ഐന്‍സ്റ്റൈന്‍ ചാച്ചയുടെ 'ഗ്രേറ്റ് ബാഗ്പത് ചാട്ട് വാർ' ആഘോഷമാക്കി നെറ്റിസണ്‍സ്

സംഭവത്തില്‍ പന്ത്രണ്ട് പേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എട്ട് പേരെ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. 

Netizens celebrated Einstein Chacha s Great Bagpat Chat War bkg

മ്മുടെ ജീവിത്തില്‍ മറക്കാനാകാത്തൊരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും അത് ഓര്‍മ്മയിലേക്ക് കടന്ന് വരണമെങ്കില്‍ ആ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കളെയോ അല്ലെങ്കില്‍ ആളുകളെയോ കാണുകയോ അവരെക്കുറിച്ച് കേള്‍ക്കുകയോ ചെയ്യണം. അപ്പോഴാകും ആ പഴയ ഓര്‍മ്മകളിലേക്ക് നമ്മള്‍ വീണ്ടും പോവുക. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു പഴയ നാടന്‍ തല്ല് വീണ്ടും വൈറലായി. 

സംഗതി 2021 ല്‍ ഇതേ ദിവസം ബാഗ്പതിലെ രണ്ട് ചാട്ട് വ്യാപാരികള്‍ തമ്മില്‍ തെരുവില്‍ വച്ച് സംഘം ചേര്‍ന്ന് നടത്തിയ നല്ല നാടന്‍ തല്ലായിരുന്നു. ഈ സമയം അതുവഴി പോയിരുന്നവര്‍ ഫോണുകളില്‍ ഈ തല്ല് ചിത്രീകരിച്ച് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഈ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ പന്ത്രണ്ട് പേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എട്ട് പേരെ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.  

 

കൂടുതല്‍ വായിക്കാന്‍: 'ശല്യം' ചെയ്താല്‍ കുറ്റം; 30 ദിവസം തടവും 7500 രൂപ പിഴയും, ഫിലിപ്പൈന്‍സിലെ നിയമം ! 

കൂടുതല്‍ വായനയ്ക്ക്:  കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ ദേശാടന പക്ഷിക്കൊപ്പം
 

കൂടുതല്‍ വായനയ്ക്ക്:  മുംബൈ താജ് ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ എണ്ണിക്കൊടുത്ത് യുവാവ്; വീഡിയോ വൈറല്‍  

 

ആ നാടന്‍ തല്ലിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാനുള്ള പ്രധാന കാരണം, 3 ഇഡിയറ്റ്‌സിൽ ബൊമൻ ഇറാനി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായ 'വൈറസ്' എന്നും 'ഐന്‍സ്റ്റൈന്‍ ചാച്ച' എന്നും പിന്നീട് പ്രശസ്തനായ ഹരേന്ദ്ര സിംഗിന്‍റെ പ്രകടനമായിരുന്നു. വൈറസ്, ഐന്‍സ്റ്റൈന്‍ ചാച്ച എന്നീ പേരുകള്‍ അദ്ദേഹത്തിന് ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണ്. തല്ലിനിടെ ഹരേന്ദ്ര സിംഗ് പല തവണ വീഴുന്നതും വീണ്ടും എഴുന്നേറ്റ് തല്ലുന്നതുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. ആ നാടന്‍ തല്ല്, സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ക്കിടയില്‍ 'ഗ്രേറ്റ് ബാഗ്പത് ചാട്ട് വാർ' എന്ന് പിന്നീട് അറിയപ്പെട്ടു. മലയാളി ഈ തല്ല് കണ്ടാല്‍ പഴയ 'മാന്നാര്‍ മത്തായി സ്പീക്കിങ്ങ്' എന്ന സിനിയിലെ ഇന്നസെന്‍റ് ഉള്‍പ്പെടെയുള്ളവരുടെ അവസാന തല്ല് സീനാകും പെട്ടെന്ന് ഓര്‍മ്മ വരിക. 

സംഗതി എന്തായാലും വളരെ പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ വൈറലായി. ഹരേന്ദ്ര സിംഗിന് പല പേരുകളും ചാര്‍ത്തി കിട്ടി. 'ഗ്രേറ്റ് ബാഗ്പത് ചാട്ട് വാർ' ന്‍റെ രണ്ടാം വാര്‍ഷികത്തിന് കൃത്യമായ ഓര്‍മ്മപ്പെടുത്തലുകളുമായി സാമൂഹിക മാധ്യമ അക്കൌണ്ടുകളെത്തിയതോടെ വീണ്ടും ഐന്‍സ്റ്റൈന്‍ ചാച്ചയുടെ  'ഗ്രേറ്റ് ബാഗ്പത് ചാട്ട് വാർ' സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സ്റ്റാര്‍ വാറിലെ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുന്ന ഐന്‍സ്റ്റൈന്‍ ചാച്ചയുടെ വീഡിയോകളുമായി പഴയ ആരാധകരും ഇതിനിടെ രംഗത്തെത്തി. എന്നാല്‍, തന്‍റെ അമിത പ്രശസ്തി കാരണം ഇപ്പോള്‍ ഐന്‍സ്റ്റൈന്‍റേത് പോലെ ഉണ്ടായിരുന്ന മുടിയൊക്കെ വെട്ടി രൂപം മാറിയാണ് ഹരേന്ദ്ര സിംഗ് ഇപ്പോഴെന്നും ട്വിറ്റര്‍ ആരാധകര്‍ കണ്ടെത്തി. 

 

Latest Videos
Follow Us:
Download App:
  • android
  • ios