പോണ്ടിച്ചേരി യാത്രയിൽ ആപ്പിൾ പെൻസിൽ നഷ്ടപ്പെട്ടു, മുംബൈ സ്വദേശിനി വീട്ടിലെത്തിയതിന് പിന്നാലെ സർപ്രൈസ്
എന്നാൽ, മുംബൈയിൽ തിരിച്ചെത്തി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൾക്ക് ഒരു പാഴ്സൽ കിട്ടി. ബീച്ചിൽ അവൾക്കും സുഹൃത്തിനും ഒപ്പമുണ്ടായിരുന്ന രക്ഷിത് എന്ന യുവാവായിരുന്നു അത് അയച്ചത്.
യാത്രകളിൽ ചിലപ്പോൾ നമുക്ക് നമ്മുടെ വിലപ്പെട്ട ചില ഉപകരണങ്ങളും മറ്റും നഷ്ടപ്പെട്ടു പോകാറുണ്ട്. യാത്രകൾ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴായിരിക്കും പലരും അത് തിരിച്ചറിയുക. പിന്നെ അത് കിട്ടുക പ്രയാസമാണ്. എന്നാൽ, മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ അതല്ല സംഭവിച്ചത്. പോണ്ടിച്ചേരിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ സ്ത്രീക്ക് അവിടെ വച്ച് നഷ്ടപ്പെട്ടത് തന്റെ ആപ്പിൾ പെൻസിൽ ആണ്. എന്നാൽ, തിരികെ വീട്ടിലെത്തി അധികം വൈകാതെ അവളെ കാത്ത് ഒരു സർപ്രൈസ് എത്തിച്ചേർന്നു.
യുവതി തന്നെയാണ് സ്ക്രീൻഷോട്ട് പങ്കുവച്ച് കൊണ്ട് ഈ സംഭവം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ആകാൻഷ ദുഗഡ് എന്ന യുവതിക്കാണ് തന്റെ ആപ്പിൾ പെൻസിൽ നഷ്ടപ്പെട്ടത്. തന്റെ സുഹൃത്തിനും ഹോസ്റ്റലിൽ വച്ച് കണ്ടുമുട്ടിയ ഒരു യുവാവിനുമൊപ്പം ഓറോവില്ലിലെ ഒരു ബീച്ചിൽ ചുറ്റിക്കറങ്ങവെയാണ് അവൾ തന്റെ ആപ്പിൾ പെൻസിൽ നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുന്നത്. ഏറെ വിഷമിച്ചെങ്കിലും ആ ചിന്ത മാറ്റിവെച്ച് യാത്ര ആസ്വദിക്കാൻ ആകാൻഷ ശ്രമിച്ചു.
എന്നാൽ, മുംബൈയിൽ തിരിച്ചെത്തി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൾക്ക് ഒരു പാഴ്സൽ കിട്ടി. ബീച്ചിൽ അവൾക്കും സുഹൃത്തിനും ഒപ്പമുണ്ടായിരുന്ന രക്ഷിത് എന്ന യുവാവായിരുന്നു അത് അയച്ചത്. അവളത് തുറന്ന് നോക്കി. അതിൽ ഒരു അപ്സര പെൻസിലിന്റെ കവറായിരുന്നു. അത് തുറന്ന് നോക്കിയപ്പോഴാണ് അതിനകത്ത് അവളുടെ നഷ്ടപ്പെട്ട് പോയ ആപ്പിളിന്റെ പെൻസിൽ കണ്ടത്. തനിക്കത് വിശ്വസിക്കാൻ പോലും സാധിച്ചില്ല എന്നാണ് ആകാൻഷ പറയുന്നത്.
ഏതായാലും, വളരെ പെട്ടെന്ന് തന്നെ ആകാൻഷയുടെ പോസ്റ്റ് വൈറലായി. രക്ഷിത് എന്ന യുവാവിനെ പ്രശംസിച്ച് കൊണ്ടാണ് മിക്കവരും കമൻറിട്ടത്. ഇങ്ങനെ നല്ല മനുസുള്ള ആളുകളെ നമുക്കിനിയും ആവശ്യമുണ്ട് എന്നും പലരും പറഞ്ഞു.
വായിക്കാം: പാവകളുടെ പിറന്നാളാഘോഷിക്കാൻ യുവതി റെസ്റ്റോറന്റിൽ; പിന്നീട് സംഭവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: