800 ഓളം ടാറ്റൂകള്‍; മക്കളുടെ സ്കൂളിലും ജോലി സ്ഥലത്തും വിലക്ക്. എങ്കിലും ഇനിയും ചെയ്യുമെന്ന് 46 കാരി !
800 ഓളം ടാറ്റൂകളാണ് മെലിസ സ്വന്തം ശരീരത്തില്‍ ചെയ്തത്. പബ്ബുകള്‍, പാര്‍ലറുകള്‍, സ്കൂള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ചെല്ലുന്നതിന് മെലിസ സ്ലോൺ നിലവില്‍ വിലക്ക് നേരിടുന്നു. ഏറ്റവും ഒടുവില്‍ മെലിസയ്ക്ക് ജോലി സ്ഥലത്ത് നിന്ന് പോലും വിലക്ക് നേരിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആളുകള്‍ക്ക് പലതരത്തിലുള്ള താത്പര്യങ്ങളാണുള്ളത്, പ്രത്യേകിച്ച് സൗന്ദര്യത്തിന്‍റെ കാര്യത്തില്‍. ചിലര്‍ മെയ്ക്കപ്പുകളൊന്നുമില്ലാതെ നടക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റ് ചിലര്‍ മെയ്ക്കപ്പുകളിലും ആഭരണങ്ങള്‍ ധരിക്കുന്നതിലും സൗന്ദര്യം കണ്ടെത്തുന്നു. എന്നാല്‍, ഇതില്‍ നിന്നും ഒരു പടികൂടി മാറി ചിന്തിക്കുന്നവരുമുണ്ട്. അത്തരം ആളുകള്‍ ശരീരം മുഴുവനും ടാറ്റു ചെയ്യുന്നു. ചിലര്‍ തങ്ങളുടെ രൂപം തന്നെ മാറ്റുന്നു. എന്നാല്‍, ഇത്തരത്തില്‍ ശരീരം മുഴുവനും ടാറ്റൂ ചെയ്യുകയും ശരീരത്തിന്‍റെ രൂപം തന്നെ മാറ്റുകയും ചെയ്യുന്ന ആളുകളെ പബ്ബുകള്‍, സ്കൂള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
യുകെയിലെ വെയ്ല്‍സില്‍ നിന്നുള്ള 46 കാരിയും അമ്മയുമായ മെലിസ സ്ലോൺ ഇത്തരമൊരു തിരസ്കരണം നേരിടുകയാണ്. ടാറ്റൂ ചെയ്തതില്‍ ഗിന്നസ് റെക്കോര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും "ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത വ്യക്തി" താനാണെന്ന് അവര്‍ വിശ്വസിക്കുന്നു, ശരീരമാസകലം ഏതാണ്ട് 800 ഓളം ടാറ്റൂകളാണ് അവര്‍ ചെയ്തത്. പബ്ബുകള്‍, പാര്‍ലറുകള്‍, സ്കൂള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ചെല്ലുന്നതിന് മെലിസ സ്ലോൺ വിലക്ക് നേരിടുന്നു. ഏറ്റവും ഒടുവില്‍ മെലിസയ്ക്ക് ജോലി സ്ഥലത്ത് നിന്ന് പോലും വിലക്ക് നേരിട്ടു.
55 ഗ്രാം പോപ് കോണ്‍ 460 രൂപ, 600 എംഎല്‍ പെപ്സി 360 രൂപ; മള്‍ട്ടിപ്ലെക്സിലെ വിലവിവര പട്ടിക വൈറല്‍ !
“എനിക്ക് ജോലി കിട്ടുന്നില്ല. അവർക്ക് എന്നെ വേണ്ട. ഞാൻ താമസിക്കുന്ന സ്ഥലത്ത് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ജോലിക്ക് ഞാൻ അപേക്ഷിച്ചു, എന്‍റെ ടാറ്റൂകൾ കാരണം അവർക്ക് എന്നെ വേണ്ട, ”മെലിസ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ജോലിയില്‍ നിന്ന് മാത്രമല്ല മെലിസയ്ക്ക് വിലക്ക്. സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പോലും മെലിസയ്ക്ക് വിലക്കുണ്ട്. സ്കൂളില്‍ തന്‍റെ കുട്ടികള്‍ കളിക്കുന്നത് തനിക്ക് പുറത്ത് നിന്ന് നോക്കാനേ കഴിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മെലിസയുടെ കണ്‍തടം ഒഴികെയുള്ള മുഖം മുഴുവനും ടാറ്റൂവാണ്. നിരവധി കുരുശുരൂപങ്ങളും പ്രണയചിഹ്നങ്ങളും പൂക്കളും മറ്റും അവരുടെ മുഖത്ത് ടാറ്റൂ ചെയ്തിട്ടുണ്ട്.
ഒരു തവണയല്ല, തന്‍റെ മുഖത്ത് മൂന്ന് ലെയര്‍ ടാറ്റൂകളുണ്ടെന്നാണ് മെലിസ അവകാശപ്പെടുന്നത്. ആദ്യം വരച്ച ചിത്രങ്ങളുടെ മേല്‍ വീണ്ടും ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു. എന്നിട്ടും തൃപ്തിവരാതെ മൂന്നാമതും മെലിസ സ്വന്തം മുഖത്ത് ടാറ്റൂ ചെയ്തു. താന്‍ ടാറ്റൂകള്‍ക്ക് അടിമയാണെന്ന് മെലിസ സമ്മതിക്കുന്നു. ഇപ്പോള്‍ പണം ലാഭിക്കുന്നതിനായി തന്‍റെ പങ്കാളിയുടെ സഹായത്തോടെ പുതിയ ഡിസൈനില്‍ ആഴ്ചയില്‍ മൂന്ന് വീതം ടാറ്റൂകള്‍ താന്‍ ചെയ്യാറുണ്ടെന്നും മെലിസ പറയുന്നു. പൊതുസമൂഹത്തില്‍ നിന്ന് വിലക്ക് നേരിടുമ്പോഴും ഇനിയും ടാറ്റൂകള്‍ ചെയ്യാന്‍ തന്നെയാണ് മെലിസയുടെ തീരുമാനം. തനിക്ക് കാലുകളില്‍ ഇനിയും ടാറ്റുകള്‍ ചെയ്യാന്‍ കഴിയുമെന്നും ഒരിക്കല്‍ ടാറ്റൂ ചെയ്തതിന്‍റെ മുകളില്‍ വീണ്ടും ചെയ്യുമ്പോള്‍ അത് കറുത്ത് പോകുന്നതാണ് താന്‍ നേരിടുന്ന പ്രശ്നമെന്നും അവര്‍ പറയുന്നു.