നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ തൊപ്പി ലേലത്തിന്; പ്രതീക്ഷിക്കുന്ന വില കോടികള്‍ !
അധികാരത്തിലിരുന്ന ചെറിയ കാലത്ത് തന്നെ 120 ഓളം ബൈകോര്‍ണ്‍ തൊപ്പികളാണ് നെപ്പോളിയന്‍ സ്വന്തമാക്കിയത്. ഇതില്‍ 20 തൊപ്പികളാണ് നിലവില്‍ അവശേഷിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്‍റെ തൊപ്പി ലോലത്തിന്. പ്രതീക്ഷിക്കുന്ന വില 6,00,000 യൂറോയ്ക്കും (5,44,76,400 രൂപ) 8,00,000 യൂറോയ്ക്കും (7,26,35,200 രൂപ) ഇടയിലാണെന്ന് ബികോർൺ ബ്ലാക്ക് ബീവർ എന്ന ലേല സ്ഥാപനം അറിയിച്ചു. നെപ്പോളിയന്‍ ബോണാപര്‍ട്ട് യുദ്ധങ്ങളില്‍ ധരിച്ചിരുന്ന തൊപ്പി, നെപ്പോളിയന്‍ ബ്രാന്‍റിന്‍റെ ഭാഗമായിരുന്നെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഒരു വശത്തേക്ക് മടക്കിവെക്കാന്‍ പറ്റുന്നതരത്തിലാണ് തൊപ്പിയുടെ ഡിസൈന്‍. അധികാരത്തിലിരുന്ന ചെറിയ കാലത്ത് തന്നെ 120 ഓളം ബൈകോര്‍ണ്‍ തൊപ്പികളാണ് നെപ്പോളിയന്‍ സ്വന്തമാക്കിയത്. ഇതില്‍ 20 തൊപ്പികളാണ് നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ പലതും സ്വകാര്യ ശേഖരങ്ങളിലാണ് ഇന്നുള്ളത്.
വെറും 19.97 രൂപ വിലയുള്ള സ്റ്റാമ്പ് ലേലത്തില്‍ പോയത് കോടിക്കണക്കിന് രൂപയ്ക്ക് !
കഴിഞ്ഞ വര്‍ഷം മരിച്ച ഒരു വ്യവസായിയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന തൊപ്പിയാണ് ഇപ്പോള്‍ വില്പനയ്ക്ക് എത്തിയത്. നെപ്പോളിയന്‍ തൊപ്പി തന്‍റെ തോളിന് സമാന്തരമായി ധരിച്ചു. ഇത് 'എന്‍ ബാറ്റയില്‍' എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ നെപ്പോളിയന്‍റെ മിക്ക ഉദ്യോഗസ്ഥരും തോളിന് ലംബമായിട്ടാണ് തൊപ്പി ധരിച്ചത്. "ആളുകൾ ഈ തൊപ്പി എല്ലായിടത്തും തിരിച്ചറിഞ്ഞു. യുദ്ധക്കളത്തിൽ അത് കണ്ടപ്പോൾ, നെപ്പോളിയൻ അവിടെ ഉണ്ടെന്ന് അവർക്കറിയാം. സ്വകാര്യമായിരിക്കുമ്പോൾ, അദ്ദേഹം എപ്പോഴും അത് തലയിൽ വെച്ചിരിക്കുകയോ അല്ലെങ്കിൽ കൈയിൽ പിടിക്കുകയോ ചെയ്യും. ചിലപ്പോൾ അദ്ദേഹം അത് നിലത്തേക്ക് എറിയും. അതായിരുന്നു ചിത്രം - ചക്രവർത്തിയുടെ പ്രതീകം." ലേലക്കാരൻ ജീൻ പിയറി ഒസെനാറ്റ് പറയുന്നു.
നെപ്പോളിയന്‍റെ കൊട്ടാരത്തിലെ ക്വാർട്ടർമാസ്റ്ററുടെ കുടുംബത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലുടനീളം സൂക്ഷിക്കപ്പെട്ട ഈ തൊപ്പി കുറ്റമറ്റ തെളിവുകളോടെയാണ് ലേലത്തിനെത്തിയതെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു. 1815-ൽ വാട്ടർലൂവിലെ തോൽവിക്ക് ശേഷം നെപ്പോളിയന്‍റെ വണ്ടിയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു വെള്ളിത്തളികയും റേസറുകൾ, വെള്ളി ടൂത്ത് ബ്രഷ്, കത്രിക, മറ്റ് സാധനങ്ങൾ എന്നിവയോടൊപ്പം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു തടി വാനിറ്റി കേസും ലേലത്തില്‍ ഉള്‍പ്പെടുന്നു.
93 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ജൊ ദാരോയില്‍ നിന്ന് ഏറ്റവും വലിയ കണ്ടെത്തല്‍ !