Asianet News MalayalamAsianet News Malayalam

ഹോംവര്‍ക്ക് ചെയ്തില്ല, അധ്യാപകന്‍ കുട്ടിയുടെ മുഖത്തടിച്ചു; കുട്ടിക്ക് പാണ്ടുരോഗം ബാധിച്ചെന്ന് അമ്മ


മുഖത്ത് അടികൊണ്ട ഭാഗത്ത് മൂന്ന് മാസത്തിന് ശേഷം, മകന്‍ ലിയുവിന്‍റെ ചർമ്മത്തിന്‍റെ പിഗ്മെന്‍റ് നഷ്ടപ്പെടാൻ തുടങ്ങിയെന്നും രോഗലക്ഷണങ്ങൾ കൂടുതൽ തീവ്രമായി കാണാന്‍ തുടങ്ങിയെന്നും ഇവർ പറയുന്നു. 

Mother complains her son suffers from vitiligo after teacher beats up her son for not doing homework
Author
First Published Sep 7, 2024, 12:03 PM IST | Last Updated Sep 7, 2024, 12:03 PM IST


ണക്കിന്‍റെ ഹോം വര്‍ക്ക് പൂർത്തിയാക്കാത്തതിന് ടീച്ചർ അടിച്ചതിനെ തുടർന്ന് 11 വയസ്സുള്ള മകന് വിറ്റിലിഗോ (Vitiligo) ബാധിച്ചന്ന പരാതിയുമായി ഒരമ്മ. ചൈനയിലെ യുനാൻ പ്രവിശ്യയിലെ യിഫു പ്രൈമറി സ്‌കൂളിലാണ് സംഭവം. വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് തിണർത്ത പാടുകൾ കണ്ടതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്‍ തല്ലിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുഖത്ത് പാണ്ടുരോഗത്തിന്‍റെ  (Vitiligo) സൂചനകളാണ് അതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി  കുട്ടിയുടെ അമ്മ പറയുന്നു.

മുഖത്ത് അടികൊണ്ട ഭാഗത്ത് മൂന്ന് മാസത്തിന് ശേഷം, മകന്‍ ലിയുവിന്‍റെ ചർമ്മത്തിന്‍റെ പിഗ്മെന്‍റ് നഷ്ടപ്പെടാൻ തുടങ്ങിയെന്നും രോഗലക്ഷണങ്ങൾ കൂടുതൽ തീവ്രമായി കാണാന്‍ തുടങ്ങിയെന്നും ഇവർ പറയുന്നു. കുട്ടിയുടെ രോഗത്തിന് കാരണമായ അധ്യാപികന് എതിരെ ഉചിതമായ നടപടിയെടുക്കാൻ ഫോറൻസിക് പരിശോധനയിലൂടെ രോഗത്തിന്‍റെ കാരണം കണ്ടെത്തുമെന്ന് അമ്മ പറഞ്ഞതായാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അന്നേദിവസം അധ്യാപകൻ ക്ലാസ് റൂമിന് മുന്നിൽ കൊണ്ടുവന്ന് നിർത്തി കുട്ടിയുടെ മുഖത്ത് ഇരുവശങ്ങളിലുമായി മൂന്നുതവണ അടിച്ചു എന്നാണ് കുട്ടിയുടെ സഹപാഠികൾ വെളിപ്പെടുത്തുന്നത്. മകന്‍റെ  ചികിത്സാ ചിലവ് തനിക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണെന്നും അതിനാൽ ഈ അവസ്ഥയ്ക്ക് കാരണക്കാരായ അധ്യാപകനും സ്കൂൾ അധികൃതരും ചികിത്സാച്ചെലവ് വഹിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വാതിൽ പടിയായി ഉപയോഗിച്ചത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള 9 കോടിയിലധികം വിലയുള്ള നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി

വിറ്റിലിഗോയുടെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, ശരീരത്തിൽ ഉണ്ടാകുന്ന സമ്മർദ്ദ ഘടകങ്ങളിലൂടെ ഈ അവസ്ഥ വികസിക്കാമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. പകർച്ചവ്യാധിയല്ലെങ്കിലും, വിറ്റിലിഗോയുള്ള ആളുകൾക്ക് ഉയർന്ന ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിക്കുന്നു. സർക്കാർ, സ്‌കൂളുകളിൽ ശാരീരിക ശിക്ഷ നിരോധിച്ചിരിക്കെ, അധ്യാപകർ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ ചൈനയിൽ വലിയ പ്രശ്‌നമായി തുടരുകയാണ്.  2023-ൽ, ചാങ്‌ഷയിലെ ബൊക്കായ് മെക്സിഹു പ്രൈമറി സ്‌കൂളിലെ ഒരു അധ്യാപിക 9 വയസ്സുള്ള ഒരു വിദ്യാർത്ഥിയുടെ തലയിൽ അടിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. 

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പിന്നെ ഒല ഓട്ടോ ഡ്രൈവർക്ക് എട്ടിന്‍റെ പണി

Latest Videos
Follow Us:
Download App:
  • android
  • ios