഗവേഷകർ കണ്ടെത്തിയത് അൻപതോളം പുതിയ ജീവിവർഗങ്ങളെ. ചിലിയുടെ അധീനതയിലുള്ള ഈ ദ്വീപിൽ അമേരിക്കയിലെ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ. റാപാ നൂയി എന്ന പേരിൽ അറിയപ്പെടുന്ന ഈ ദ്വീപിൽ നിന്നും സമീപത്തെ തീരത്ത് നിന്നുമായാണ് പുതിയ ജീവിവർഗങ്ങളെ ഗവേഷകർ കണ്ടെത്തിയത്. 

ഇതുവരെ കണ്ടെത്താത്ത ജീവികളെ തിരിച്ചറിഞ്ഞതിന് പുറമെ ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവോളം കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചതായാണ് ​ഗവേഷകർ പറയുന്നത്. ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി കടലിനടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് അഗ്നിപർവതങ്ങളായിരുന്ന ഇവ പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ചലിക്കുന്നതും ചലിക്കാത്തതുമായി ഒട്ടനവധി കടൽ ജീവികൾക്ക് സുരക്ഷിതമായ സങ്കേതം ഒരുക്കുന്നതിൽ ഇത്തരം സീമൗണ്ടുകൾക്ക് വലിയ പങ്കുണ്ട്. ഇവിടെ നടത്തിയ പഠനത്തിനിടെ നൂറ്റി അറുപതോളം പുതിയ ജീവികളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിൽ അൻപതെണ്ണമാകട്ടെ ശാസ്ത്രലോകത്തിന് തന്നെ പുതിയവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം; ഭൂത്‍നാഥില്‍ പത്ത് വര്‍ഷമായി റോഡിന് നടുവിലാണ് വൈദ്യുതി തൂണെന്ന് നാട്ടുകാര്‍

ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഗവേഷകർ ഈസ്റ്റർ ദ്വീപിലും പഠനം നടത്തിയത്. ഈസ്റ്റർ ദ്വീപിലെ സലാസ് ഗോമസ് താഴ്‌വര എന്നറിയപ്പെടുന്ന മേഖലയിൽ മുൻപ് അഗ്നിപർവതങ്ങളായിരുന്ന നൂറിലധികം കുന്നുകൾ ഇപ്പോൾ കടലിനടിയിലാണ്. ഇതാദ്യമായല്ല ഈ മേഖലയിൽ നിന്ന് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്നത്. 2024 ഫെബ്രുവരിയിൽ നടത്തിയ പര്യവേഷണത്തിൽ നൂറിലധികം പുതിയ ജീവികളെ ഗവേഷകർ കണ്ടെത്തിയിരുന്നു.  ഈ പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത മേഖലയായി ഈസ്റ്റർ ദ്വീപിനെ പ്രഖ്യാപിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു കഴിഞ്ഞു. 

'എന്‍റെ ഭര്‍ത്താവിന്‍റെ കൂടെ'യെന്ന് യുവതി; വൈറല്‍ വീഡിയോയ്ക്ക് അധിക്ഷേപ കുറിപ്പുമായി സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios