ആടിയും പാടിയും 50 വര്‍ഷത്തിന് ശേഷം ഒരു റീയൂണിയന്‍; ആശ്ചര്യപ്പെട്ട് പുതുതലമുറ !
'സ്കൂള്‍ വിട്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സഹപാഠികളിൽ 80% പേരെയും ഓര്‍ക്കുന്നില്ല. ബാക്കിയുള്ള 20% പേരെ ഒരു സാമൂഹിക മാധ്യമം വഴിയും ബന്ധപ്പെട്ടിട്ടുമില്ല. പതിറ്റാണ്ടുകളായി ഈ ആളുകള്‍ തമ്മില്‍ എങ്ങന ബന്ധപ്പെട്ടു?' പുതിയ തലമുറയിലെ ഒരു യുവാവ് അസ്വസ്ഥനായി.
സ്കൂള്‍, കോളേജ് കാലഘട്ടം എല്ലാവര്‍ക്കും ഓര്‍മ്മിക്കാന്‍ കുറച്ചേറെ നല്ല ഓര്‍മ്മകള്‍ ബാക്കി വയ്ക്കുന്ന കാലഘട്ടമാണ്. അത് കഴിഞ്ഞ ജീവിതത്തിലേക്ക് കടക്കുന്നതോടെ ഒരോ മനുഷ്യനും അത് വരെ ജീവിച്ച ജീവിത രീതികളില്‍ നിന്നും പൂര്‍ണ്ണമായും മാറി. ജോലി, കുടുംബം മറ്റ് പ്രാരാബ്ദങ്ങള്‍ എന്നിങ്ങനെ മറ്റ് ചില കാര്യങ്ങളിലേക്ക് കടക്കുന്നു. ഇതോടെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ലഭിച്ചിരുന്ന സ്വാതന്ത്ര്യം നഷ്ടമാവുകയും ബാധ്യതകളില്‍ നിന്ന് ബാധ്യതകളിക്ക് നീങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഇതിനിടെ എപ്പോഴെങ്കിലും ഒരു റീയൂണിയന് പോയാല്‍ പഴയ മധുരമുള്ള ഓര്‍മ്മകളിലാകും എല്ലാവരും. എന്നാല്‍ ആ റീയൂണിയന്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലോ?
1954 ല്‍ പൂനെയില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ തങ്ങളുടെ റീയൂണിയന്‍ അവിസ്മരണീയ സംഭവമാക്കി. അമ്പത് വര്‍ഷങ്ങള്‍ക്കിടെ അവര്‍ കടന്നുപോയ വഴികള്‍ പലതായിരുന്നെങ്കിലും ആ ഒത്തുചേരലില്‍ അവരെല്ലാം പഴയക്കാലത്തേക്ക് പോയി. റീയൂണിയന്‍റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കാണുന്ന ആരുടെയും ഉള്ളില്‍ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു അത്. എല്ലാവരും തന്നെ അറുപത് കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിയവര്‍. എന്നാല്‍, പ്രായം അവര്‍ക്കൊരു പ്രശ്നമായിരുന്നില്ല. ‘അനാരി’ എന്ന സിനിമയിലെ ‘കിസി കി മസ്‌കുറഹാതോൻ പേ’ കാലാതീതമായ പാട്ടിനൊപ്പം അവര്‍ പാടിയും ആടിയും തങ്ങളുടെ റീയൂണിയന്‍ അവിസ്മരണീയമാക്കി. പങ്കെടുത്തവരില്‍ മിക്കവരും പാട്ടിനൊത്ത് നൃത്തം വച്ചു.
'മുരല്ല ലാ കുംബ്രെ'; എല്‍ നിനോ പ്രതിഭാസം തടയാന്‍ ചിമു ജനത പണിത മതില്‍ !
നൃത്തത്തിനിടെ ഒരു മുത്തശ്ശി, തന്‍റെ സഹപാഠിയുടെ തലയില്‍ തന്‍റെ തൊപ്പി വച്ച് കൊടുക്കുന്ന നിമിഷം ഏതൊരു കാഴ്ചക്കാരനെയും ആകര്‍ഷിക്കുന്നതാണ്. ഇടയ്ക്ക് അവരോടൊപ്പം മറ്റൊരു സ്ത്രീ കൂടുകയും മൂന്ന് പേരും പരസ്പരം കൈകള്‍ കോര്‍ത്ത് പാട്ടിനൊപ്പം നൃത്തം ചവിട്ടുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. ചിലര്‍ ജെഎന്‍യു വാര്‍ഷിക ദിവസം പോലെയെന്ന് കുറിച്ചു. “അവർക്ക് സ്കൂൾ വാർഷിക ചടങ്ങുകളിൽ ഇങ്ങനെ നൃത്തം ചെയ്യാൻ ഒരവസരം പോലും ലഭിച്ചില്ലായിരിക്കാം..." മറ്റൊരാള്‍ എഴുതി. 'സ്കൂള്‍ വിട്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സഹപാഠികളിൽ 80% പേരെയും ഓര്‍ക്കുന്നില്ല. ബാക്കിയുള്ള 20% പേരെ ഒരു സാമൂഹിക മാധ്യമം വഴിയും ബന്ധപ്പെട്ടിട്ടുമില്ല. പതിറ്റാണ്ടുകളായി ഈ ആളുകള്‍ തമ്മില്‍ എങ്ങന ബന്ധപ്പെട്ടു?' പുതിയ തലമുറയിലെ ഒരു യുവാവ് അസ്വസ്ഥനായി.
പുകയ്ക്ക് പിന്നാലെ ടൈം സ്ക്വയറിനെ കീഴടക്കി തേനീച്ച കൂട്ടം; വൈറല്‍ വീഡിയോ