കണ്ണ് തള്ളി പോലീസ്; കണ്ടാല്‍ വഴപ്പഴം, ഉള്ളില്‍ 4,727 കോടിയുടെ ലഹരി ! ഏറ്റവും വലിയ ലഹരി വേട്ടകളില്‍ ഒന്ന്

 ചരക്കിന്‍റെ ലക്ഷ്യസ്ഥാനം യൂറോപ്പ് ഭൂഖണ്ഡമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

more than Five and a half tonnes of cocaine concealed in bananas seized bkg


വാഴപ്പഴം കൊണ്ട് പോകുന്ന കാര്‍ട്ടലുകളുടെ ഉള്ളില്‍ ഒളിപ്പിച്ച് ക‌ടത്താൻ ശ്രമിച്ച 5.7 ടൺ കൊക്കെയ്ൻ യുകെയിലെ നാഷനൽ ക്രൈം ഏജൻസി (National Crime Agency)  പിടിച്ചെടുത്തു.  യുകെയിൽ ഇതുവരെ പി‌‌ടികൂടിയട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ എ-ക്ലാസ് മയക്കുമരുന്ന് വേട്ടയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വില 450 മില്യൺ പൗണ്ട്, അതായത് 4,727 കോടി രൂപയിലധികം വരും. ഫെബ്രുവരി എട്ടിനാണ് ജർമ്മനിയിലെ ഹാംബർഗ് തുറമുഖത്തേക്ക് ക‌ടത്തുന്നതിനിടയിൽ മയക്കുമരുന്ന് സൂക്ഷിച്ച വാഴക്കുലയുടെ കെ‌ട്ടുകൾ പിടികൂടിയത്. കള്ളക്കടത്തിന് പിന്നിലെ ക്രിമിനൽ ശൃംഖലയെക്കുറിച്ച് അന്വേഷണം ന‌ടത്തിവരുകയാണന്ന് എൻസിഎ ഏജൻസി വക്താവ് പറഞ്ഞു.

ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍‌ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!

ക്രിമിനൽ സംഘങ്ങൾ മയക്കുമരുന്ന് കടത്തലിലൂടെ ബ്രിട്ടനിൽ മാത്രം പ്രതിവർഷം 4 ബില്യൺ പൗണ്ട് (42,028 കോടി രൂപ) സമ്പാദിക്കുന്നതായാണ് എൻസിഎ രേഖകൾ പറയുന്നത്. ഇത്തരത്തിലുള്ള പല മയക്കുമരുന്ന് കടത്തും ഗുരുതരമായ അക്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും സമീപ വർഷങ്ങളിൽ ഇത് ഗണ്യമായി വർദ്ധിച്ചതായും എൻസിഎ പറയുന്നു. ഈ വൻ പിടിച്ചെടുക്കൽ കള്ളക്കടത്തുകാർക്ക് വലിയ തിരിച്ച‌‌ടിയാണന്ന് എൻസിഎ ഡയറക്ടർ ക്രിസ് ഫാരിമോണ്ട് കൂട്ടിച്ചേര്‍ത്തു. ചരക്കിന്‍റെ ലക്ഷ്യസ്ഥാനം യൂറോപ്പ് ഭൂഖണ്ഡമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇറാന്‍റെ സർജിക്കൽ സ്ട്രൈക്ക്; പാകിസ്ഥാനില്‍ കയറി സുന്നി തീവ്രവാദി കമാന്‍ഡറെയും സംഘാംഗങ്ങളെയും വധിച്ചു

ലോകമെങ്ങുമുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ അന്താരാഷ്ട്ര നിയമപാലകരുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  2022-ൽ സതാംപ്ടണിൽ തന്നെ പിടികൂടിയ ഏകദേശം 3.7 ടൺ കൊക്കെയ്ൻ ആയിരുന്നു ബ്രിട്ടനിൽ ഇതിന് മുൻപ് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. അതിനുമുമ്പ്, 2015-ൽ സ്കോട്ട്ലൻഡിലെ എംവി ഹമാൽ ബോട്ടിൽ 3.2 ടൺ കൊക്കെയ്ൻ പിടികൂടിയിരുന്നു.  2015 -ൽ പിടികൂടിയ കൊക്കെയ്ന് 5.12 കോടി പൗണ്ട് (538 കോടി രൂപ) ആയിരുന്നു. അക്കാലത്ത് സ്കോട്ട്ലൻഡിൽ കൊക്കെയ്ന് വില വളരെ കൂടുതലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഏജന്‍സിയാണ് ഇന്ന് എന്‍സിഎ. 

ശരീരം മരവിക്കുന്ന തണുപ്പില്‍ ധ്യാനനിമഗ്നനായ യോഗി; ആ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?
 

Latest Videos
Follow Us:
Download App:
  • android
  • ios