ചൂടന്‍ കടല്‍; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരത വ്യക്തമാക്കി നാസ, എല്ലാം മനുഷ്യ ഇടപെടല്‍ മൂലമെന്ന്


നാസയുടെ കണക്കനുസരിച്ച് ഭൂമിയിലെ താപത്തിന്‍റെ തൊണ്ണൂറ് ശതമാനവും സമുദ്രത്തിന്‍റെ ഉപരിതലത്തിന് താഴെയാണ് സംഭവിക്കുന്നത്.

NASA explains the horrors of climate change caused by human influence


നുഷ്യന്‍റെ പ്രവർത്തനം സമുദ്രോപരിതല പ്രവാഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വീഡിയോ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) പുറത്തുവിട്ടു. വീഡിയോ നിലവിലെ ശരാശരി സമുദ്ര താപനിലയും അവയുടെ പ്രാദേശിക വ്യത്യാസങ്ങളും വ്യക്തമാക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. 

നമ്മുടെ ഗ്രഹത്തിന്‍റെ  70 ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ, ഭൂമിയുടെ ആഗോള കാലാവസ്ഥയുടെ പ്രധാന ചാലകങ്ങളാണ് കടലുകൾ എന്നും എന്നാൽ മനുഷ്യപ്രവർത്തനങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്യമനം സമുദ്ര പ്രവാഹങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു എന്നുമാണ് വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ നാസ പറയുന്നത്. അനുനിമിഷം നമ്മുടെ കണ്ണിന് മുന്നിൽ ഈ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണന്നും കുറുപ്പിൽ സൂചിപ്പിക്കുന്നു. ദൃശ്യത്തിലെ ചുവന്ന നിറങ്ങൾ (ചുവപ്പ്, ഓറഞ്ച്, മഞ്ഞ) ചൂട് കൂടിയ താപനിലയെയും തണുത്ത നിറങ്ങൾ (പച്ച, നീല) തണുത്ത താപനിലയെയുമാണ് പ്രതിനിധീകരിക്കുന്നത്. 

നാസയുടെ കണക്കനുസരിച്ച് ഭൂമിയിലെ താപത്തിന്‍റെ തൊണ്ണൂറ് ശതമാനവും സമുദ്രത്തിന്‍റെ ഉപരിതലത്തിന് താഴെയാണ് സംഭവിക്കുന്നത്. 1955 -മുതൽ ഇതുമായി ബന്ധപ്പെട്ട്  സൂക്ഷിച്ചു വരുന്ന ആധുനിക റെക്കോർഡ് പ്രകാരം സമുദ്രത്തിന്‍റെ ആന്തരിക ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്, ഇത് ആഗോള താപനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമുദ്രം ചൂടാകുമ്പോൾ, താപ വികാസം (ജലം വികസിക്കുന്ന പ്രക്രിയ) സംഭവിക്കുകയും സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സമുദ്രത്തിന്‍റെ 700 മീറ്ററിന് മുകളിലാണ് ഈ താപത്തിന്‍റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി ദിനം വെറുമൊരു ദിനമല്ല, ഓരോ നിമിഷവും നാം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ

ഒരു വര്‍ഷത്തിനിടെ എട്ട് കടുവകള്‍; അശാന്തമായ വയനാടന്‍ രാത്രികള്‍

നാസയുടെ റിപ്പോർട്ടുകൾ പ്രകാരം, സമുദ്രത്തിലെ താപനില ഉയരുമ്പോൾ, കൊടുങ്കാറ്റുകൾ തീവ്രമാവുകയും ജലത്തിന്‍റെ ജൈവ രസതന്ത്രത്തിലും ഗുണനിലവാരത്തിൽ മാറ്റം വരുകയും ഭക്ഷ്യ ശൃംഖലയെ തടസ്സപ്പെടുത്തുകയും സമുദ്ര ആവാസവ്യവസ്ഥയെ പുനർനിർമ്മിക്കുകയും ചെയ്യും.  എൽ നിനോ സംഭവങ്ങൾ സമുദ്രത്തിലെ താപനില വർധിക്കാൻ കാരണമാകുമെന്നും നാസ ചൂണ്ടിക്കാട്ടുന്നു.  ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിന്‍റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ സാധാരണയേക്കാൾ ചൂട് അനുഭവപ്പെടുമ്പോഴാണ് എൽ നിനോ ഉണ്ടാകുന്നത്. ഈ ഞെട്ടിപ്പിക്കുന്ന വീഡിയോ ഇതിനോടകം ഒരു ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോ ആശങ്കപ്പെടുത്തുന്നതാണെന്നും നമ്മൾ നമ്മുടെ സമുദ്രങ്ങളെ ഓരോ നിമിഷവും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഉൾപ്പെടെ നിരവധി അഭിപ്രായ പ്രകടനങ്ങളാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. 

ഭാവിയില്‍ ഭൂമുഖത്ത് നിന്നും മനുഷ്യനെ തുടച്ചുനീക്കാൻ ഫംഗസുകള്‍ക്ക് കഴിയുമെന്ന് മുന്നറിയിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios