എയര്‍ലൈന്‍ ഭക്ഷണത്തില്‍ എംപിയ്ക്ക് കിട്ടിയത് മുടി; പരാതിപ്പെട്ട് മടുത്ത് എംപി ചെയ്തത് !
എമിറേറ്റ്‌സ് എയർലൈന് മിമി ചക്രബര്‍ത്തി നിരവധി പരാതികള്‍ ഈമെയിലില്‍ അയച്ചു. എന്നാല്‍ ഒരു പരാതിക്ക് പോലും മറുപടി വന്നില്ല. തനിക്ക് മറുപടികളൊന്നും ലഭിക്കാതായപ്പോള്‍ മിമി, എമിറേറ്റ്സ് അധികൃതരെ പൊതുമദ്ധ്യത്തിലേക്ക് വലിച്ചിഴച്ചു.
യാത്ര ചെയ്യുമ്പോള്‍ ട്രെയിനില്‍ നിന്നോ എയര്‍ലൈനുകളില്‍ നിന്നോ മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരെ ഒരു സാധാരണക്കാരന്‍ പരാതി പറഞ്ഞാല്‍ ഇവിടെ ഒന്നും നടക്കില്ലെന്ന ഒരു ധാരണ നമ്മുടെയെല്ലാം ഉള്ളിലുണ്ട്. പലപ്പോഴായി പലര്‍ പറഞ്ഞ പരാതികളിലൊന്നിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ബോധ്യമായിരിക്കാം ഒരു പക്ഷേ നമ്മെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. എന്നാല്‍, സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികള്‍ക്കും ഇതേ അനുഭവമാണെന്ന് അടുത്തിടെ ട്വിറ്ററില്‍ ഉയര്‍ന്ന, ഏറെ വൈറലായ ഒരു പരാതി കണ്ടാല്‍ തോന്നും. അതിങ്ങനെ...
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി നിന്ന് 2,95,239 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ എം പിയും ബംഗാളി സിനിമാ നടി കൂടിയായ മിമി ചക്രവർത്തിയാണ് പരാതിക്കാരി. എമിറേറ്റ്സ് എയര്‍ ലൈനില്‍ സഞ്ചരിക്കവേ മിമിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് മുടി കണ്ടെത്തിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് സംബന്ധിച്ച് എമിറേറ്റ്‌സ് എയർലൈന് മിമി ചക്രബര്‍ത്തി നിരവധി പരാതികള്‍ ഈമെയിലില്‍ അയച്ചു. എന്നാല്‍ ഒരു പരാതിക്ക് പോലും മറുപടി വന്നില്ല. തനിക്ക് മറുപടികളൊന്നും ലഭിക്കാതായപ്പോള്‍ മിമി, എമിറേറ്റ്സ് അധികൃതരെ പൊതുമദ്ധ്യത്തിലേക്ക് വലിച്ചിഴച്ചു.
കൂടുതല്‍ വായനയ്ക്ക്: ഐന്‍സ്റ്റൈന്‍ ചാച്ചയുടെ 'ഗ്രേറ്റ് ബാഗ്പത് ചാട്ട് വാർ' ആഘോഷമാക്കി നെറ്റിസണ്‍സ്
തനിക്ക് മുടി ലഭിച്ച ഭക്ഷണത്തിന്‍റെ ചിത്രം സഹിതം ട്വിറ്ററില്‍ പങ്കുവച്ച മിമി ചക്രബര്‍ത്തി, എമിറേറ്റ്സ് അധികൃതരെ ടാഗ് ചെയ്തു കൊണ്ട് എഴുതി. 'പ്രിയപ്പെട്ട എമിറേറ്റ്‌സ് നിങ്ങളോടൊപ്പമുള്ള യാത്രക്കാരെ കുറിച്ച് ശ്രദ്ധക്കുറവുണ്ടാകാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് മുടി കിട്ടുകയെന്നാല്‍ അത്ര രസകരമായ കാര്യമല്ലെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കും ടീമിനും ഞാന്‍ കത്തയച്ചു. എന്നാല്‍, മറുപടിയോ ക്ഷമാപണമോ ആവശ്യമായതൊന്നും നിങ്ങള്‍ എന്‍റെ ഭക്ഷണപാത്രത്തില്‍ നിന്നും കണ്ടെത്തിയില്ല.' എന്ന്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം അവര്‍ വീണ്ടും കുറിച്ചു. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എല്ലാ വിശദാംശങ്ങളുമടങ്ങിയ കത്ത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്ന്. ഒറ്റ ദിവസം കൊണ്ട് പൊതുമധ്യത്തില്‍ തുറന്നെഴുതിയ ആ പരാതി 36,000 ത്തോളം പേര്‍ കണ്ടു.
കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ പക്ഷിക്കൊപ്പം
പരാതി കൂടുതല്‍ പേരിലേക്ക് എത്തുന്നുവെന്ന് കണ്ടതിന് പിന്നാലെ എമിറേറ്റ്സ് രംഗത്തെത്തി. അവര്‍ സംഭവത്തില്‍ ക്ഷമാപണം നടത്തി. ഒപ്പം പരാതി സംബന്ധിച്ച് ഓണ്‍ലൈനില്‍ ഒരു ഫീഡ്ബാക്ക് ഫോം പൂരിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ ചെയ്താല്‍ കമ്പനിയുടെ ഉപഭോക്തൃ ടീമിന് മിമിയുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. എന്നാല്‍, ഒരു എംപി പരാതിപ്പെട്ടിട്ടും എമിറേറ്റ്സ് പോലൊരു കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് പരാതിക്ക് മറുപടി കൊടുക്കാന്‍ പോലും തയ്യാറാകാത്തതിനെതിരെ നിരവധി പേര്‍ കമന്‍റ് ചെയ്തു. ഒരാള്‍ കമന്‍റ് ചെയ്തത്, 'ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നത് എമിറേറ്റുകൾ ശീലമാക്കിയിരുന്നു, എന്നാല്‍ അവർ നിങ്ങളെ ഒരു തൊഴിലാളിയെപ്പോലെ പരിഗണിക്കില്ല. മറ്റൊരാള്‍ എഴുതി, മിമി അഴിമതി രാഷ്ട്രീയം കൊണ്ടല്ല അഭിനയത്തിന്‍റെ കഴിവ് കൊണ്ടാണ് ഈ സ്ഥാനത്ത് എത്തിയത്. അവൾ തമാശ അർഹിക്കുന്നില്ല. ഫ്ലൈറ്റ് കമ്പനി മറുപടി നൽകണം, അവർ അവഗണിക്കുകയാണെങ്കിൽ അത് അവർക്ക് വളരെ മോശമായ ഒരു പരസ്യമായിരിക്കുമെന്ന്.
കൂടുതല്‍ വായനയ്ക്ക്: മുംബൈ താജ് ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ എണ്ണിക്കൊടുത്ത് യുവാവ്; വീഡിയോ വൈറല്‍