യൂണികോണ്‍ ഇന്ത്യയില്‍? അല്ല, 'സ്റ്റാര്‍ട്ടപ്പ് കോണ്‍' എന്ന് നെറ്റസണ്‍സ് !
നെറ്റിയില്‍ വെള്ളയും കറുപ്പും നിറങ്ങളുള്ള നീണ്ട് കൂര്‍ത്ത ഒരു കൊമ്പ് ഘടിപ്പിച്ച വെളുത്ത കുതിരയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ചായക്കടയുടെ മുന്നില്‍, അശോക ഗേറ്റില്‍, ഇന്ത്യാ ഗേറ്റില്‍, എന്ന് വേണ്ട ദില്ലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇന്ന് യൂണികോണിന്‍റെ സാന്നിധ്യമുണ്ട്.
പുരാണങ്ങളില്‍ മാത്രം കേട്ടിട്ടുള്ള യൂണികോണ്‍ എന്ന അത്ഭുത കുതിര ഇന്ത്യയില്‍. ഇത് സത്യമോയെന്ന് ചോദിച്ച് Cliqfliq എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് യൂണികോണിനെ കണ്ടെത്തിയെന്ന തരത്തില്‍ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇന്ത്യന്‍ അഥവാ ദേശീ യൂണികോണിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനകം ട്വിറ്ററില്‍ വൈറലായി.
നെറ്റിയില്‍ വെള്ളയും കറുപ്പും നിറങ്ങളുള്ള നീണ്ട് കൂര്‍ത്ത ഒരു കൊമ്പ് ഘടിപ്പിച്ച വെളുത്ത കുതിരയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ചായക്കടയുടെ മുന്നില്‍, അശോക ഗേറ്റില്‍, ഇന്ത്യാ ഗേറ്റില്‍, എന്ന് വേണ്ട ദില്ലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇന്ന് യൂണികോണിന്‍റെ സാന്നിധ്യമുണ്ട്. ആളുകള്‍ അതിന് മുന്നില്‍ നിന്ന് വീഡിയോയും ചിത്രങ്ങളും പകര്‍ത്താനുള്ള തിരക്കിലാണ്.
ചത്ത കുറുക്കനെ പൊക്കിയെടുത്ത് പറക്കുന്ന സ്വര്‍ണ്ണപ്പരുന്ത്; വൈറല്‍ വീഡിയോ
ഇരുകൈകളിലുമായി ഭീമന്‍ ചന്ദ്രബിംബം താങ്ങിയ 'ക്രൈസ്റ്റ് ദി റിഡീമര്‍' ശില്പത്തിന്‍റെ ചിത്രം വൈറല്‍ !
ചിലര്‍, ഇത് ഇന്ത്യയില്‍ യൂണികോണ്‍ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് അഭിപ്രായപ്പെട്ടു. ഇതാണ് ദേശീയൂണിക്കോണ്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ സ്റ്റാര്‍ട്ട് യൂണികോണാണെന്ന് തിരുത്തി. സ്റ്റാര്‍ട്ടപ്പ് തന്ത്രത്തിന്‍റെ ഫലമായി ആരെങ്കിലും വെള്ളക്കുതിരയ്ക്ക് കൊമ്പ് ഘടിപ്പിച്ചതാകാമെന്നായിരുന്നു ഇവരുടെ നിരീക്ഷണം. ഇതോടെ ട്വിറ്ററില്‍ ട്രോളും മീമുകളുമായി നിറഞ്ഞു. ബിസിനസ്സ് ലോകത്ത്, ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്. ബിസിനസ് വിജയിക്കാനും ഭാഗ്യം കൊണ്ടുവരാനും യൂണികോണുകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍.
അഭയാര്‍ത്ഥി വിരുദ്ധ ബില്ലിനെ ചൊല്ലി ജാപ്പനീസ് പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ 'കൈയാങ്കളി' !
അതേസമയം, ബിസിനസ് ലോകത്ത് യുണൈറ്റഡ് സ്റ്റേറ്റ്‌സ്സും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മൂന്നാമത്തെ ബിസിനസ് രാജ്യമെന്ന സ്ഥാനം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ സ്റ്റാർട്ടപ്പ് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണെന്ന് ബിസിനസ് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്‍റെ വളരുന്ന സംരംഭകത്വ മനോഭാവവും നൂതനത്വവും പ്രകടമാക്കുന്ന, 68 പുതിയ യൂണികോണുകള്‍ സംരംഭങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാം സ്ഥാനം വഹിക്കുന്നെന്നും ഹുറൂണിന്‍റെ ഗ്ലോബൽ യൂണികോൺ സൂചിക 2023 റിപ്പോര്‍ട്ട് ചെയ്യുന്നു.
ചരിത്രം ആവര്‍ത്തിക്കുന്നു; യുദ്ധ മുഖത്തെ ജല ബോംബായി നേവ കഖോവ്ക ഡാം !