1000 രൂപ, ഊബറിന് സമാനമായ ആപ്പ്, ഈ പുതിയ തട്ടിപ്പ് കരുതിയിരുന്നോളൂ എന്ന് യുവാവ്
ആദ്യം കണ്ടപ്പോൾ എല്ലാം നോർമലായിരുന്നു. പ്രശ്നമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, ട്രിപ്പ് അവസാനിപ്പിച്ചപ്പോഴാണ് പ്രശ്നമായത്.
പല തരത്തിലുള്ള തട്ടിപ്പുകളും ഇന്ന് നടക്കുന്നുണ്ട്. എങ്ങനെ നോക്കിയാലും പറ്റിക്കപ്പെടും എന്ന അവസ്ഥയാണ്. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ. ഒരു ടാക്സി ഡ്രൈവർ തന്നെ എങ്ങനെ പറ്റിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾ പറയുന്നത്. കാബ് ഡ്രൈവർ ഊബർ പോലെയുള്ള ഒരു ആപ്പ് ഉപയോഗിച്ചുകൊണ്ട് എങ്ങനെ അധികം തുക കാണിച്ചു എന്നാണ് ഇയാൾ പറയുന്നത്.
എക്സിലാണ് (ട്വിറ്റർ) ഇയാൾ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. മഹേഷ് എന്നയാളാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരു എയർപോർട്ടിൽ വച്ചാണ് ഇയാൾക്ക് ഈ അനുഭവം ഉണ്ടായത്. ബെംഗളൂരു എയർപോർട്ട് ടാക്സിയിലെ പുതിയ തട്ടിപ്പ് എന്നാണ് ഇയാൾ എഴുതിയിരിക്കുന്നത്. Blumeter എന്ന ആപ്പാണ് ഇയാളുടെ അടുത്തുണ്ടായിരുന്നതത്രെ.
അയാൾ വിശ്വാസ്യത തോന്നിക്കുന്നതിന് വേണ്ടി സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്തു എന്നും മഹേഷ് എഴുതുന്നു. ആദ്യം കണ്ടപ്പോൾ എല്ലാം നോർമലായിരുന്നു. പ്രശ്നമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, ട്രിപ്പ് അവസാനിപ്പിച്ചപ്പോഴാണ് പ്രശ്നമായത്. പ്രതീക്ഷിച്ചതിലും ഉയർന്ന തുകയാണ് കാണിച്ചത്. 1000 രൂപയായിരുന്നു ഇതിൽ ടാക്സിക്കൂലിയായി കാണിച്ചിരുന്നത്. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ ജിഎസ്‍ടി കൂടി ചേർത്താണ് എന്നാണത്രെ ഡ്രൈവർ പറഞ്ഞത്.
എന്നാൽ, കൃത്യമായ ഒരു ബിൽ നല്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. അത് പിന്നീട് തരാം എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ബില്ലിംഗ് സിസ്റ്റത്തിന് തകരാറാണ് എന്നും അത് പിന്നീട് മെയിൽ വഴി അയച്ചുതരാം എന്നുമാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ, ഫോൺ നമ്പറോ മെയിൽ ഐഡിയോ അയാൾ ചോദിച്ചിരുന്നില്ല. എന്തായാലും, ഡ്രൈവറുടെ കള്ളം മഹേഷിന് മനസിലായി.
വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധയാകർഷിച്ചു. നിരവധിപ്പേരാണ് പോസ്റ്റ് റീഷെയർ ചെയ്തതും കമന്റുകൾ നൽകിയതും. ഇത്തരം കള്ളങ്ങളെയും തട്ടിപ്പുകളെയും കരുതിയിരിക്കണം എന്നാണ് പലരും പറഞ്ഞത്.
നായയ്‍ക്ക് മാസം ചെലവിന് വേണം 60,000 രൂപ, സ്വന്തമാക്കണമെങ്കിൽ വേണം എട്ടുലക്ഷം