300 -ൽ അധികം അപേക്ഷകൾ, 500 ഓളം ഇമെയിലുകൾ പത്തിലധികം അഭിമുഖങ്ങൾ, ഒടുവിൽ ലഭിച്ചത് 'സ്വപ്ന ജോലി'യെന്ന് യുവാവ്


തൊഴിലില്ലായ്മയുടെ പ്രയാസകരമായ അഞ്ച് മാസക്കാലം തനിക്ക് മുൻപിൽ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്നാണ് ധ്രുവ് എഴുതിയത്. 

More than 300 applications nearly 500 emails more than 10 interviews finally received dream job says young man

ദീർഘനാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനും ഒടുവിൽ സ്വപ്നം കണ്ട ഒരു ജോലി സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇന്ത്യൻ വംശജനായ യുവാവ്.  ബഫല്ലോ സർവകലാശാലയിൽ നിന്ന് അടുത്തിടെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ധ്രുവ് ലോയയാണ് അഞ്ചുമാസത്തെ പരിശ്രമത്തിനൊടുവിൽ ടെസ്‌ലയിൽ തന്‍റെ സ്വപ്ന ജോലിയിൽ പ്രവേശിച്ച സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പൂനെ സ്വദേശിയായ ധ്രുവ് താൻ നേരിട്ട വെല്ലുവിളികൾ പങ്കുവയ്ക്കുകയും സമാനമായ പോരാട്ടങ്ങൾ നടത്തുന്നവർക്ക് ഉപദേശം നൽകുകയും ചെയ്തു കൊണ്ടാണ് തന്‍റെ വിജയം ലിങ്ക്ഡ്ഇനിൽ ആഘോഷിച്ചത്.

"ഒടുവിൽ എനിക്കൊരു ജോലി കിട്ടി!"  എന്നു തുടങ്ങുന്ന ധ്രുവിന്‍റെ ലിങ്ക്ഡിൻ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടെസ്‌ലയിലെ പവർവാൾ ടെക്‌നിക്കൽ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന പദവിയിലേക്ക് താൻ എത്തിയതിന് പിന്നിലെ കഠിനാധ്വാനത്തെ കുറിച്ചും, അതിനായി താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചുമാണ് ഈ യുവ എഞ്ചിനീയർ തന്‍റെ കുറിപ്പിലൂടെ പങ്കുവെച്ചത്. ഈ ജോലിയിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി ജോലി അപേക്ഷകൾ സമർപ്പിച്ചതായും ഇതിനായി 500 ഓളം ഇമെയിലുകൾ അയച്ചതായും പത്ത് അഭിമുഖങ്ങളിൽ പങ്കെടുത്തതായും ധ്രുവ് പറയുന്നു. 

വേദനയെന്ന് പറഞ്ഞിട്ടും അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് സർക്കാർ ജിവനക്കാരി

വാങ്ങിയത് 'പ്രേതബാധയുള്ള പാവ', 'പിന്നാലെ ദുരന്തങ്ങളുടെ വേലിയേറ്റം' എന്ന് ബ്രിട്ടീഷ് യുവതി,

തൊഴിലില്ലായ്മയുടെ പ്രയാസകരമായ അഞ്ച് മാസക്കാലം തനിക്ക് മുൻപിൽ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്നാണ് ഈ ചെറുപ്പക്കാരൻ കുറിക്കുന്നത്. തൊഴിൽ അന്വേഷണത്തിന്‍റെ നാളുകളിൽ തനിക്ക് സുരക്ഷിതമായി ഉറങ്ങാൻ ഒരിടം പോലും ഇല്ലായിരുന്നുവെന്നും അന്ന് തുണയായത് സുഹൃത്തുക്കളാണെന്നും ധ്രുവ് കൂട്ടിച്ചേര്‍ക്കുന്നു. ജോലി അന്വേഷണത്തിൽ ലിങ്ക്ഡ്ഇന്‍, ഇന്‍ഡീഡ്, ഹാന്‍റ്ഷേക്ക്, ജോബ്റൈറ്റ് ഡോട്ട് എഐ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയാണ് താൻ ആശ്രയിച്ചത്. ഇമെയിലിംഗിനായി ഹണ്ടര്‍ ഡോട്ട് ഒഐയെയും റെസ്യൂമെയ്ക്കും കവർ ലെറ്ററിനുമായി ചാറ്റ്ജിപിടി+ തുടങ്ങിയവ ഉപയോഗിച്ചതായും ധ്രുവ് കൂട്ടിച്ചേർത്തു. ടെസ്‌ലയിൽ തന്‍റെ കരിയർ ആരംഭിക്കുന്നതിനുള്ള ആവേശത്തിലാണ് ധ്രുവ്. അതിനായി  ധ്രുവ്, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിലേക്ക് താമസവും മാറ്റി. 

ഭർത്താവിനും ആറ് കുട്ടികൾക്കും ഒപ്പം ഒരു മുറി വീട്ടിൽ താമസം; ഗർഭിണിയായി ടിക് ടോക്കർക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

Latest Videos
Follow Us:
Download App:
  • android
  • ios