ഹൃദയാഘാതത്തിന് വരെ കാരണമാകും; ദില്ലിയിലെ വായു ഗുണനിലവാരത്തിന്‍റെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് !

വായു മലിനീകരണവും ആഗോള മരണനിരക്കും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന  വിഷയത്തിൽ ഡോ.ദീപക് കൃഷ്ണമൂർത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 

new report says Poor air quality in Delhi can even cause heart attacks bkg

ദില്ലിയിലെ നിലവിലെ വായുവിന്‍റെ ഗുണനിലവാരം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോർട്ട്. അന്തരീക്ഷ മലിനീകരണത്താൽ ദില്ലിയിലെ വായു വളരെയധികം വിഷലിപ്തമായി കഴിഞ്ഞുവെന്നും ഇത് തുടർച്ചയായി ശ്വസിക്കുന്നവരിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബെംഗളൂരുവിലെ സാക്ര വേൾഡ് ഹോസ്പിറ്റലുമായി ചേർന്ന് പ്രവർത്തിക്കുന്ന സീനിയർ ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ദീപക് കൃഷ്ണമൂർത്തിയാണ് ഇത്തരത്തിൽ ഒരു പഠനം റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിന്‍റെ ക്രമാതീതമായ വർദ്ധനവ് നാം തിരിച്ചറിയാതെ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വായു മലിനീകരണവും ആഗോള മരണനിരക്കും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന  വിഷയത്തിൽ ഇദ്ദേഹം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്‍റെ കഴിവിനെ വായു മലിനീകരണം ഗുരുതരമായി ബാധിക്കുമെന്നും രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്‍റെ ശേഷിയെ ഇത് മന്ദഗതിയിൽ ആക്കുമെന്നുമാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. 

മദ്യപിച്ച് ലക്ക് കെട്ട് പാമ്പിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം !

ലോകത്തിലെ ഏറ്റവും ഏകാന്തയായ ചെമ്മരിയാട് ഇനി ഏകാന്തയല്ല; അവള്‍ക്കും വീടും കൂട്ടുകാരുമായി !

വായു മലിനീകരണത്തിന്‍റെ തോത് ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നത് ദൂരവ്യാപകമായ നിരവധി അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നതെന്നും ഡോ.ദീപക് കൃഷ്ണമൂർത്തി ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ബോധപൂർവ്വമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും വ്യക്തിപരവുമായ തലങ്ങളിൽ നടത്തുന്ന ഇടപെടലുകൾ വായു മലിനീകരണത്തിന്‍റെ തോത് എങ്ങനെ കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലിനീകരണത്തെ തടയും വിധത്തിലുള്ള ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും നിയമങ്ങൾ കൂടുതൽ കർശനമായി ആളുകൾ പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ വാഹനങ്ങളുടെ അനാവശ്യമായ ഉപയോഗം അവസാനിപ്പിക്കണം. ഒപ്പം വ്യക്തിഗത തലത്തിൽ, ഫെയ്സ് മാസ്കുകളും എയർ പ്യൂരിഫയറുകളും ഉപയോഗിക്കാനും പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. അലസമായ ജീവിതശൈലിയിൽ നിന്നും മാറി ആരോഗ്യപ്രദമായ ജീവിത ശൈലിയിലേക്ക് ആളുകൾ വരണമെന്നും പ്രതിരോധ മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിൽ മടി കാണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. 

1912 ല്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൽ വിളമ്പിയ ഭക്ഷണത്തിന്‍റെ മെനു ലേലത്തിന്; വില കേട്ട് ഞെട്ടരുത് !
 

Latest Videos
Follow Us:
Download App:
  • android
  • ios