ഭക്ഷണം എടുത്ത് വച്ച മേശയില്‍ മകന്‍ മൂത്രമൊഴിച്ചു; വീഡിയോ പങ്കുവച്ച് അമ്മ, രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ചൈനീസ് സംസ്കാരിക പാരമ്പര്യം അനുസരിച്ച് ആണ്‍കുട്ടികളുടെ മൂത്രത്തിന് ദുഷ്ടശക്തികളെ അകറ്റാനും പനി കുറയ്ക്കാനും ഭാഗ്യം വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് കരുതുന്നു.
തങ്ങളുടെ ജീവിതത്തിലെ ഒരോ നിമിഷവും ഇന്ന് ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. ചിലപ്പോള്‍ അതൊരു ചിത്രമാകാം അല്ലെങ്കില്‍ ഒരു വീഡിയോ ഇനി അതുമല്ലെങ്കില്‍ ഒരു കുറിപ്പ്. സമൂഹ മാധ്യമങ്ങളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ എന്തോ സംഭവിച്ചത് പോലെയാണ് ചിലര്‍ക്ക്. ചില സമൂഹ മാധ്യമ കുറിപ്പുകള്‍ കാഴ്ചക്കാരില്‍ സന്തോഷം ഉളവാക്കുമ്പോള്‍ മറ്റ് ചിലത് അങ്ങേയറ്റം വെറുപ്പുളവാക്കുന്നു. അത്തരമൊരു കുറിപ്പ് ചൈനീസ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രൂക്ഷമായ വിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. കുടുംബാംഗങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കി വച്ച മേശയില്‍ മകന്‍ മൂത്രമൊഴിച്ചെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നുമെന്നായിരുന്നു അമ്മ കുറിച്ചത്. എന്നാല്‍, ഈ കുറിപ്പ് ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ അങ്ങേയറ്റം വെറുപ്പാണ് ഉളവാക്കിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൈനിംഗ് ടേബിളിന് സമീപം മുത്തശ്ശി പിടിച്ച് കൊണ്ട് നിന്നിരുന്ന തന്‍റെ ഇളയ മകന് പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നി. അവന്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല. അവിടെ തന്നെ മൂത്രമൊഴിച്ചെന്ന് ബീജിംഗിൽ നിന്നുള്ള ഒരു അമ്മ അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. കുടുംബാംഗങ്ങള്‍ക്ക് കഴിക്കാനായി തയ്യാറാക്കിയ ആവിയിൽ വേവിച്ച ബൺ, മുട്ട, പച്ചക്കറികൾ എന്നിവയുൾപ്പെടുന്ന പ്രഭാത ഭക്ഷണം ഒരിക്കിവച്ച് മേശയിലേക്ക് മകന്‍റെ മൂത്രം പരന്നൊഴുകിയപ്പോള്‍ അമ്മ അത് വീഡിയോയില്‍ ചിത്രീകരിച്ചു. അതേസമയം കുട്ടിയുടെ പ്രായം കുടുംബ പാശ്ചാത്തലം എന്നിവയെ കുറിച്ച് സൂചനകളൊന്നുമില്ല. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ കഴിച്ചെന്നായിരുന്നു അമ്മയുടെ മറുപടി. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് തട്ടിലായി. നിരവധി പേരാണ് രൂക്ഷമായി പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍, മറ്റ് ചിലര്‍ അതിന്‍റെ സാംസ്കാരി പ്രധാന്യത്തെ എടുത്ത് കാണിച്ചു.
തീപിടിച്ച വില, വൃത്തിഹീനമായ സ്ഥലങ്ങൾ; ഗോവയെ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് കുറിപ്പ്
'ഉണ്ണി മൂത്രം പുണ്യാഹം 'എന്നൊരു ചൊല്ല് മലയാളത്തിലുണ്ടെങ്കിലും അത് ചൊല്ലില്‍ മാത്രമാണ്. എന്നാല്‍ ചൈനയിൽ, ആൺകുട്ടികളുടെ മൂത്രത്തിന് സവിശേഷമായ സാംസ്കാരിക പ്രാധാന്യമുണ്ട്. ആണ്‍കുട്ടികളുടെ മൂത്രത്തിന് യാങ് ഊർജ്ജം വർദ്ധിപ്പിക്കുന്നതും പനി കുറയ്ക്കുന്നതിനും എന്തിന് ദുഷ്ടാത്മാക്കളെ അകറ്റുക, ഭാഗ്യം വർദ്ധിപ്പിക്കുക തുടങ്ങിയ ആത്മീയ നേട്ടങ്ങൾക്കായി 'നിഗൂഢ ശക്തികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്നു. 10 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ നിന്നുള്ള മൂത്രത്തിന് പ്രത്യേക ശക്തിയുള്ളതായി ചൈനക്കാര്‍ കണക്കാക്കുന്നു. പ്രത്യേകിച്ചും ഒരു ആൺകുട്ടിക്ക് ഒരു മാസം തികയുന്നതിന്‍റെ തലേ ദിവസം ശേഖരിക്കുന്ന ആദ്യ പ്രഭാതത്തിലെ മൂത്രം. തെക്കൻ ചൈനയിൽ നിന്നുള്ള "യൂറിന്‍ എഗ്സ്" എന്നറിയപ്പെടുന്ന ഒരു പ്രശസ്ത ഭക്ഷണ പാചകക്കുറിപ്പിൽ കിന്‍റർഗാർട്ടനുകളിൽ നിന്നോ പ്രൈമറി സ്കൂളുകളിൽ നിന്നോ ഉള്ള കുട്ടികളുടെ മൂത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.